ഇരിട്ടി∙ കലാശക്കൊട്ടില്ലെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിലെ തീപാറിയ പ്രചാരണ പരിപാടിക‌ൾക്ക് ആവേശസമാപനം. ടൗണുകൾ കേന്ദ്രീകരിച്ചുള്ള പടുകൂറ്റൻ പ്രകടനങ്ങളും റോഡ് ഷോകളും ബാൻഡ്, ചെണ്ട വാദ്യ മേളങ്ങളും കോവിഡിന്റെ പശ്ചാത്തലത്തിൽ ഇല്ലാതാക്കിയെങ്കിലും വാർഡുകൾ കേന്ദ്രീകരിച്ച് പ്രകടനങ്ങളും റോഡ് ഷോകളും നടന്നു.വൻ

ഇരിട്ടി∙ കലാശക്കൊട്ടില്ലെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിലെ തീപാറിയ പ്രചാരണ പരിപാടിക‌ൾക്ക് ആവേശസമാപനം. ടൗണുകൾ കേന്ദ്രീകരിച്ചുള്ള പടുകൂറ്റൻ പ്രകടനങ്ങളും റോഡ് ഷോകളും ബാൻഡ്, ചെണ്ട വാദ്യ മേളങ്ങളും കോവിഡിന്റെ പശ്ചാത്തലത്തിൽ ഇല്ലാതാക്കിയെങ്കിലും വാർഡുകൾ കേന്ദ്രീകരിച്ച് പ്രകടനങ്ങളും റോഡ് ഷോകളും നടന്നു.വൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരിട്ടി∙ കലാശക്കൊട്ടില്ലെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിലെ തീപാറിയ പ്രചാരണ പരിപാടിക‌ൾക്ക് ആവേശസമാപനം. ടൗണുകൾ കേന്ദ്രീകരിച്ചുള്ള പടുകൂറ്റൻ പ്രകടനങ്ങളും റോഡ് ഷോകളും ബാൻഡ്, ചെണ്ട വാദ്യ മേളങ്ങളും കോവിഡിന്റെ പശ്ചാത്തലത്തിൽ ഇല്ലാതാക്കിയെങ്കിലും വാർഡുകൾ കേന്ദ്രീകരിച്ച് പ്രകടനങ്ങളും റോഡ് ഷോകളും നടന്നു.വൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരിട്ടി∙ കലാശക്കൊട്ടില്ലെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിലെ തീപാറിയ പ്രചാരണ പരിപാടിക‌ൾക്ക് ആവേശസമാപനം. ടൗണുകൾ കേന്ദ്രീകരിച്ചുള്ള പടുകൂറ്റൻ പ്രകടനങ്ങളും റോഡ് ഷോകളും ബാൻഡ്, ചെണ്ട വാദ്യ മേളങ്ങളും കോവിഡിന്റെ പശ്ചാത്തലത്തിൽ ഇല്ലാതാക്കിയെങ്കിലും വാർഡുകൾ കേന്ദ്രീകരിച്ച് പ്രകടനങ്ങളും റോഡ് ഷോകളും നടന്നു.വൻ പ്രകടനങ്ങൾ എവിടെയും ഇല്ലാത്തതിനാൽ പൊലീസിനും ജോലി കുറഞ്ഞു. മേഖലയിൽ ഇരിട്ടി നഗരസഭയിലും ഇരിട്ടി, പേരാവൂർ ബ്ലോക്ക് പഞ്ചായത്തുകളിലും തില്ലങ്കേരി, മുഴക്കുന്ന്, പായം, ആറളം, അയ്യൻകുന്ന്, പടിയൂർ, ഉളിക്കൽ, കൊട്ടിയൂർ, കേളകം, കണിച്ചാർ, കോളയാട്, പേരാവൂർ, മാലൂർ, കൂടാളി, കീഴല്ലൂർ പഞ്ചായത്തുകളിലുമായി 18 തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ 289 വാർഡുകളിലും അതിരാവിലെ രാവിലെ തന്നെ മൈക്ക് പ്രചാരണങ്ങൾ തുടങ്ങി. ചെറു പ്രകടനങ്ങളും തുടർച്ചയായി നടന്നു. പൊതുയോഗത്തോടെയായിരുന്നു സമാപനം. 

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനമായി കൂടാളി പഞ്ചായത്തിലെ കൊളപ്പയിൽ യുഡിഎഫ് നടത്തിയ പ്രകടനം.

വിളക്കോടിൽ യുഡിഎഫ്, എൽഡിഎഫ് പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷം ഉണ്ടായതൊഴിച്ചാൽ അക്രമ സംഭവങ്ങളും തർക്കങ്ങളും എവിടെയും ഉണ്ടായില്ല. വിളക്കോടിൽ നേതാക്കൾ തന്നെ ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കി. ഉളിക്കല്ലിൽ സമാപനം വാഹന പ്രചാരണത്തിൽ ഒതുങ്ങി. കീഴല്ലൂർ പഞ്ചായത്തിൽ ഇരുമുന്നണികളും പ്രകടനം സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പ്രകടനം നടന്നത്. സമാധാനപരമായി അവസാനിച്ചു. വായന്തോട് മുതൽ കൊതേരി വരെയാണ് പ്രകടനം നടത്തിയത്.കലാശക്കൊട്ട് ഇല്ലാത്തതും സ്ഥാനാർഥികൾ മുതലാക്കി. എൽഡിഎഫും യുഡിഎഫും എൻഡിഎയും എല്ലാം വോട്ടർമാരെ നേരിൽ കാണുന്നതിനും വോട്ടിങ് യന്ത്രവും ചിഹ്നങ്ങളും പരിചയപ്പെടുത്തുന്നതിനും ഉപയോഗപ്പെടുത്തി.പരസ്യ പ്രചാരണം കഴിഞ്ഞുള്ള ഒരു ദിവസത്തെ നിശബ്ദ പ്രചാരണ സമയത്തായിരുന്നു മുൻകാലങ്ങളിൽ ഇത് ചെയ്തിരുന്നു. ഇന്നത്തെ നിശബ്ദ പ്രചാരണത്തിന്റെ ഒരു ദിവസവും വോട്ടർമാരെ ഒരു തവണ കൂടി നേരിൽ കാണാനുള്ള അവസരമായി സ്ഥാനാർഥികൾ ഉപയോഗിക്കും.

ഇരിട്ടി നഗരസഭാ ഏഴാം വാർഡായ വള്ള്യാട് എൻഡിഎ പ്രചാരണ സമാപനത്തിൽ ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് എം.ആർ.സുരേഷ് പ്രസംഗിക്കുന്നു.
ADVERTISEMENT

പേരാവൂർ

∙ തിളക്കവും ഇളക്കവും ഇല്ലാതെ മലയോരത്തെ തിരഞ്ഞെടുപ്പ് കലാശക്കൊട്ട്. പേരിനൊരു കൊട്ടുമായി ഇടതു മുന്നണിയുടെ ഏതാനും പ്രവർത്തകർ എത്തിയപ്പോൾ പ്രചാരണ വാഹനങ്ങളിലെ അനൗൺസ്മെന്റുകളുമായി യുഡിഎഫിന്റെ വാഹനങ്ങൾ ഓടിക്കൊണ്ടിരുന്നു. ഇതിനിടയിൽ എൻഡിഎയുടെ പ്രചാരണ വാഹവും ഇടയ്ക്കൊക്കെ വന്നു പോയത് ഒഴിച്ചാൽ ബാക്കിയെല്ലാം ശാന്തം. നിയന്ത്രിക്കാൻ പൊലീസ് ജാഗ്രതയോടെ നിലയുറപ്പിച്ചിരുന്നു. ആവേശത്തോടെ കലാശക്കൊട്ട് നടത്തിയത് കൊട്ടിയൂർ പഞ്ചായത്തിലെ ചുങ്കക്കുന്നിലാണ്. യുഡിഎഫിന്റെ യുവാക്കൾ കൊട്ടും പാട്ടുമായിട്ടാണ് എത്തിയതെങ്കിൽ എൽഡിഎഫിന്റെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചാണ് കലാശക്കൊട്ട് നടത്തിയത്. മലയോരത്തെ മറ്റിടങ്ങളെല്ലാം നിശബ്ദമായി കലാശക്കൊട്ട് നടത്തി.

ADVERTISEMENT

മാവോയിസ്റ്റ് ഭീഷണി 18 ബൂത്തുകൾക്ക്

കേളകം, പേരാവൂർ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ മാവോയിസ്റ്റ് ഭീഷണി പ്രദേശങ്ങളിലെ ബൂത്തുകളുടെ എണ്ണം 18. കോളയാട് പഞ്ചായത്തിലെ ചെക്കേരി, പെരുവ, കൊമ്മേരി എന്നിവിടങ്ങളിലെ നാല് ബൂത്തുകളും കണിച്ചാർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലെ ശാന്തിഗിരി, പൂളക്കുറ്റി, ഏലപ്പീടിക, കുണ്ടേരി, ഓടൻതോട്, മന്ദംചേരി, അമ്പായത്തോട് എന്നിവിടങ്ങളിലെ ബൂത്തുകളുമാണ് പട്ടികയിൽ ഉളളത്. കനത്ത പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

ADVERTISEMENT

പ്രചാരണം സമാപനത്തിനു ശേഷം സംഘർഷം

തിരഞ്ഞെടുപ്പ് പ്രചാരണം സമാപനത്തിനു ശേഷം വെളിയമ്പ്ര പെരിയത്തിൽ എസ്ഡിപിഐ – മുസ്‌ലിം ലീഗ് സംഘർഷം. രണ്ടു പേർക്കു പരുക്ക്. യൂത്ത് ലീഗ് ശാഖാ പ്രസിഡന്റ് സവാദ് വാഫി (32) എസ്ഡിപിഐ ബ്രാഞ്ച് സെക്രട്ടറി കെ.വി.ഷരീഫ് (38) എന്നിവർക്കാണ് പരുക്കേറ്റത്. സവാദിനെ തലശ്ശേരിയിലും ഷരീഫിനെ ഇരിട്ടിയിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊട്ടിയൂർ

∙ തിരഞ്ഞെടുപ്പ് പ്രചാരണ സമാപന സമ്മേളനം കൊട്ടിയൂരിൽ കെപിസിസി ജനറൽ സെക്രട്ടറി സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി പി.സി.രാമകൃഷ്ണൻ, മാത്യു പറമ്പ‍ൻ, എം.കെ.ഗോപാലൻ, ഇന്ദിര ശ്രീധരൻ, ജോണി ആമക്കാട്ട്, റെയ്സൺ കുന്നത്ത്, സോനു വല്ലത്തുകാരൻ പ്രസംഗിച്ചു.