കഴിഞ്ഞ തവണ തോൽപിച്ചവരെ ഇത്തവണ ജയിപ്പിക്കണം; വിയർപ്പൊഴുക്കുന്ന കൂത്തുപറമ്പ്..!
കഴിഞ്ഞ തവണ തോൽപിക്കാൻ ശ്രമിച്ചവർ അതേ സ്ഥാനാർഥിയെ ഇക്കുറി ജയിപ്പിക്കാൻ വിയർപ്പൊഴുക്കുന്നു എന്നതാണു കൂത്തുപറമ്പ് മണ്ഡലത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. യുഡിഎഫിലായിരുന്ന എൽജെഡി ഇത്തവണ എൽഡിഎഫിനുവേണ്ടി മത്സരിക്കുന്നു. കഴിഞ്ഞ തവണ എൽഡിഎഫ് സ്ഥാനാർഥിയോടു പരാജയപ്പെട്ട കെ.പി.മോഹനനാണ് എൽഡിഎഫ് സ്ഥാനാർഥി. ഇന്നുവരെ

കഴിഞ്ഞ തവണ തോൽപിക്കാൻ ശ്രമിച്ചവർ അതേ സ്ഥാനാർഥിയെ ഇക്കുറി ജയിപ്പിക്കാൻ വിയർപ്പൊഴുക്കുന്നു എന്നതാണു കൂത്തുപറമ്പ് മണ്ഡലത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. യുഡിഎഫിലായിരുന്ന എൽജെഡി ഇത്തവണ എൽഡിഎഫിനുവേണ്ടി മത്സരിക്കുന്നു. കഴിഞ്ഞ തവണ എൽഡിഎഫ് സ്ഥാനാർഥിയോടു പരാജയപ്പെട്ട കെ.പി.മോഹനനാണ് എൽഡിഎഫ് സ്ഥാനാർഥി. ഇന്നുവരെ കോൺഗ്രസോ, ലീഗോ ജയിക്കാത്ത മണ്ഡലത്തിലാണ് ഇത്തവണ മുസ്‍ലിം ലീഗ് മത്സരത്തിനിറങ്ങുന്നത്. മണ്ഡലത്തിൽ ലീഗിന്റെ മത്സരവും ആദ്യം.
സോഷ്യലിസ്റ്റുകളുടെ കുത്തകയായിരുന്ന കൂത്തുപറമ്പ് മണ്ഡലത്തിൽ സോഷ്യലിസ്റ്റ് അല്ലാതെ ഒരാൾ ജയിക്കുന്നത് 1970ൽ പിണറായി വിജയനാണ്. 2011ൽ ഒഴികെ എല്ലാ തിരഞ്ഞെടുപ്പിലും ജയിച്ചതു സിപിഎം സ്ഥാനാർഥി. ഐഎൻഎലിനു വിട്ടു നൽകിയ 2011ൽ കെ.പി.മോഹനനിലൂടെ ആദ്യമായി യുഡിഎഫ് ജയം. എന്നാൽ 2016ൽ മോഹനനെ തോൽപിച്ച് കെ.കെ.ശൈലജ മന്ത്രിയായി.
മോഹനന്റെ പാർട്ടി മുന്നണി മാറിയെത്തിയപ്പോൾ, ജയിച്ച സീറ്റ് സിപിഎം തോറ്റ പാർട്ടിക്കു നൽകുകയായിരുന്നു. മുന്നണി രാഷ്ട്രീയത്തിൽ ഇതു നല്ല മാതൃകയാണെങ്കിലും സിപിഎം അണികൾ ആ മാതൃക എത്രമാത്രം അംഗീകരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും മണ്ഡലത്തിൽ എൽഡിഎഫിന്റെ സാധ്യത. അഞ്ചു ഡിവൈഎഫ്ഐക്കാരുടെ ചോര വീണ കൂത്തുപറമ്പ് വൈകാരികമായി പാർട്ടിക്ക് ഏറെ പ്രിയപ്പെട്ട മണ്ഡലമാണെന്നതിനാൽ ഉഴപ്പാൻ സിപിഎം അണികൾക്കാവില്ല. ജില്ലയിൽ ലീഗിനു മത്സരിക്കാൻ ലഭിച്ച രണ്ടാം മണ്ഡലമാണു കൂത്തുപറമ്പ്.
കീഴ്ഘടകങ്ങൾ സംസ്ഥാന നേതൃത്വത്തിനു നൽകിയതു മണ്ഡലം പ്രസിഡന്റ് പി.കെ.അബ്ദുല്ലയുടെ മാത്രം പേരാണ്. അബ്ദുല്ലയുടെ ഈ സ്വീകാര്യതയിലാണു ലീഗും യുഡിഎഫും പ്രതീക്ഷ വയ്ക്കുന്നത്. ഇടതു തരംഗമുണ്ടായ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിക്ക് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം (12291) ലഭിച്ചതു കൂത്തുപറമ്പിലാണെന്നതും യുഡിഎഫിന് അനുകൂല ഘടകമാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 4133 വോട്ടിന് ഇവിടെ മുന്നിലെത്തിയിരുന്നു. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് 23831 വോട്ടിന്റെ മേൽക്കൈ ലഭിച്ചു.
രണ്ടു നഗരസഭകളിൽ ഒന്നു വീതം ഇരു മുന്നണികളും ഭരിക്കുന്നു. അഞ്ചു പഞ്ചായത്തുകളിൽ ഒന്നു മാത്രമാണു യുഡിഎഫിനുള്ളത്. ബിജെപിക്കു നിർണായക സ്വാധീനമുള്ള മണ്ഡലമാണു കൂത്തുപറമ്പ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 20787 വോട്ട് നേടിയ ബിജെപി തദ്ദേശ തിരഞ്ഞെടുപ്പിൽ ഇവിടെ 27120 വോട്ട് സമാഹരിച്ചിരുന്നു. ആരു ജയിക്കണമെന്നു തീരുമാനിക്കാൻ ബിജെപി പിടിക്കുന്ന വോട്ടുകൾക്കാകും.