തളിപ്പറമ്പ് ∙ എൽഡിഎഫിന് തളിപ്പറമ്പിൽ ലഭിച്ചതു ചരിത്ര വിജയമാണെന്ന് എം.വി.ഗോവിന്ദൻ. കഴിഞ്ഞ തവണ രാഷ്ട്രീയപരമായ പോരാട്ടമെന്നു പറയാൻ സാധിക്കാത്ത ഘട്ടത്തിലാണ് ജയിംസ് മാത്യുവിന് 40000 നാൽപതിനായിരത്തോളം ഭൂരിപക്ഷം ലഭിച്ചതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. നമ്പ്യാർ മഹാസഭ എന്ന പേരിലാണ് കഴിഞ്ഞ തവണ തളിപ്പറമ്പിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തളിപ്പറമ്പ് ∙ എൽഡിഎഫിന് തളിപ്പറമ്പിൽ ലഭിച്ചതു ചരിത്ര വിജയമാണെന്ന് എം.വി.ഗോവിന്ദൻ. കഴിഞ്ഞ തവണ രാഷ്ട്രീയപരമായ പോരാട്ടമെന്നു പറയാൻ സാധിക്കാത്ത ഘട്ടത്തിലാണ് ജയിംസ് മാത്യുവിന് 40000 നാൽപതിനായിരത്തോളം ഭൂരിപക്ഷം ലഭിച്ചതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. നമ്പ്യാർ മഹാസഭ എന്ന പേരിലാണ് കഴിഞ്ഞ തവണ തളിപ്പറമ്പിൽ യുഡിഎഫ് സ്ഥാനാർഥിയെ നിർത്തിയത്. എന്നാൽ ഇത്തവണ രാഷ്ട്രീയപരമായ പോരാട്ടം തന്നെയാണ് നടന്നത്. 

കൈ ചിഹ്നത്തിൽ തന്നെയാണ് യുഡിഎഫ് സ്ഥാനാർഥി മത്സരിച്ചത്. അതുകൊണ്ട് തന്നെ അവരുടെ വോട്ട് വിഹിതം വർധിക്കുമെന്ന് ‍ഞങ്ങൾ ആദ്യമേ കണക്കു കൂട്ടിയിരുന്നു. ഭൂരിപക്ഷമല്ല ഞങ്ങളുടെ വോട്ട് പരമാവധി വർധിപ്പിക്കുക എന്നതായിരുന്നു എൽഡിഎഫിന്റെ ലക്ഷ്യം. എൽഡിഎഫ് വോട്ടുകൾ വർധിപ്പിക്കാൻ സാധിച്ചെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. ഇരുപതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തളിപ്പറമ്പിൽ എൽഡിഎഫ് വിജയിച്ചത്. 

ADVERTISEMENT

ചില സന്ദർഭങ്ങളിൽ സാമുദായികവൽകരണത്തിനുള്ള ശ്രമവും തളിപ്പറമ്പിൽ നടന്നിരുന്നു. അതിനെ ജനാധിപത്യരീതിയിൽ ജനം ചെറുത്താണ് എൽഡിഎഫിന് ചരിത്ര വിജയം നൽകിയത്. കേരളത്തിൽ ആദ്യമായിട്ടാണ് എൽഡിഎഫിന് തുടർ ഭരണം ലഭിച്ചത്. ഇത് ജനങ്ങളുടെ തീരുമാനമാണ്. 

പ്രത്യേകിച്ച് കോവിഡ് പോലെയുള്ള ഈ സാഹചര്യത്തിൽ എൽഡിഎഫ് അധികാരത്തിൽ വന്നില്ലെങ്കിൽ തങ്ങളുടെയും ജനാധിപത്യത്തിന്റെയും ഭാവി എന്താകുമെന്ന ജനങ്ങളുടെ ഉത്കണ്ഠയാണ് ഇത്തരത്തിൽ ശരിയായ രീതിയിൽ പ്രതിഫലിച്ചത്.4ന് നടക്കുന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം സർക്കാർ രൂപീകരണത്തെക്കുറിച്ച് തീരുമാനമെടുക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.