പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങളെ ഒപ്പം ചേർത്തു നിർത്തിയതിന്റെ പ്രതിഫലം: കെ.കെ.ശൈലജ
മട്ടന്നൂർ∙ ചരിത്ര വിജയം നേടിയതിന്റെ ആഹ്ലാദം പ്രകടിപ്പിക്കാനാകാതെ പാർട്ടി പ്രവർത്തകർ വിജയാരവം മുഴക്കാൻ പടക്കം പൊട്ടിക്കലിൽ ഒതുക്കി. ഇരിട്ടി എംജി കോളജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നു കെ.കെ.ശൈലജയെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.പുരുഷോത്തമൻ, ഏരിയ സെക്രട്ടറി എൻ.വി.ചന്ദ്രബാബു, സിപിഐ മണ്ഡലം

മട്ടന്നൂർ∙ ചരിത്ര വിജയം നേടിയതിന്റെ ആഹ്ലാദം പ്രകടിപ്പിക്കാനാകാതെ പാർട്ടി പ്രവർത്തകർ വിജയാരവം മുഴക്കാൻ പടക്കം പൊട്ടിക്കലിൽ ഒതുക്കി. ഇരിട്ടി എംജി കോളജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നു കെ.കെ.ശൈലജയെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.പുരുഷോത്തമൻ, ഏരിയ സെക്രട്ടറി എൻ.വി.ചന്ദ്രബാബു, സിപിഐ മണ്ഡലം സെക്രട്ടറി സി.വിജയൻ എന്നിവർ ഹാരം അണിയിച്ചു സ്വീകരിച്ചു.
മട്ടന്നൂർ മണ്ഡലത്തിൽ നിന്നു വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി റെക്കോർഡ് ഭൂരിപക്ഷമാണ് നേടിയത്. 60963 വോട്ട് ആണ് ഭൂരിപക്ഷം. പ്രതിസന്ധി ഘട്ടങ്ങളിലും ജനങ്ങളെ ഒപ്പം ചേർത്തു നിർത്തിയതിന്റെ പ്രതിഫലമാണ് എൽഡിഎഫിന്റെ വിജയമെന്ന് സ്ഥാനാർഥി കെ.കെ.ശൈലജ പറഞ്ഞു. കോവിഡ് മഹാമാരിയുടെയും പ്രളയത്തിന്റെയും കാലത്ത് കരുത്തുറ്റ രീതിയിലാണ് പിണറായി സർക്കാർ കേരളത്തെ നയിച്ചത്.