ശ്രീകണ്ഠപുരം ∙ ഇരിക്കൂറിന്റെ നിയുക്ത എംഎൽഎ സജീവ് ജോസഫിനു മുൻപിൽ പരിഹാരം കാണേണ്ട ചില അടിയന്തര പ്രശ്നങ്ങൾ അവതരിപ്പിക്കുന്നു. ∙ കാപ്പിമല മഞ്ഞപ്പുല്ല് ടൂറിസം വികസന പദ്ധതി നടപ്പാക്കണം. ∙ തളിപ്പറമ്പ് ആലക്കോട് റോഡിലെ കരുവഞ്ചാൽ പാലം പുനർ നിർമിക്കാൻ നടപടി വേണം. ∙ നടുവിൽ പോളി ടെക്നിക് പ്രവർത്തനം തുടങ്ങാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീകണ്ഠപുരം ∙ ഇരിക്കൂറിന്റെ നിയുക്ത എംഎൽഎ സജീവ് ജോസഫിനു മുൻപിൽ പരിഹാരം കാണേണ്ട ചില അടിയന്തര പ്രശ്നങ്ങൾ അവതരിപ്പിക്കുന്നു. 

∙ കാപ്പിമല മഞ്ഞപ്പുല്ല് ടൂറിസം വികസന പദ്ധതി നടപ്പാക്കണം.

∙ തളിപ്പറമ്പ് ആലക്കോട് റോഡിലെ കരുവഞ്ചാൽ പാലം പുനർ നിർമിക്കാൻ നടപടി വേണം.

∙ നടുവിൽ പോളി ടെക്നിക് പ്രവർത്തനം തുടങ്ങാൻ നടപടി വേണം.

ADVERTISEMENT

∙ ഉദയഗിരി അരിവിളഞ്ഞ പൊയിൽ ജോസ്ഗിരി റോഡ് വികസിപ്പിക്കണം.

∙ ആലക്കോട് കേന്ദ്രമാക്കി അഗ്നി രക്ഷ സേനയുടെ ആസ്ഥാനം സ്ഥാപിക്കണം.

∙ ഉളിക്കൽ വട്ട്യാംതോട് പുതിയ പാലം പണിയണം.

∙ ഉളിക്കൽ കേന്ദ്രീകരിച്ച് സർക്കാർ മേഖലയിൽ ഐടിഐ തുടങ്ങണം.

ADVERTISEMENT

∙ ഉളിക്കലിൽ ആധുനിക രീതിയിലുള്ള മാംസ സംസ്കരണ കേന്ദ്രം സ്ഥാപിക്കണം.

∙ ശ്രീകണ്ഠപുരം ചെമ്പൻതൊട്ടി നടുവിൽ റോഡ് വികസിപ്പിക്കാൻ നടപടി വേണം.

∙ ചെങ്ങളായി പ‍ഞ്ചായത്തിലെ  വളക്കൈ കൊയ്യം റോഡിന്റെ അടിയന്തിര വികസനം വേണം. പൂർണമായി അവഗണിക്കപ്പെട്ട നിലയിലാണ് ഈ റോഡ്.

∙ ശ്രീകണ്ഠപുരം കേന്ദ്രീകരിച്ച് അഗ്നിരക്ഷ കേന്ദ്രം വേണം.

ADVERTISEMENT

∙ ശ്രീകണ്ഠപുരം ടൗണിനെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിക്കാൻ വെള്ളം കയറുന്ന ഭാഗത്തെ വ്യാപാര സ്ഥാപനങ്ങൾ ഒന്നാം നിലയിലേക്ക് മാറ്റുന്നതിനുള്ള പദ്ധതി നഗരസഭയുമായി ചേർന്ന് ആസൂത്രണം ചെയ്യണം.ആസൂത്രണമില്ലാത്തത് കൊണ്ട് ഓരോ വർഷവും വലിയ നഷ്ടമാണ് വ്യാപാരികൾക്ക് ഉണ്ടാകുന്നത്.

∙ ശ്രീകണ്ഠപുരം പുഴയോരം കെട്ടി ബലപ്പെടുത്താൻ സർക്കാർ ഫണ്ട് ലഭ്യമാക്കണം.

∙ പയ്യാവൂർ കുന്നത്തൂർപാടി കാഞ്ഞിരക്കൊല്ലി റോഡ് വികസിപ്പിക്കണം.

∙ ഇരിക്കൂർ താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിന് പദ്ധതി വേണം.

∙ ഇരിക്കൂർ പാലം പുനർ നിർമിക്കുകയോ, അറ്റകുറ്റപ്പണി നടത്തുകയോ ചെയ്യണം.

∙ കൂട്ടുമുഖം സാമൂഹികോരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിൽസ തുടങ്ങണം.

∙ ഇരിക്കൂർ ബസ് സ്റ്റാൻഡ് വിപുലീകരിക്കണം.