മൂന്നാം വിജയം പത്തു വർഷം ജനപക്ഷത്ത് നിന്നതിനുള്ള അംഗീകാരം: സണ്ണി ജോസഫ്
ഇരിട്ടി ∙ സംസ്ഥാനത്താകെ വീശിയടിച്ച ഇടതു തരംഗത്തിലും പേരാവൂർ മണ്ഡലത്തിൽ വിജയം നിലനിർത്താനായതു 10 വർഷം ജനപക്ഷത്തുനിന്നു പ്രവർത്തിച്ചതിനു ലഭിച്ച അംഗീകാരമായി കാണുന്നുവെന്ന് സണ്ണി ജോസഫ് പറഞ്ഞു. യുഡിഎഫ് നേതാക്കളോടും പ്രവർത്തകരോടും അണികളോടും മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളോടും നന്ദി അറിയിക്കുന്നു. ജനം

ഇരിട്ടി ∙ സംസ്ഥാനത്താകെ വീശിയടിച്ച ഇടതു തരംഗത്തിലും പേരാവൂർ മണ്ഡലത്തിൽ വിജയം നിലനിർത്താനായതു 10 വർഷം ജനപക്ഷത്തുനിന്നു പ്രവർത്തിച്ചതിനു ലഭിച്ച അംഗീകാരമായി കാണുന്നുവെന്ന് സണ്ണി ജോസഫ് പറഞ്ഞു. യുഡിഎഫ് നേതാക്കളോടും പ്രവർത്തകരോടും അണികളോടും മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളോടും നന്ദി അറിയിക്കുന്നു. ജനം അർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിച്ച് പ്രതിബദ്ധതയോടെ പ്രവർത്തിക്കും.
പോരായ്മകൾ ഉണ്ടെങ്കിൽ തിരുത്തി മുന്നോട്ടു പോകും. സംഘടനാ രംഗത്തെ പോരായ്മകൾ സംസ്ഥാന നേതാക്കളുടെ മേൽനോട്ടത്തിൽ പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കും. സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്താൻ പൊലീസും തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥരും സഹായിച്ചു. എതിരാളികൾ അടക്കം മാന്യമായാണു പെരുമാറിയത്. ദുഷ്പ്രചാരണങ്ങൾ ഒന്നും ഉണ്ടായില്ല. തപാൽ വോട്ടിൽ ചില കൃത്രിമങ്ങൾക്കു ശ്രമം ഉണ്ടായെങ്കിലും തുടക്കത്തിൽ കണ്ടെത്തി ഇടപെടൽ നടത്താനായി. പിന്നീട് കാര്യമായ പ്രശ്നങ്ങളില്ല.
മണ്ഡലത്തിൽ യുഡിഎഫ് ഒറ്റക്കെട്ടായാണു പ്രവർത്തിച്ചത്. വർഗീയ ധ്രുവീകരണമുണ്ടാക്കാൻ ചില കേന്ദ്രങ്ങളിൽ നിന്നു ശ്രമം ഉണ്ടായെങ്കിലും മുസ്‌ലിം ലീഗിന്റെ ജനാധിപത്യപരമായ പ്രചാരണങ്ങളിലൂടെ പ്രതിരോധിക്കാനായി.എല്ലാ വിഭാഗം ജനങ്ങളുടെയും നന്മയ്ക്കായി പ്രവർത്തിക്കും. കോവിഡ് വ്യാപകമായപ്പോഴാണു ആശുപത്രികളിലെ പരിമിതികൾ മനസ്സിലാക്കുന്നത്. വെന്റിലേറ്റർ, ഐസിയു സൗകര്യങ്ങൾ കൂടി ഉണ്ടാവണം.
മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ.ശൈലജയും ഉൾപ്പെടെയുള്ളവരിൽ നിന്ന് മണ്ഡലത്തിൽ ആവശ്യമുള്ള കാര്യങ്ങൾ നേടിയെടുക്കാനാകുമെന്നാണു കരുതുന്നത്. പരിസ്ഥിതി ലോല മേഖലയിൽ വരുന്ന ജനവാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടും. കർണാടകയുമായി അതിർത്തി പങ്കിടുന്ന അയ്യൻകുന്ന് മേഖലയിലെ കർണാടക വനംവകുപ്പിന്റെ കടന്നു കയറ്റം തടയാൻ സർക്കാർ തലത്തിൽ ഇടപെടൽ വേണം. ഇതിനായി മുഖ്യമന്ത്രിയെ ഉൾപ്പെടെ സമീപിക്കുമെന്നും എംഎൽഎ പറഞ്ഞു.