ചിറക്കൽ ∙ റെയിൽവേ സ്റ്റേഷനോടും ചിറക്കൽ ജനതയോടും റെയിൽവേ അധികൃതർ കാട്ടുന്ന അവഗണനയ്ക്കെതിരെ ചിറക്കൽ പ്രദേശത്ത് പ്രതിഷേധം ശക്തമായി. കണ്ണൂരിൽ നിന്നു മംഗളൂരുവിലേക്ക് പുതുതായി ആരംഭിച്ച അൺ റിസർവ്ഡ് എക്സ്പ്രസ് ട്രെയിനിനു 17 സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചപ്പോഴും ചിറക്കലിനെ അവഗണിച്ചുവെന്നു നാട്ടുകാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിറക്കൽ ∙ റെയിൽവേ സ്റ്റേഷനോടും ചിറക്കൽ ജനതയോടും റെയിൽവേ അധികൃതർ കാട്ടുന്ന അവഗണനയ്ക്കെതിരെ ചിറക്കൽ പ്രദേശത്ത്     പ്രതിഷേധം ശക്തമായി. കണ്ണൂരിൽ നിന്നു മംഗളൂരുവിലേക്ക് പുതുതായി ആരംഭിച്ച അൺ റിസർവ്ഡ് എക്സ്പ്രസ് ട്രെയിനിനു 17 സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചപ്പോഴും ചിറക്കലിനെ അവഗണിച്ചുവെന്നു നാട്ടുകാർ പറയുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ പൊതു മേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ ഈ കംപ്യൂട്ടർ യുഗത്തിലും കംപ്യൂട്ടർ വഴിയല്ലാത്ത ടിക്കറ്റ് വിതരണവുമായി, ചിറക്കൽ ജനതയെ അപമാനിക്കുകയാണെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തി. ഹാൾട്ട് സ്റ്റേഷനായി ഇവിടെ സീസൺ ടിക്കറ്റ് നൽകാനും സംവിധാനമില്ല.

മെമു ട്രെയിൻ ആരംഭിച്ചാലും ചിറക്കലിൽ നിർത്താൻ കഴിയാത്ത സ്ഥിതിയാണ്. പ്ലാറ്റ്ഫോമിന് ഉയരമില്ലാത്തതാണ് തടസ്സം. ഉയരം കൂട്ടാനുള്ള നടപടികൾ ഇതുവരെ തുടങ്ങിയിട്ടില്ല. ഇതോടെ മെമു ഓടിത്തുടങ്ങുമ്പോഴും ചിറക്കൽ     ഒഴിവാക്കപ്പെടുമെന്ന് ഉറപ്പായി. അവഗണനയ്ക്കെതിരെ സേവ് ചിറക്കൽ റെയിൽവേ സ്റ്റേഷൻ ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒപ്പ് ശേഖരണം നടത്തി. റെയിൽവേ അധികൃതർക്കും പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാർക്കും നിവേദനം നൽകി. ‌

ADVERTISEMENT

മുഖ്യമന്ത്രി, എംപിമാർ, എംഎൽഎമാർ, പഞ്ചായത്ത്‌ അധികൃതർ തുടങ്ങിയവരുടെ ശ്രദ്ധയിലും ഇക്കാര്യം കൊണ്ടുവരുമെന്ന് ആക്‌ഷൻ കമ്മിറ്റി കൺവീനർ കെ.എം.പ്രമോദ് പറഞ്ഞു. സി.എച്ച്.ഹരിദാസൻ, സി.സുഗുണൻ, കെ.വി.രാജൻ, അഖിൽ രമേശ്‌, മണികണ്ഠൻ, സുനോജ് എന്നിവർ പ്രസംഗിച്ചു. ചിറക്കൽ പ്രദേശത്തെ ക്ലബ്ബുകളും ചിറക്കൽ റസിഡന്റ്സ് അസോസിയേഷനും ടെക്സ്റ്റൈൽ എക്സ്പോർട്ടേഴ്സ് ഓർഗനെസേഷനും അധികൃതർക്ക് നിവേദനം നൽകി.

English Summary: Train without stopping at Chirackal; The natives intensified their protest