സ്റ്റാർട്ട്, ആക്‌ഷൻ പറഞ്ഞ് ഷൂട്ടിങ് സംഘങ്ങൾ..; തിയറ്ററുകളിൽ തിരികെയെത്തുന്നു, ആവേശത്തിരയിളക്കം
തിയറ്ററുകളിലെല്ലാം ആവേശത്തിന്റെ വെള്ളിത്തിരയിളക്കം.. നഗരത്തിലും പരിസരങ്ങളും സ്റ്റാർട്ട്, ആക്‌ഷൻ പറഞ്ഞ് ഷൂട്ടിങ് സംഘങ്ങൾ... വേദികളെ ഉണർത്തി നാടകങ്ങൾ.. കോവിഡിനെ തുടർന്ന് ഇല്ലാതായ കലാപ്രവർത്തനങ്ങളെല്ലാം ജനപങ്കാളിത്തത്തോടെ തിരിച്ചുവരുന്നു. കലാമേഖലയുടെ ഉണർവ് നാട്ടിലെങ്ങും പ്രതിഫലിക്കുകയാണ്. ദുൽഖർ സൽമാൻ

തിയറ്ററുകളിലെല്ലാം ആവേശത്തിന്റെ വെള്ളിത്തിരയിളക്കം.. നഗരത്തിലും പരിസരങ്ങളും സ്റ്റാർട്ട്, ആക്‌ഷൻ പറഞ്ഞ് ഷൂട്ടിങ് സംഘങ്ങൾ... വേദികളെ ഉണർത്തി നാടകങ്ങൾ.. കോവിഡിനെ തുടർന്ന് ഇല്ലാതായ കലാപ്രവർത്തനങ്ങളെല്ലാം ജനപങ്കാളിത്തത്തോടെ തിരിച്ചുവരുന്നു. കലാമേഖലയുടെ ഉണർവ് നാട്ടിലെങ്ങും പ്രതിഫലിക്കുകയാണ്. ദുൽഖർ സൽമാൻ പ്രധാന വേഷത്തിലെത്തുന്ന ‘കുറുപ്പ്’ സിനിമ കാണാൻ ജില്ലയിലെ തിയറ്ററുകളിലെല്ലാം നിറയെ ആളെത്തി. വീണ്ടും കലാരവങ്ങളുടെയും ആഘോഷത്തിന്റെയും നാളുകളിലേക്കു മടങ്ങുകയാണു ജനം..
തിയറ്ററുകൾ ഹൗസ്ഫുൾ
ജില്ലയിലെ പ്രധാന നഗരങ്ങളിലെ തിയറ്ററുകളെല്ലാം ഇന്നലെ ഹൗസ്ഫുൾ ആയിരുന്നു. വരും ദിവസങ്ങളിലേക്കുള്ള ടിക്കറ്റുകളെല്ലാം ബുക് ചെയ്തു കഴിഞ്ഞു. ഓൺലൈൻ ബുക്കിങ്ങിലൂടെ ടിക്കറ്റ് എടുക്കുന്നതിനാൽ വലിയ ആൾക്കൂട്ടം കൗണ്ടറിൽ ഇല്ലെന്നതും ശ്രദ്ധേയമാണ്. കോവിഡ് മാനദണ്ഡങ്ങൾക്കിടെയിലും തിയറ്ററുകളിൽ ഇന്നലെ വലിയ ആഘോഷമായിരുന്നു. കഴിഞ്ഞ മാസം അവസാനവാരത്തോടെ തിയറ്ററുകൾ തുറന്നെങ്കിലും മലയാളം സിനിമകൾ റിലീസിനില്ലാതിരുന്നതിനാൽ തിയറ്ററുകളിൽ കാര്യമായി ആളുകളെത്തിയിരുന്നില്ല.
എന്നാൽ ഇന്നലെ ദുൽഖർ സൽമാൻ ചിത്രം റിലീസായതോടെ തിയറ്ററുകളിൽ മുൻകാലത്തേതുപോലെ ആവേശം നിറഞ്ഞു. ആദ്യ ഷോകൾക്കു മുന്നോടിയായി വാദ്യമേളങ്ങളൊരുക്കി തിയറ്ററുകളും ഫാൻസ് സംഘടനകളും കലാസ്വാദകരെ വരവേറ്റു. കുറുപ്പ് പ്രദർശിപ്പിക്കുന്ന തളിപ്പറമ്പിലെ 4 തിയറ്ററുകളും ഇന്നലെ ഹൗസ്ഫുൾ ആയിരുന്നു.
പ്രതിസന്ധിക്കു ശേഷം മലയാള സിനിമയുടെ തിരിച്ചുവരവാണിതെന്ന് തിയറ്റർ ഉടമകൾ പറഞ്ഞു. നഗരത്തിൽ മാത്രമല്ല, മലയോര മേഖലയിലും തിയറ്ററുകളിൽ ഇന്നലെ വലിയ തോതിൽ ആളുകളെത്തി. ആലക്കോട് ഫിലിംസിറ്റി തിയറ്റർ സമുച്ചയത്തിലെ മൂന്നു തിയറ്ററുകളിലും വരുന്ന രണ്ടു ദിവസത്തേക്കുള്ള മുഴുവൻ സീറ്റുകൾ ബുക്ക് ചെയ്തതായി തിയറ്റർ ഉടമകൾ പറഞ്ഞു.
ജില്ലയിലെ തിയറ്ററുകൾ വീണ്ടും തുറന്നതിനു ശേഷം ആദ്യമായി ഹൗസ്ഫുൾ ആകുന്നത് ഇന്നലെയാണ്. കുറുപ്പ് എന്നെഴുതിയ ടീ ഷർട്ടുകൾ അണിഞ്ഞ് തിയറ്ററിലെത്തിയ ആരാധകരുമേറെയായിരുന്നു. ഡിസംബറിൽ മോഹൻലാൽ ചിത്രമായ മരയ്ക്കാർ–അറബിക്കടലിന്റെ സിംഹം കൂടി പ്രദർശനത്തിനെത്തുമ്പോൾ തിയറ്ററുകൾ മുൻകാല പ്രൗഢിയിലേക്കു പൂർണമായി തിരികെയെത്തും.
ജില്ലയിൽ ഷൂട്ടിങ്ങും തുടങ്ങി
കോവിഡിനു ശേഷം ജില്ലയിൽ സിനിമാ ഷൂട്ടിങ്ങുകളും സജീവമാകുകയാണ്. സിബി മലയിൽ സംവിധാനം ചെയ്യുന്ന ‘കൊത്ത് ’ എന്ന സിനിമയുടെ ചിത്രീകരണമാണ് ഇപ്പോൾ ജില്ലയുടെ പല ഭാഗങ്ങളിലായി പുരോഗമിക്കുന്നത്. ആസിഫ് അലി, റോഷൻ മാത്യു, നിഖില വിമൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉത്തരമലബാറിലെ സാമൂഹിക, രാഷ്ട്രീയ ജീവിതം ചർച്ച ചെയ്യുന്നതാണ് സിനിമ.
ഇന്നലെ സെൻട്രൽ ജയിൽ പരിസരത്തു നടന്ന ഷൂട്ടിങ് കാണാൻ നാട്ടുകാരും തടിച്ചുകൂടി. കോവിഡിനു ശേഷം പ്രദേശത്തേക്ക് സിനിമാ പ്രവർത്തകരെത്തുന്നതിന്റെ ആവേശത്തിലാണു ജനങ്ങൾ. തളിപ്പറമ്പ്, പട്ടുവം, പറശ്ശിനിക്കടവ്, കുപ്പം മേഖലകളിൽ ചിത്രീകരണം പുരോഗമിക്കുകയാണ്. 26 വരെ മേഖലയിൽ ചിത്രീകരണം നടക്കും.