ഗാന്ധി പ്രതിമയുടെ തല തകർത്ത സംഭവം: സിപിഎമ്മിന് ഗോഡ്സെയുടെ മനസ്സെന്ന് വി.എം. സുധീരൻ
പയ്യന്നൂർ ∙ തല അറുത്തിട്ട ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ കെപിസിസി മുൻ പ്രസിഡന്റ് വി.എം.സുധീരൻ എത്തി. ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ പ്രതിഷേധിക്കാൻ പയ്യന്നൂരിൽ എത്തിയതായിരുന്നു സുധീരൻ. ആക്രമണത്തിനു വിധേയമായ ഗാന്ധി മന്ദിരം പാർട്ടി പ്രവർത്തകർക്കൊപ്പം സന്ദർശിച്ചു. നടക്കാൻ പാടില്ലാത്ത ഒന്നാണ് പയ്യന്നൂരിൽ
പയ്യന്നൂർ ∙ തല അറുത്തിട്ട ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ കെപിസിസി മുൻ പ്രസിഡന്റ് വി.എം.സുധീരൻ എത്തി. ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ പ്രതിഷേധിക്കാൻ പയ്യന്നൂരിൽ എത്തിയതായിരുന്നു സുധീരൻ. ആക്രമണത്തിനു വിധേയമായ ഗാന്ധി മന്ദിരം പാർട്ടി പ്രവർത്തകർക്കൊപ്പം സന്ദർശിച്ചു. നടക്കാൻ പാടില്ലാത്ത ഒന്നാണ് പയ്യന്നൂരിൽ
പയ്യന്നൂർ ∙ തല അറുത്തിട്ട ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ കെപിസിസി മുൻ പ്രസിഡന്റ് വി.എം.സുധീരൻ എത്തി. ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ പ്രതിഷേധിക്കാൻ പയ്യന്നൂരിൽ എത്തിയതായിരുന്നു സുധീരൻ. ആക്രമണത്തിനു വിധേയമായ ഗാന്ധി മന്ദിരം പാർട്ടി പ്രവർത്തകർക്കൊപ്പം സന്ദർശിച്ചു. നടക്കാൻ പാടില്ലാത്ത ഒന്നാണ് പയ്യന്നൂരിൽ
പയ്യന്നൂർ ∙ തല അറുത്തിട്ട ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ കെപിസിസി മുൻ പ്രസിഡന്റ് വി.എം.സുധീരൻ എത്തി. ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ പ്രതിഷേധിക്കാൻ പയ്യന്നൂരിൽ എത്തിയതായിരുന്നു സുധീരൻ. ആക്രമണത്തിനു വിധേയമായ ഗാന്ധി മന്ദിരം പാർട്ടി പ്രവർത്തകർക്കൊപ്പം സന്ദർശിച്ചു. നടക്കാൻ പാടില്ലാത്ത ഒന്നാണ് പയ്യന്നൂരിൽ നടന്നത്. ഗാന്ധിജിയുടെ പാദസ്പർശമേറ്റ മണ്ണിൽ ഗാന്ധി പ്രതിമയുടെ തല അറുത്തിടുക എന്നത് വളരെ ക്രൂരമാണ്.
ഗോഡ്സെയുടെ മനസ്സാണ് സിപിഎമ്മിന്റെതെന്ന് വെളിപ്പെടുത്തുകയാണിത്. സിപിഎമ്മും ഗാന്ധിയൻ ആശയങ്ങളെ ഭയക്കുന്നു. അവരുടെ മനസ്സിൽ മാർക്സ് അല്ല ഉള്ളത്. ഗോഡ്സെയാണ്. മുഖ്യമന്ത്രിയുടെ വാക്ക് തന്നെ ഉപയോഗിച്ചു പറയുന്നു തെല്ലെങ്കിലും ഉളുപ്പുണ്ടെങ്കിൽ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ മുഖ്യമന്ത്രിയും സിപിഎമ്മും രാജ്യത്തോട് മാപ്പ് പറയണം. സുധീരൻ സത്യഗ്രഹ സമരം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു.
ഗാന്ധി നിന്ദയ്ക്കും സിപിഎം ഭീകരതയ്ക്കും എതിരെ ഡിസിസി ഉപവാസ സമരം നടത്തി
പയ്യന്നൂർ ∙ ഗാന്ധി നിന്ദയ്ക്കും സിപിഎം ഭീകരതയ്ക്കുമെതിരെ ജില്ല കോൺഗ്രസ് കമ്മിറ്റി ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ ഏക ദിന ഉപവാസ സമരം നടത്തി. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയുടെ തല അറുത്ത് ചെത്ത് കല്ലിന്റെ മുകളിൽ വച്ച സിപിഎം ക്രൂരത മാപ്പ് അർഹിക്കാത്ത കുറ്റമാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം ഭീകര സംഘടനയായി മാറുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എം.നാരായണൻകുട്ടി അധ്യക്ഷത വഹിച്ചു.
കെ.പി.കുഞ്ഞിക്കണ്ണൻ, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുൽ കരീം ചേലേരി, സിഎംപി ജോയിന്റ് സെക്രട്ടറി സി.എ.അജീർ, കണ്ണൂർ മേയർ ടി.ഒ.മോഹനൻ, സജീവ് മാറോളി, ചന്ദ്രൻ തില്ലങ്കേരി, എ.ഡി.സാബൂസ്, ടി.ജനാർദനൻ, സുരേഷ് ബാബു എളയാവൂർ, എം.കെ.രാജൻ, എ.പി.നാരായണൻ, കെ.ബ്രിജേഷ് കുമാർ, റഷീദ് കവ്വായി, അജിത്ത് മാട്ടൂൽ, ഹരിദാസ് മൊകേരി, വി.സി.നാരായണൻ, രജനി രമാനന്ദ്, മുഹമ്മദ് ഷമ്മാസ്, കെ.കെ.സുരേഷ് കുമാർ, ഡി.കെ.ഗോപിനാഥ്, അത്തായി പത്മിനി, ഇ.പി.ശ്യാമള, എം.വി.വത്സല എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം കെപിസിസി മുൻ പ്രസിഡന്റ് വി.എം.സുധീരൻ ഉദ്ഘാടനം ചെയ്തു.
രാഷ്ട്രപിതാവിന്റെ പ്രതിമയുടെ തലയറുത്തത് അപമാനം
കണ്ണൂർ∙ രാഷ്ട്രീയ അന്ധത കാരണം പയ്യന്നൂർ ഗാന്ധി മന്ദിരത്തിലെ രാഷ്ട്ര പിതാവിന്റെ പ്രതിമയുടെ തലയറുത്ത നടപടി രാജ്യത്തിന് അപമാനമാണെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. വർഗീയ ഭ്രാന്തന്മാർ ഗാന്ധിജിയെ വെടി വച്ച് കൊന്നതും രാഷ്ട്രീയ തിമിരം ബാധിച്ചവർ ഗാന്ധിപ്രതിമയുടെ ശിരഛേദം നടത്തിയതും ഫാസിസത്തിന്റെ കടന്നുകയറ്റമാണ്.
ഗാന്ധി പ്രതിമയുടെ തലയറുത്ത കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അതിന് പ്രേരണ നൽകിയ രാഷ്ട്രീയ നേതൃത്വം മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.പി.വേലായുധൻ, കെ.സി.രാജൻ, കെ.മോഹനൻ, പി.കെ.രാജേന്ദ്രൻ, തങ്കമ്മ വേലായുധൻ, കോടൂർ കുഞ്ഞിരാമൻ, പി.അബ്ദുൽ ഖാദർ, എം.എം.മൈക്കിൾ, എം.പി.കൃഷ്ണദാസ്, കെ.പി.കെ.കുട്ടി കൃഷ്ണൻ, ഡോ.വി.എൻ.രമണി, സി.ശ്രീധരൻ, എ.ശശിധരൻ, പി.ലളിത, വി.ലളിത ടീച്ചർ പ്രസംഗിച്ചു.
ആർഎസ്പി പ്രതിഷേധിച്ചു
കണ്ണൂർ∙ ആർഎസ്പി നേതാക്കളായ സംസ്ഥാന സെക്രട്ടറി എ.എ.അസീസിനെയും എൻ.കെ.പ്രേമചന്ദ്രൻ എംപിയെയും പാർട്ടി പ്രവർത്തകരെയും പൊലീസ് തല്ലി ചതച്ചതിനെതിരെ ആർഎസ്പി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഡോളർ സ്വർണക്കടത്തു കേസ് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. രവി ചോല അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ഇല്ലിക്കൽ ആഗസ്തി, ജില്ലാ സെക്രട്ടറി വി.മോഹനൻ, ജോൺസൻ പി തോമസ്, നിധീഷ് തില്ലങ്കേരി, കെ.ഷാഹുൽ ഹമീദ്, വി.തോമസ് എന്നിവർ പ്രസംഗിച്ചു.
ജില്ലയിലെ സമാധാനം തകർക്കരുത്: പീപ്പിൾസ് മൂവ്മെന്റ് ഫോർ പീസ്
കണ്ണൂർ∙ സമാധാനാന്തരീക്ഷം നിലനിന്നിരുന്ന ജില്ലയെ വീണ്ടും അക്രമാന്തരീക്ഷത്തിലേക്കു തള്ളിവിടുന്ന രാഷ്ട്രീയ പ്രതിഷേധ–സമര പരിപാടികളിൽ നിന്ന് ഉത്തരവാദിത്വമുള്ള രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും പിൻമാറണമെന്ന് പീപ്പിൾസ് മൂവ്മെന്റ് ഫോർ പീസ് ആവശ്യപ്പെട്ടു. രാഷ്ട്രപിതാവിന്റെ തല ഛേദിച്ച ചിത്രം ഓരോ ഭാരതീയനും വേദനയുണ്ടാക്കുന്നതാണ്. യോഗത്തിൽ ചെയർമാൻ ഫാ. സ്കറിയ കല്ലൂർ അധ്യക്ഷനായി. കാരയിൽ സുകുമാരൻ, പി.സതീഷ്കുമാർ, ബിനോയ് തോമസ്, ഹരിദാസ് മംഗലശ്ശേരി, ടി.പി.ആർ.നാഥ്, സജീവൻ മാണിയത്ത്, ഷമീർ ഇഞ്ചിക്കൽ, എന്നിവർ പ്രസംഗിച്ചു.