കോടിയേരിയുടെ നിര്യാണത്തിൽ അനുശോചന പ്രവാഹം; കുറിക്കുകൊള്ളുന്ന ഉപമകളും ഹാസ്യങ്ങളും, ദേഷ്യപ്പെടാൻ ആർക്കും തോന്നാത്ത ചിരി
കണ്ണൂർ ∙ സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചന പ്രവാഹം. സാമൂഹിക–സാംസ്കാരിക–രാഷ്ട്രീയ പൊതുരംഗത്ത് ഉള്ളവർ അനുസ്മരിച്ചു. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അനുശോചിച്ചു. കർക്കശമായ രാഷ്ട്രീയ
കണ്ണൂർ ∙ സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചന പ്രവാഹം. സാമൂഹിക–സാംസ്കാരിക–രാഷ്ട്രീയ പൊതുരംഗത്ത് ഉള്ളവർ അനുസ്മരിച്ചു. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അനുശോചിച്ചു. കർക്കശമായ രാഷ്ട്രീയ
കണ്ണൂർ ∙ സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചന പ്രവാഹം. സാമൂഹിക–സാംസ്കാരിക–രാഷ്ട്രീയ പൊതുരംഗത്ത് ഉള്ളവർ അനുസ്മരിച്ചു. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അനുശോചിച്ചു. കർക്കശമായ രാഷ്ട്രീയ
കണ്ണൂർ ∙ സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചന പ്രവാഹം. സാമൂഹിക–സാംസ്കാരിക–രാഷ്ട്രീയ പൊതുരംഗത്ത് ഉള്ളവർ അനുസ്മരിച്ചു. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അനുശോചിച്ചു. കർക്കശമായ രാഷ്ട്രീയ നിലപാടുകൾക്കിടയിലും സൗമ്യമായ പെരുമാറ്റത്തിലൂടെ എല്ലാവരുമായും സൗഹൃദം പുലർത്താൻ കോടിയേരിക്ക് സാധിച്ചിരുന്നു. കണ്ണൂർ രാഷ്ട്രീയം കേരളത്തിനു സംഭാവന നൽകിയ നേതാക്കന്മാരുടെ ഗണത്തിൽ കോടിയേരി ഓർമിക്കപ്പെടുമെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.
രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ.മോഹനൻ പറഞ്ഞു. മികച്ച പാർലമെന്റേറിയനും ദീർഘകാലം രാഷ്ട്രീയ പൊതു മണ്ഡലത്തിൽ നിറഞ്ഞു നിന്ന വ്യക്തിത്വവുമായ കോടിയേരി രാഷ്ട്രീയത്തിനതീതമായി വ്യക്തിബന്ധം കാത്ത് സൂക്ഷിച്ചിരുന്നതായും മേയർ അനുസ്മരിച്ചു. സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ അകാല വേർപാടിൽ വേദനിക്കുന്നവരോടൊപ്പം താനും പങ്കുചേരുന്നതായി സണ്ണി ജോസഫ് എംഎൽഎ. കോഴിക്കോട് ലോ കോളേജിൽ പഠിക്കുന്ന കാലത്ത് കോടിയേരിയെ പരിചയപ്പെടാനും അന്നുമുതൽ ഇന്നുവരെയും സുദൃഢമായ സൗഹൃദം കാത്തു സൂക്ഷിക്കുന്നതിനും സാധിച്ചു.
കോടിയേരിയുടെ കുടുംബാംഗങ്ങൾക്കും, ബന്ധു മിത്രാതികൾക്കും, സഹ പ്രവർത്തകർക്കും, സുഹൃത്തുക്കൾക്കും, സിപിഎം പാർട്ടിക്കും അനുശോചനം അറിയിക്കുന്നതയും അനുശോചന സന്ദേശത്തിൽ എംഎൽഎ പറഞ്ഞു.വേർപാടിൽ സിപിഐ ജില്ലാ കൗൺസിൽ അനുശോചിച്ചു. സംസ്ഥാന രാഷ്ട്രീയത്തിലെ സൗമ്യ മുഖമായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് ജില്ലാ സെക്രട്ടറി സി.പി.സന്തോഷ് കുമാർ പറഞ്ഞു. സ്വന്തം രാഷ്ട്രീയാഭിപ്രായങ്ങളിൽ ഉറച്ചു നിൽക്കുമ്പോഴും വിമർശനങ്ങളെ പുഞ്ചിരിയോടെ നേരിടുകയും വിയോജിപ്പുകൾ ശക്തമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്ന അദ്ദേഹത്തിന്റെ ശൈലി മാതൃകാപരമാണെന്നും സന്തോഷ് കുമാർ പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്റെ അകാല ദേഹവിയോഗം വർത്തമാന കാല രാഷ്ട്രീയത്തിൽ തീരാ നഷ്ടമാണെന്ന് കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ പറഞ്ഞു. ഇടതുപക്ഷ പുരോഗമന ജനാധിപത്യ മുന്നണി പ്രസ്ഥാനത്തിന്റെ പ്രയാണത്തിൽ കോടിയേരിയുടെ സാന്നിധ്യം അനിവാര്യമായിരുന്നു. നിയമസഭാ സാമാജികൻ, മന്ത്രി, രാഷ്ട്രീയ നേതാവ് എന്നീ ബഹുമുഖ തലങ്ങളിൽ ശ്രദ്ധേയനായ കോടിയേരി രാജ്യത്തിന്റെ ജനാധിപത്യ മതേതര സ്വാതന്ത്ര്യ സംരക്ഷണത്തിനുള്ള പോരാട്ടത്തിൽ മുന്നണിപ്പോരാളിയായി നമ്മോടൊപ്പം ഉണ്ടാകേണ്ടതായിരുന്നുവെന്നും കടന്നപ്പള്ളി പറഞ്ഞു. കോടിയേരിയുടെ നിര്യാണത്തിൽ കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഇ. പി.ആർ.വേശാല, യു.ബാബുഗോപിനാഥ്, ജില്ലാ പ്രസിഡന്റ കെ.കെ.ജയപ്രകാശ് എന്നിവർ അനുശോചിച്ചു.
രാഷ്ട്രീയപരമായി വ്യത്യസ്ത നിലപാടുകൾ വച്ചു പുലർത്തുമ്പോഴും വ്യക്തി ബന്ധങ്ങളിൽ എല്ലാവരുമായി സൗഹൃദവും സൗമ്യതയും പുലർത്തിയ നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ കെഎസ്കെടിയു സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. സൗമ്യനും ജനകീയനുമായ നേതാവായിരുന്നു കോടിയേരി. സിപിഎമ്മിന്റെ ഉന്നത പദവിയിൽ എത്തിച്ചേർന്ന കോടിയേരി കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ അമരക്കാരനായി. കോടിയേരിയുടെ വേർപാട് ഇടതുപക്ഷ രാഷ്ട്രീയത്തിനും കർഷക - കർഷക തൊഴിലാളി പ്രസ്ഥാനങ്ങൾക്കും കനത്ത നഷ്ടമാണെന്നു സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ചന്ദ്രൻ പറഞ്ഞു.
പാർലമെന്ററി രംഗത്തും രാഷ്ട്രീയ പൊതുമണ്ഡലങ്ങളിലും ഇടപെടുമ്പോൾ സ്നേഹ സൗഹൃദങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള ശൈലി സ്വീകരിച്ച് പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു കോടിയേരിയുടേതെന്ന് കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി അനുസ്മരിച്ചു. പൊതു രാഷ്ട്രീയ മണ്ഡലത്തിൽ നിസ്തുലമായ സംഭാവനകൾ നൽകി വ്യക്തിമുദ്ര പതിപ്പിച്ച കോടിയേരി, ഔദ്യോഗിക പദവി വഹിച്ച കാലഘട്ടത്തിൽ ജില്ലയുടെ വികസനത്തിന് മുതൽക്കൂട്ടാവുന്ന വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത് എന്നും ഓർമ്മിക്കപ്പെടുമെന്നും സതീശൻ പാച്ചേനി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ ജനതാദൾ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.ദിവാകരൻ, ജില്ലാ പ്രസിഡന്റ് കെ.മനോജ്, സെക്രട്ടറി ബാബുരാജ് ഉളിക്കൽ, കേരള കോൺഗ്രസ് (ബി) നേതാവ് രതീഷ് ചിറക്കൽ, ഐഎൻഎൽ (ഡെമൊക്രാറ്റിക് ) സംസ്ഥാന പ്രസിഡന്റ് അഷ്റഫ് പുറവൂർ, ജനറൽ സെക്രട്ടറി കരീം പുതുപ്പാടി, ജില്ലാ പ്രസിഡന്റ് കെ.വി.സലിം, സമാജ്വാദി ഫോർവേർഡ് ബ്ലോക്ക് ജില്ലാ പ്രസിഡന്റ് സി.കൃഷ്ണകുമാർ, സെക്രട്ടറി രാജൻ കൂടാളി, സമാജവാദി പാർട്ടി ജില്ലാ പ്രസിഡന്റ് ഷറഫുദ്ദീൻ എന്നിവരും അനുശോചിച്ചു.
സിപിഎമ്മിലെ സൗമ്യമായ മുഖമായിരുന്നു കോടിയേരിയുടെതെന്ന് ബിജെപി ജില്ലാകമ്മിറ്റി അനുസ്മരിച്ചു. താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനു വേണ്ടി നിലപാടുകളിൽ ഉറച്ചു പ്രവർത്തിക്കുമ്പോഴും എതിരാളികളോട് സൗമ്യ ഭാവത്തിൽ സംസാരിക്കുന്ന വ്യക്തിത്വത്തിനു ഉടമയായിരുന്നു കോടിയേരി. ഉന്നതമായ നിരവധി ചുമതലകൾ വഹിക്കുമ്പോഴും ഏതൊരു സാധാരണക്കാരനും നേരിട്ടു സമീപിക്കാനുള്ള സാഹചര്യമായിരുന്നു കോടിയേരിയുടേത്. തലശ്ശേരി മേഖലയിൽ രാഷ്ട്രീയ സംഘർഷങ്ങൾ നടക്കുമ്പോൾ അത് ലഘുകരിക്കുന്നതിനായി വലിയ രീതിയിലുള്ള ഇടപെടലുകൾ കോടിയേരിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട് സംഘർഷമല്ല സംയമനമാണു വേണ്ടത് എന്ന ആശയഗതി ആയിരുന്നു കോടിയേരിക്ക്.
കേരളം കണ്ട മികച്ച ആഭ്യന്തര മന്തിയായിരിക്കുമ്പോഴും സത്യസന്ധതയോടുകൂടി പ്രവർത്തിക്കണം എന്ന കാഴ്ചപ്പാടായിരുന്നു കോടിയേരിക്ക്. സേനയ്ക്കുള്ളിലെ രാഷ്ട്രീയ അതിപ്രസരം മറ്റ് പ്രസ്ഥാനങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ അതിനെ ഇല്ലായ്മ ചെയ്യുന്നതിനായുള്ള ശ്രമങ്ങൾ കോടിയേരിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയ സംഘർഷങ്ങൾ ഇല്ലാത്ത പ്രദേശമായി ജില്ലയെ മാറ്റാനുള്ള തീവ്രശ്രമം അദ്ദേഹം നടത്തിയിരുന്നു. കോടിയേരിയുടെ വേർപാട് പൊതു മണ്ഡലത്തിനുണ്ടാക്കിയ നഷ്ടം നികത്താനാവാത്തതാണെന്നും ബിജെപി ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ ഗുരുനാഥന്റെ നഷ്ടമാണ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിലൂടെ ഉണ്ടായിട്ടുള്ളതെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. കോടിയേരിയുടെ വേർപാട് അത്യന്തം ദുഖകരമാണ്. കമ്യൂണിസ്റ്റ് പുരോഗമന പ്രസ്ഥാനങ്ങൾക്കും മതനിരപേക്ഷ പ്രസ്ഥാനങ്ങൾക്കും കനത്ത നഷ്ടമാണ് കോടിയേരിയുടെ വിയോഗം. ജനകീയ നേതാവായിരുന്ന കോടിയേരി സംഘടനാപരമായി ഉറച്ച നിലപാട് സ്വീകരിക്കുമ്പോൾ തന്നെ സൗമ്യത കാത്തു സൂക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ മുഖത്ത് പുഞ്ചിരി മായാറില്ല. എതിരാളികൾ പോലും വാൽസല്യത്തോടെയാണ് അദ്ദേഹത്തെ സമീപിച്ചിരുന്നതെന്നും ജയരാജൻ പറഞ്ഞു.കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്നു നിര്യാതനായ കോടിയേരി ബാലകൃഷ്ണനെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് അനുസ്മരിച്ചു.
കണ്ണൂരിലെ രാഷ്ട്രീയ പ്രതിസന്ധികളെ പരിഹരിക്കാനും രാഷ്ട്രീയ സംഘർഷങ്ങൾക്ക് അയവ് വരുത്താനും കോടിയേരിയുടെ ഇടപെടലിലൂടെ സാധിച്ചു. രാഷ്ട്രീയത്തിനതീതമായ സൗഹൃദവും വ്യക്തി ബന്ധങ്ങളും സൂക്ഷിയ്ക്കാനും മാന്യമായി ഇടപെടാനും സാധിച്ച നേതാവായിരുന്നു അദ്ദേഹം. കാർക്കശ്യവും സ്ഥൈര്യവും സ്വഭാവത്തിൽ പ്രതിഫലിച്ചിരുന്നെങ്കിലും അങ്ങേയറ്റം മനുഷ്യപക്ഷത്ത് നിന്നിരുന്ന രാഷ്ട്രീയ നേതാവിനെയാണ് കേരളത്തിന് നഷ്ടപെട്ടിരിക്കുന്നത്. കേരള രാഷ്ട്രീയത്തിനും കമ്യൂണിസ്റ്റ് പാർട്ടിക്കും അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണെന്നും ബന്ധുക്കളുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും കൃഷ്ണദാസ് പറഞ്ഞു.
പൊടിപാറിയ പ്രസംഗങ്ങൾ
രേഖാചിത്രം വരച്ചാണ് അന്വേഷിക്കുന്നതെങ്കിൽ ജിഷാവധക്കേസ് ആർട്ടിസ്റ്റ് നമ്പൂതിരിയെക്കൊണ്ട് അന്വേഷിപ്പിച്ചുകൂടേയെന്ന് കോടിയേരി ബാലകൃഷ്ണൻ ഒരിക്കൽ ചോദിച്ചപ്പോൾ അതു ട്രോളുകളെപ്പോലും കടത്തിവെട്ടുന്ന ആക്ഷേപഹാസ്യമായി. കുറിക്കുകൊള്ളുന്ന ഉപമകളും ഹാസ്യങ്ങളും കോടിയേരിയുടെ പ്രസംഗത്തിൽ പതിവാണ്. പലരെയും ചെന്നു കുത്തുമെങ്കിലും കോടിയേരിയുടെ ചിരിക്കു മുന്നിൽ ദേഷ്യപ്പെടാൻ ആർക്കും തോന്നില്ല.
പാടത്തു പണിതന്നാൽ വരമ്പത്തു കൂലിയെന്നൊക്കെ കോടിയേരി പറയുമ്പോൾ കത്തിപ്പടരുന്ന വിവാദം പെട്ടെന്നുതന്നെ അവസാനിക്കുന്നതിനും മറ്റൊരു കാരണമില്ല. തന്റെ പ്രസംഗത്തെപ്പറ്റി, അതിനുള്ള തയാറെടുപ്പുകളെപ്പറ്റി കോടിയേരി ഒരു പുസ്തകത്തിന് എഴുതിയ അവതാരികയിൽ നിന്ന്: