‘മണി’ കോടിയേരിയായ കഥ: അഭിമാനമായി വളരുന്ന ബാലകൃഷ്‌ണന് വണ്ടിക്കൂലി നൽകാൻ തയാറായ ബീഡി തൊഴിലാളികൾ
കണ്ണൂർ∙ മണി എന്ന ഓമനപ്പേരിലായിരുന്നു അമ്മ കോടിയേരി ബാലകൃഷ്ണനെ വിളിച്ചിരുന്നത്. അങ്ങനെ വീട്ടുകാർക്കും നാട്ടുകാരിൽ ഏറ്റവും അടുത്ത ചിലർക്കും മണിയായി. ആ മണിയാണ് ആദ്യകാലത്ത് മോട്ടേമ്മൽ ബാലകൃഷ്ണനായും പിന്നീട് കോടിയേരി ബാലകൃഷ്ണനായും അറിയപ്പെട്ടത്. മാഹി കോളജിൽ എത്തുമ്പോഴേക്കും എസ്‌എഫ്‌ഐ നേതാവായി വളർന്നു

കണ്ണൂർ∙ മണി എന്ന ഓമനപ്പേരിലായിരുന്നു അമ്മ കോടിയേരി ബാലകൃഷ്ണനെ വിളിച്ചിരുന്നത്. അങ്ങനെ വീട്ടുകാർക്കും നാട്ടുകാരിൽ ഏറ്റവും അടുത്ത ചിലർക്കും മണിയായി. ആ മണിയാണ് ആദ്യകാലത്ത് മോട്ടേമ്മൽ ബാലകൃഷ്ണനായും പിന്നീട് കോടിയേരി ബാലകൃഷ്ണനായും അറിയപ്പെട്ടത്. മാഹി കോളജിൽ എത്തുമ്പോഴേക്കും എസ്‌എഫ്‌ഐ നേതാവായി വളർന്നു കഴിഞ്ഞിരുന്നു കോടിയേരി ബാലകൃഷ്ണൻ.
അന്നു സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർഥി സംഘടനാ പ്രവർത്തനവുമായി പോകാൻ വണ്ടിക്കൂലിക്കു കാശുണ്ടായിരുന്നില്ല. ഈങ്ങയിൽപീടിക ബീഡിക്കമ്പനിയിലെ തൊഴിലാളികൾ തങ്ങളുടെ നാടിന്റെ അഭിമാനമായി വളരുന്ന ബാലകൃഷ്‌ണന് എവിടെ പോകാനുമുള്ള വണ്ടിക്കൂലി നൽകാൻ തയാറായിരുന്നു.
കെഎസ്എഫിന്റെ ക്യാംപിൽ ഓണിയൻ ഹൈസ്‌കൂളിനെ പ്രതിനിധീകരിച്ചു മൂഴിക്കരയിലെ ബാലകൃഷ്‌ണനും മുളിയിൽനടയിൽ ബാലകൃഷ്‌ണനും പങ്കെടുക്കുന്നുണ്ടായിരുന്നു. രജിസ്‌ട്രേഷൻ സമയത്ത് മൂഴിക്കരയിലെ ബാലകൃഷ്‌ണൻ നിർദേശിച്ച പേരാണ് മൊട്ടേമ്മൽ ബാലകൃഷ്‌ണനു കോടിയേരി എന്നത്. ആ പേരാണ് രാജ്യം മുഴുവൻ ശ്രദ്ധിക്കുന്ന പേരായി വളർന്നത്. ആ സംഭവത്തിനു ശേഷം സ്കൂളിൽ പഠിക്കുമ്പോൾ തന്നെ കോടിയേരിയെന്ന പേര് തലശ്ശേരിക്കു പരിചയമായി കഴിഞ്ഞിരുന്നു. പുറത്തുള്ളവർ അങ്ങനെ വിളിച്ചു തുടങ്ങിയത് മറ്റൊരു സന്ദർഭത്തിലാണെന്ന് കോടിയേരി പറഞ്ഞിരുന്നു.
കാഞ്ഞങ്ങാട് കെഎസ്എഫിന്റെ ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ പോയപ്പോൾ രജിസ്ട്രേഷൻ കൗണ്ടറിൽ കൂടെയുണ്ടായിരുന്നവർ എഴുതിക്കൊടുത്തത് കോടിയേരി ബാലകൃഷ്ണൻ എന്നായിരുന്നു. അതിനു ശേഷമാണ് വിദ്യാർഥി രാഷ്ട്രീയ രംഗത്തും തുടർന്നും കോടിയേരിയെന്ന് അറിയപ്പെടാൻ തുടങ്ങിയതെന്ന് കോടിയേരി വ്യക്തമാക്കിയിരുന്നു. വിവിധ തലങ്ങളിൽ ഭാരവാഹിയായി വന്നപ്പോൾ മാധ്യമങ്ങളും ആ പേരു തന്നെ കൊടുത്തു. പാസ്പോർട്ടിലും മറ്റു രേഖകളിലുമെല്ലാം ആ പേരു സ്വീകരിക്കുകയും ചെയ്തു.