മഞ്ഞക്കടലിൽ അലിയാൻ കണ്ണൂരിന്റെ മഞ്ഞപ്പട
മൂന്നു ബസ് നിറയെ ഫുട്ബോൾ പ്രേമികൾ കേരള ബ്ലാസ്റ്റേഴ്സിന്റെ കളി കാണാൻ കണ്ണൂരുനിന്ന് കൊച്ചിക്ക് പുറപ്പെടും കണ്ണൂർ∙ പലയിടങ്ങളിൽ നിന്നു ചെറിയ പുഴകളായി ഒഴുകിയെത്തുന്ന ആരാധകപ്പട ചേർന്ന് കൊച്ചി 16ന് വീണ്ടുമൊരു മഞ്ഞക്കടലാകും. ആർത്തിരമ്പുന്ന കടലിലേക്കു ചേർന്നലിയാൻ കണ്ണൂരിൽ നിന്നുള്ള സംഘവും ഇന്നു രാത്രി

മൂന്നു ബസ് നിറയെ ഫുട്ബോൾ പ്രേമികൾ കേരള ബ്ലാസ്റ്റേഴ്സിന്റെ കളി കാണാൻ കണ്ണൂരുനിന്ന് കൊച്ചിക്ക് പുറപ്പെടും
കണ്ണൂർ∙ പലയിടങ്ങളിൽ നിന്നു ചെറിയ പുഴകളായി ഒഴുകിയെത്തുന്ന ആരാധകപ്പട ചേർന്ന് കൊച്ചി 16ന് വീണ്ടുമൊരു മഞ്ഞക്കടലാകും. ആർത്തിരമ്പുന്ന കടലിലേക്കു ചേർന്നലിയാൻ കണ്ണൂരിൽ നിന്നുള്ള സംഘവും ഇന്നു രാത്രി കൊച്ചിയിലേക്ക് ഒഴുകും. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കളി കാണാൻ മൂന്നു ബസ് നിറയെ ഫുട്ബോൾ പ്രേമികളാണ് പോകുന്നത്.
ഇവാനും ലൂണയും ദിമിത്രിയോസുമെല്ലാം ചേർന്നു കളിക്കളത്തിൽ ഗെയിം ഒരുക്കുമ്പോൾ ടീമിനെ ത്രസിപ്പിക്കാനും പിന്തുണയ്ക്കാനും ആഘോഷവുമായി ഗാലറിയിൽ ഇവരുമുണ്ടാകും. ലോകത്തിലെ ഏറ്റവും മികച്ച ഫാൻ ക്ലബുകളിലൊന്നായ മഞ്ഞപ്പടയുടെ ജില്ലാ ഘടകത്തിലെ 150 അംഗസംഘമാണ് കൊച്ചിയിലേക്ക് പുറപ്പെടുക. 90 മിനിറ്റ് കളി കാണാൻ 16 മണിക്കൂർ ബസ് യാത്ര. 16നു എടികെ മോഹൻബഗാനു മായിട്ടാണ് മത്സരം.
കിക്ക് ഓഫ്
2014ലാണു മഞ്ഞപ്പട എന്ന ബ്ലാസ്റ്റേഴ്സിന്റെ ആരാധക പട കേരളത്തിൽ രൂപീകരിച്ചത്. അതേ സമയം തന്നെ ജില്ലയിലും സ്ഥാപിതമായി. പിന്നെ വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ചു. ഇപ്പോൾ 12 വാട്സാപ് ഗ്രൂപ്പ് ആയി. 3500 അംഗങ്ങൾ ഗ്രൂപ്പിലുണ്ട്. അഡ്മിൻമാരായ കെ.ശരത്, അക്ഷയ് ബാബു, മുഹമ്മദ് നസ്‌ലിൻ, സി.ആഷിഖ്, പ്രദ്യോത് സുരേന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ളതാണ് മഞ്ഞപ്പട സംഘം.
ബ്ലാസ്റ്റേഴ്സിന്റെ മറ്റു മത്സരങ്ങൾ
28: മുംബൈ സിറ്റി എഫ്സി, നവംബർ 13: എഫ്സി ഗോവി, ഡിസംബർ 11: ബെംഗളൂരു എഫ്സി, 26: ഒഡീഷ എഫ്സി, ജനുവരി 3: ജംഷഡ്പൂര് എഫ്സി, 29: നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി, ഫെബ്രുവരി 7: ചെന്നയിൻ എഫ്സി, 26 : ഹൈദരാബാദ് എഫ്സി.