വിഷ്ണുപ്രിയ കൊലപാതകം: തെളിവെടുപ്പ് തുടങ്ങി
പാനൂർ / കൂത്തുപറമ്പ് ∙ വള്ള്യായി നടമ്മൽ വിഷ്ണുപ്രിയയെ (23) കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ശ്യാംജിത്തുമായി പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു. കോഴിക്കാടും കൂത്തുപറമ്പിലുമെത്തിയാണ് അന്വേഷണ ഉദ്യോസ്ഥൻ പാനൂർ പൊലീസ് ഇൻസ്പെക്ടർ എം.പി.ആസാദിന്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തിയത്. രാവിലെ 12.30ഓടെ കൂത്തുപറമ്പ്

പാനൂർ / കൂത്തുപറമ്പ് ∙ വള്ള്യായി നടമ്മൽ വിഷ്ണുപ്രിയയെ (23) കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ശ്യാംജിത്തുമായി പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു. കോഴിക്കാടും കൂത്തുപറമ്പിലുമെത്തിയാണ് അന്വേഷണ ഉദ്യോസ്ഥൻ പാനൂർ പൊലീസ് ഇൻസ്പെക്ടർ എം.പി.ആസാദിന്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തിയത്. രാവിലെ 12.30ഓടെ കൂത്തുപറമ്പ് എസിപി ഓഫിസിലെത്തിച്ചു. താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു ശേഷമാണ് തെളിവെടുപ്പ് തുടങ്ങിയത്.
വിഷ്ണുപ്രിയയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ചുറ്റിക വാങ്ങിയ കൂത്തുപറമ്പിലെ കടയിലെത്തി തെളിവെടുത്തു. ഇക്കഴിഞ്ഞ 19ന് വൈകിട്ട് മൂന്നോടെയാണ് ശ്യാംജിത്ത് കടയിലെത്തി ചുറ്റിക, ഗ്ലാസ്, സ്ക്രൂ എന്നിവ വാങ്ങിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ കടയിലെ സിസിടിവി പതിഞ്ഞിട്ടുണ്ട്. കൂത്തുപറമ്പിലെ തെളിവെടുപ്പിനു ശേഷം പാനൂർ സ്റ്റേഷനിലെത്തിച്ചു. പിന്നീടാണ് കോഴിക്കോടേക്ക് പോയത്. കോഴിക്കോട് ഒരു സ്ഥാപനത്തിന്റെ പാർക്കിങ് സ്ഥലത്തെത്തിയാണ് അവിടെ നിന്ന് തെളിവെടുത്തത്. കഴിഞ്ഞ മാസം വിഷ്ണുപ്രിയയും ശ്യാംജിത്തും തമ്മിൽ അവിടെ വാക്കുതർക്കം ഉണ്ടായിരുന്നു.
ആ സമയത്ത് പൊന്നാനി സ്വദേശിയും സ്ഥലത്തുണ്ടായിരുന്നതായി പറയുന്നു. ഇന്ന് ഇരിട്ടിയിലും കൊലപാതകം നടന്ന വിഷ്ണുപ്രിയയുടെ വള്ള്യായിലെ വീട്ടിലും തെളിവെടുപ്പിനായി കൊണ്ടുപോകും.ഇരിട്ടിയിൽ നിന്നാണ് കത്തി നിർമിക്കാനുള്ള ഉപകരണം വാങ്ങിച്ചത്. കസ്റ്റഡി കാലാവധി നാളെ കഴിയും. ഇക്കഴിഞ്ഞ 22നാണ് വിഷ്ണുപ്രിയ പട്ടാപ്പകൽ വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ടത്. സംഭവ ദിവസം തന്നെ ശ്യാംജിത്ത് പിടിയിലായിരുന്നു.