പ്രമോദ് ചാല ‘തിരശീലയിൽ’ മറഞ്ഞു; ജപ്തി ഭീഷണിയിൽ കുടുംബം
ചാല∙അന്തരിച്ച നാടക നടൻ പ്രമോദ് ചാലയുടെ കുടുംബം ജപ്തി ഭീഷണിയിൽ. വീട് നിർമിക്കാനായി 2016 ൽ പൊതുമേഖലാ ബാങ്കിൽ നിന്ന് കടമെടുത്ത 7 ലക്ഷം രൂപ പ്രമോദിന്റെ ഭാര്യയും 2 കുടികളും അടങ്ങുന്ന കുടുംബത്തിനു തിരിച്ചടയ്ക്കാൻ പറ്റിയിരുന്നില്ല. ഇവർ താമസിക്കുന്ന ചാല എസ്ഐ റോഡിന് സമീപത്തെ തിരുമംഗലം വീട് 11 ന് ജപ്തി

ചാല∙അന്തരിച്ച നാടക നടൻ പ്രമോദ് ചാലയുടെ കുടുംബം ജപ്തി ഭീഷണിയിൽ. വീട് നിർമിക്കാനായി 2016 ൽ പൊതുമേഖലാ ബാങ്കിൽ നിന്ന് കടമെടുത്ത 7 ലക്ഷം രൂപ പ്രമോദിന്റെ ഭാര്യയും 2 കുടികളും അടങ്ങുന്ന കുടുംബത്തിനു തിരിച്ചടയ്ക്കാൻ പറ്റിയിരുന്നില്ല. ഇവർ താമസിക്കുന്ന ചാല എസ്ഐ റോഡിന് സമീപത്തെ തിരുമംഗലം വീട് 11 ന് ജപ്തി ചെയ്യുമെന്ന് അറിയിച്ച് വീടിന്റെ ചുമരിൽ നോട്ടിസ് പതിച്ചിട്ടുണ്ട്. കടമെടുത്തതിനേക്കാൾ അധികം തുക വീട് നിർമാണത്തിന് ചെലവായെങ്കിലും പ്രമോദ് ജീവിച്ചിരുന്നപ്പോൾ തിരിച്ചടവ് കൃത്യമായി നടത്തിയിരുന്നു. എന്നാൽ പ്രമോദിനു രോഗം ബാധിച്ചതിനെ തുടർന്ന് ഏറെ കാലത്തെ ചികിത്സ വേണ്ടി വന്നു.
അസുഖം കലശലായതിനെ തുടർന്ന് നാടകത്തിൽ അഭിനയിക്കാൻ കഴിയാതായി. ഏറെ കാലത്തെ ചികിത്സയ്ക്കു ശേഷമാണു പ്രമോദ് മരണത്തിനു കീഴടങ്ങിയത്. ചികിത്സയ്ക്കു മാത്രം കുടുംബം ലക്ഷങ്ങൾ ചെലവാക്കിയിരുന്നു. ഇപ്പോൾ നിത്യ ചെലവിന് പോലും കഷ്ടപ്പെടുന്ന സമയത്താണ് ബാങ്കിന്റെ ജപ്തി നോട്ടിസ് കുടുംബത്തിനു ലഭിച്ചത്. ഭാര്യ പി.ആർ.സന്ധ്യയും അഞ്ചാം ക്ലാസിൽ പഠിക്കുന്ന മകളും രണ്ടാം ക്ലാസിൽ പഠിക്കുന്ന മകനും അടങ്ങുന്ന പ്രമോദിന്റെ കുടുംബം ബാങ്കിൽ തിരിച്ചടയ്ക്കാനുള്ള തുകയ്ക്കു മുന്നിൽ പകച്ചു നിൽക്കുകയാണ്.
നാടകാഭിനയത്തോട് ഏറെ അഭിനിവേശം ഉണ്ടായിരുന്ന പ്രമോദ് പ്രീഡിഗ്രി പഠനത്തിന് ശേഷം 16 ാം വയസ്സിലാണ് നാടക മേഖലയിൽ എത്തുന്നത്.ആദ്യം ചെറിയ നാടക ട്രൂപ്പുകളിൽ അഭിനയിച്ച പ്രമോദ് പിന്നീട് വടകര വരദയിൽ ചേർന്ന് നാടകാഭിനയം തുടർന്നു. വടകര വരദയുടെ അക്ഷര സദസ്സ് എന്ന നാടകത്തിലെ അഭിനയത്തിന് 2003 ൽ സ്റ്റേറ്റ് അവാർഡ് ലഭിച്ചിരുന്നു. നാടക മേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് തുടർന്നും ചെറുതും വലുതുമായ ഏറെ പുരസ്കാരങ്ങൾ പ്രമോദ് കരസ്ഥമാക്കി. പിന്നീട് തൃശൂർ വള്ളുവനാട് ബ്രഹ്മയിൽ ചേർന്ന് നാടക അഭിനയം തുടർന്നു.
സലിം അഹമ്മദ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത പത്തേമാരി എന്ന സിനിമയിൽ പ്രമോദ് ചാല ചെറിയൊരു വേഷം ചെയ്തിട്ടുണ്ട്. ഇതിന് ശേഷം വേറൊരു സിനിമയിൽ കൂടി അഭിനയിച്ചെങ്കിലും റിലീസായില്ല. നാടകാഭിനയത്തോടുള്ള ഇഷ്ടം കൊണ്ട് മേഖലയിൽ തന്നെ ഉറച്ചു നിന്ന പ്രമോദ് ചാല രോഗ ശയ്യയിലായിരുന്നപ്പോഴും നാടകത്തെക്കുറിച്ചു മാത്രമായിരുന്നു ചിന്തിച്ചിരുന്നത്. കലയ്ക്കു വേണ്ടി ജീവിതം മാറ്റി വച്ച കലാകാരന്റെ നിർധന കുടുംബത്തെ ഇപ്പോഴത്തെ പ്രതിസന്ധികളിൽ നിന്നു രക്ഷിക്കാൻ കലാ മേഖലയെങ്കിലും എത്തുമെന്ന പ്രതീക്ഷയിലാണു പ്രമോദ് ചാലയുടെ കുടുംബം.