വികസന വഴിയിൽ കണ്ണൂർ വനിതാ ഐടിഐ
തോട്ടട∙ വികസന പാതയിൽ കണ്ണൂർ വനിതാ ഐടിഐ. നിലവിൽ 5 ട്രേഡുകളിലായി 280 പേർക്ക് പരിശീലനം നൽകുന്നുണ്ട്. നിലവിൽ രണ്ടാം ഗ്രേഡ് ഐടിഐ ആണെങ്കിലും ഒന്നാം ഗ്രേഡ് ഐടിഐ ആയി ഉയർത്താനുള്ള പാശ്ചാത്തല സൗകര്യം ഇപ്പോഴുണ്ട്. സർക്കാരിന്റെ 2 കോടി രൂപയുടെ ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കിയ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടം, 3

തോട്ടട∙ വികസന പാതയിൽ കണ്ണൂർ വനിതാ ഐടിഐ. നിലവിൽ 5 ട്രേഡുകളിലായി 280 പേർക്ക് പരിശീലനം നൽകുന്നുണ്ട്. നിലവിൽ രണ്ടാം ഗ്രേഡ് ഐടിഐ ആണെങ്കിലും ഒന്നാം ഗ്രേഡ് ഐടിഐ ആയി ഉയർത്താനുള്ള പാശ്ചാത്തല സൗകര്യം ഇപ്പോഴുണ്ട്. സർക്കാരിന്റെ 2 കോടി രൂപയുടെ ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കിയ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടം, 3 പ്രാക്ടിക്കൽ, തിയറി ക്ലാസ് ഉൾപ്പെടെയുള്ള കെട്ടിടം ഉദ്ഘാടന സജ്ജമാണ്. 33 ലക്ഷം രൂപയുടെ വനിതാ അമിനിറ്റി സെന്റർ, 27 ലക്ഷം രൂപയുടെ ട്രെയ്നീസ് ടോയ്‌ലറ്റ് എന്നിവയും നിർമാണം പൂർത്തിയായി. 80 ലക്ഷം രൂപയുടെ ചുറ്റുമതിലും 27ലക്ഷം രൂപയുടെ റീട്ടെയിനിങ് മതിലും ഗേറ്റും പൂർത്തിയായി. ഇതിന് പുറമേ വനിതാ ഹോസ്റ്റലിൽ നിർമാണം പുരോഗമിക്കുന്നു.
രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയുടെ ഫണ്ടിൽ നിന്ന് ഓപ്പൺ ഓഡിറ്റോറിയം നിർമാണത്തിന് 40 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കേന്ദ്രാവിഷ്കൃത പദ്ധതിയായ സ്ട്രൈവ് പദ്ധതിയിൽ ഐടിഐക്ക് 1.9 കോടി രൂപ ഐടിഐയുടെ കാര്യശേഷിയും ഗുണമേന്മയും വർധിപ്പിക്കുക എന്ന ലക്ഷ്യത്തിനായും അനുവദിച്ചിട്ടുണ്ട്. പദ്ധതികളുടെയും ഉദ്ഘാടനം സർക്കാരിന്റെ മൂന്നാംഘട്ട നൂറ് ദിനാഘോഷത്തിൽ ഉൾപ്പെടുത്തി മാർച്ച് അവസാനവാരം നടത്തും. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ 20ന് കണ്ണൂർ ഐടിഐയിൽ ജോബ് ഡ്രൈവ് നടത്തുന്നുണ്ട്.
പരിശീലനാർഥികൾക്ക് സൗജന്യ ഉച്ചഭക്ഷണ വിതരണവുമുണ്ട്. വനിതാ ഹോസ്റ്റൽ പണി പൂർത്തിയാക്കി താമസ യോഗ്യമാകുന്ന മുറയ്ക്ക് പ്രഭാത ഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനും സൗകര്യം ഒരുക്കും. ഇവിടെ പഠിച്ചിറങ്ങിയവർക്കും നിലവിൽ പഠിക്കുന്നവർക്കും 100% തൊഴിൽ ലഭ്യത ഉറപ്പ് വരുത്താൻ കഴിയുമെന്നാണ് അധികൃതരുടെ കണക്ക് കൂട്ടൽ.