റെയിൽവേ സ്റ്റേഷനിൽ ബോംബ് എന്ന അജ്ഞാത സന്ദേശം; ഭീതിയിലായി സ്റ്റേഷനും പരിസരവും
കണ്ണൂർ∙ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാത ഫോൺ സന്ദേശത്തെ തുടർന്ന് ഒന്നര മണിക്കൂറോളം സ്റ്റേഷനും പരിസരവും ഭീതിയിലായി. ഇന്നലെ രാത്രി 8.28ന് റെയിൽവേ പൊലീസിന്റെ ജില്ലാ കൺട്രോൾ റൂമിലേക്കാണ് സന്ദേശം വന്നത്. തുടർന്ന് ആർപിഎഫും, കണ്ണൂർ റെയിൽവേ പൊലീസും ടൗൺ പൊലീസും ബോംബ്– ഡോഗ് സ്ക്വാഡും

കണ്ണൂർ∙ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാത ഫോൺ സന്ദേശത്തെ തുടർന്ന് ഒന്നര മണിക്കൂറോളം സ്റ്റേഷനും പരിസരവും ഭീതിയിലായി. ഇന്നലെ രാത്രി 8.28ന് റെയിൽവേ പൊലീസിന്റെ ജില്ലാ കൺട്രോൾ റൂമിലേക്കാണ് സന്ദേശം വന്നത്. തുടർന്ന് ആർപിഎഫും, കണ്ണൂർ റെയിൽവേ പൊലീസും ടൗൺ പൊലീസും ബോംബ്– ഡോഗ് സ്ക്വാഡും സംയുക്തമായി പ്ലാറ്റ് ഫോം, പാഴ്സൽ ഓഫിസ്, ക്ലോക്ക് റും, കാത്തിരിപ്പ് കേന്ദ്രങ്ങൾ, സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ പരിശോധന നടത്തിയെങ്കിലും സംശയകരമായ ഒന്നും കണ്ടെത്താനായില്ല. രാത്രി 10ഓടെ പരിശോധന അവസാനിപ്പിച്ചു.
റെയിൽവേ സ്റ്റേഷനിൽ പെട്ടെന്നുണ്ടായ പരിശോധന യാത്രക്കാർക്കിടയിൽ ഭീതിപരത്തി. പൊലീസ് നടത്തിയ അന്വേഷണത്തിൽ സിം കാർഡ് ഉടമയെന്ന് സംശയിക്കുന്ന ആളെ സിറ്റി പൊലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തെങ്കിലും ഇയാൾ അല്ലെന്ന് വ്യക്തമായതോടെ രാത്രി തന്നെ വിട്ടയച്ചു. സന്ദേശം വന്നതിനെ കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു. പരിശോധന ട്രെയിൻ ഗതാഗതത്തിന് തടസ്സമുണ്ടായില്ല