സ്കൂൾ ബസ് ഉപയോഗിക്കാതെ തുരുമ്പെടുത്ത് നശിക്കുന്നു
പയ്യന്നൂർ ∙ എംഎൽഎ നൽകിയ സ്കൂൾ ബസ് തുരുമ്പെടുക്കുന്നു. എ.കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂളിന് എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച ബസാണ് ഉപയോഗിക്കാതെ തുരുമ്പെടുത്ത് നശിക്കുന്നത്. സി.കൃഷ്ണൻ എംഎൽഎ ആയിരുന്നപ്പോഴാണ് 16 ലക്ഷം രൂപ ചെലവഴിച്ച് സ്കൂൾ ബസ് വാങ്ങിയത്. സ്വാതന്ത്ര്യ സമര പോരാട്ട

പയ്യന്നൂർ ∙ എംഎൽഎ നൽകിയ സ്കൂൾ ബസ് തുരുമ്പെടുക്കുന്നു. എ.കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂളിന് എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച ബസാണ് ഉപയോഗിക്കാതെ തുരുമ്പെടുത്ത് നശിക്കുന്നത്. സി.കൃഷ്ണൻ എംഎൽഎ ആയിരുന്നപ്പോഴാണ് 16 ലക്ഷം രൂപ ചെലവഴിച്ച് സ്കൂൾ ബസ് വാങ്ങിയത്.
സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രത്തിന്റെ ഭാഗമായ വിദ്യാലയത്തിലെ ഹൈസ്കൂൾ വിഭാഗത്തിൽ കുട്ടികൾ കുറഞ്ഞ് ഡിവിഷനുകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് ടൗണിന് പുറത്ത് നിന്ന് കുട്ടികളെ കൊണ്ടു വന്ന് വിദ്യാലയം സംരക്ഷിക്കാൻ നഗരസഭയും എംഎൽഎയുമുൾപ്പെടെ ശ്രമം നടത്തിയത്.
അതിന്റെ ഭാഗമായാണ് സ്കൂൾ ബസ് അനുവദിച്ചത്. എന്നാൽ അത് കൃത്യമായി ഉപയോഗപ്പെടുത്താൻ ബന്ധപ്പെട്ടവർ തയാറായില്ല. അഞ്ചാം ക്ലാസ് വിരലിലെണ്ണാവുന്ന കുട്ടികളിൽ ഒതുങ്ങി. ബോയ്സ് സ്കൂളായിരുന്ന ഹൈസ്കൂൾ വിഭാഗത്തെ മിക്സ്ഡ് സ്കൂളാക്കി മാറ്റിയെങ്കിലും പ്രയോജനമുണ്ടായില്ല.
യാത്രാസൗകര്യം ഏർപ്പെടുത്തുമെന്ന് പ്രചരിപ്പിക്കാൻ തയാറായില്ല. ജൂണിൽ ഇറക്കാൻ കഴിയുമായിരുന്ന ബസ് ജൂലൈ മാസത്തിലാണ് കൊണ്ടുവന്നത്. ബസ് റോഡിലിറക്കാതെ കോംപൗണ്ടിൽ കയറ്റിയിട്ടു. ഓണം അവധി കഴിഞ്ഞ് തുറക്കുമ്പോൾ ബസ് സർവീസ് തുടങ്ങുമെന്നാണ് ബന്ധപ്പെട്ടവർ പറഞ്ഞത്.
വിമർശനങ്ങൾ ഉയർന്നപ്പോൾ ടി.ഐ.മധുസൂദനൻ എംഎൽഎയെ പങ്കെടുപ്പിച്ച് ബസ് ഫ്ലാഗ് ഓഫ് ചെയ്തു. എന്നിട്ടും ബസ് റോഡിലിറക്കിയില്ല. സ്കൂൾ ബസിൽ യാത്ര ചെയ്യാൻ കുട്ടികൾക്ക് താൽപര്യമില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. മണ്ഡലത്തിൽ ബസുകൾ ലഭിച്ച വിദ്യാലയങ്ങളെല്ലാം നന്നായി ഉപയോഗിക്കുന്നുണ്ട്.
ബസുകൾക്കും കൂടുതൽ ബസുകൾക്കും വേണ്ടി വിദ്യാലയങ്ങൾ മുറവിളി കൂട്ടുമ്പോഴാണ് ഇവിടെ കിട്ടിയ ബസ് ഉപയോഗിക്കാതെ നശിപ്പിക്കുന്നത്.
എം.വി.സുനിൽകുമാർ പിടിഎ പ്രസിഡന്റ്
ഹൈസ്കൂളിനെ മാത്രം ഉൾപ്പെടുത്തി ബസ് സർവീസ് നടത്താൻ കഴിയുന്നില്ല. ഹയർസെക്കൻഡറി വിഭാഗത്തെയും, വൊക്കേഷനൽ ഹയർസെക്കൻഡറി വിഭാഗത്തെയും ഉൾപ്പെടുത്തി സർവീസ് തുടങ്ങാൻ കഴിഞ്ഞ ദിവസം ചേർന്ന പിടിഎ പൊതുയോഗം തീരുമാനിച്ചിട്ടുണ്ട്.