ഇരിട്ടി∙ ഇസ്രയേൽ സന്ദർശിച്ച കൃഷി പഠന സംഘത്തിനൊപ്പം ചേരാൻ സാധിച്ചതു വലിയ അനുഗ്രഹമാണെന്നും മരുഭൂമിയിൽ വിജയംകൊയ്യുന്ന കൃഷിരീതികൾ നമുക്കു മാതൃകയാണെന്നും ബിജു കുര്യൻ പറഞ്ഞു. തന്നെക്കുറിച്ചുള്ള മറ്റ് പ്രചാരണങ്ങൾ തെറ്റാണെന്നും ബിജു പറഞ്ഞു. ഇസ്രയേൽ പഠന സംഘത്തിൽ നിന്നു കാണാതായതിന്റെ വിവാദങ്ങൾക്കു ശേഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരിട്ടി∙ ഇസ്രയേൽ സന്ദർശിച്ച കൃഷി പഠന സംഘത്തിനൊപ്പം ചേരാൻ സാധിച്ചതു വലിയ അനുഗ്രഹമാണെന്നും മരുഭൂമിയിൽ വിജയംകൊയ്യുന്ന കൃഷിരീതികൾ നമുക്കു മാതൃകയാണെന്നും ബിജു കുര്യൻ പറഞ്ഞു. തന്നെക്കുറിച്ചുള്ള മറ്റ് പ്രചാരണങ്ങൾ തെറ്റാണെന്നും ബിജു പറഞ്ഞു. ഇസ്രയേൽ പഠന സംഘത്തിൽ നിന്നു കാണാതായതിന്റെ വിവാദങ്ങൾക്കു ശേഷം നാട്ടിൽ തിരിച്ചെത്തി പേരട്ടയിലെ വീട്ടിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 കേരളത്തിലെ കാലാവസ്ഥയ്ക്കനുസരിച്ചുള്ള വിളവ് ഇവിടെ ലഭിക്കുന്നില്ല. പോളിഹൗസ് മാതൃകയിലാണ് അവിടെ പ്രധാനമായും കൃഷി. ഒരു ചെടിക്ക് ആവശ്യമായ വെള്ളവും വളവും മാത്രമാണ് അവിടെ കൊടുക്കുന്നത്. ഒരു പശുവിനെ കറക്കുന്നത് ദിവസം 3 തവണയാണ്. ശരാശരി 60 ലീറ്റർ പാൽ ലഭിക്കും. പോളിഹൗസിൽ ചെയ്യുന്ന കൃഷി വിളവെടുക്കാറാകുമ്പോൾ തേനീച്ചപ്പെട്ടികൾ കൂടി വയ്ക്കും. അപ്പോൾ തേനും ലഭിക്കും.തന്റെ കൃഷിയിടത്തിലും ഉടൻ ഇസ്രയേലിലെ രീതികൾ പരീക്ഷിക്കും.

ADVERTISEMENT

Also read: കുതിരവണ്ടിയിൽ മുതൽ വിമാനത്തിൽവരെ കയറി; ഗതാഗതം ‘പൂർത്തിയാക്കി’ കുടുംബശ്രീ

ഇസ്രയേലിൽ ജോലി ചെയ്യാനായി മുങ്ങിയതല്ല.17ന് ടാക്സിയിലാണ് ജറുസലമിലേക്ക് പോയത്. അവിടെ പരിചയപ്പെട്ട, ഇസ്രയേലിൽ ബിസിനസ് ചെയ്യുന്ന എറണാകുളം സ്വദേശികളായ 2 പേരിൽ നിന്നാണ് നാട്ടിൽ വലിയ വിവാദമായതായി അറിയുന്നത്. ഇതോടെ ആകെ ഭയന്നു പോയി. പിന്നീടു പുറത്തിറങ്ങിയില്ല.

ADVERTISEMENT

പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനുള്ള തീരുമാനം നേരത്തെ ഉണ്ടായിരുന്നില്ല. ഇസ്രയേലിൽ എത്തിയശേഷമാണ് ഇങ്ങനെ ഒരാഗ്രഹമുണ്ടായത്. സഹോദരൻ കൃഷിമന്ത്രിയുമായി സംസാരിച്ചിരുന്നു. സർക്കാർ ഇനിയും പ്രയാസപ്പെടുത്തുമെന്നു കരുതുന്നില്ല–ബിജു പറഞ്ഞു.തന്നെ കാണാതായതു വലിയ വാർത്തയായതോടെ കുടുംബവും വലിയ സങ്കടത്തിലായി. കുട്ടികൾക്ക് സ്കൂളിൽ പോകാൻ പോലും കഴിയാത്ത സ്ഥിതിയായി. താൻ കർഷകനല്ലെന്നും എൽഐസി ഏജന്റാണെന്നുമായിരുന്നു മറ്റൊരു പ്രചാരണം. എൽഐസി ഏജൻസിയുണ്ട്. കൃഷിയുമായി ബന്ധപ്പെട്ട എല്ലാ ജോലികളും ചെയ്യുന്നുണ്ട്– ബിജു പറഞ്ഞു.