കെഎസ്ഇബിക്ക് ഹൈ വോൾട്ടേജ്
കണ്ണൂർ∙ പ്രസരണ മേഖലയിൽ ഉത്തര മലബാറിൽ വിപ്ലവകരമായ നേട്ടവുമായി കെഎസ്ഇബി. ഗുണമേന്മയുള്ള വൈദ്യുതി തടസ്സ രഹിതമായി ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ കെഎസ്ഇബിയുടെ ആദ്യ 220 കെവി ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷൻ സജ്ജമായി. കാഞ്ഞിരോടു നിന്ന് തലശ്ശേരിയിലേക്ക് പുതിയ 220/110 കെവി ലൈനും അനുബന്ധമായി സ്ഥാപിച്ചിട്ടുണ്ട്.

കണ്ണൂർ∙ പ്രസരണ മേഖലയിൽ ഉത്തര മലബാറിൽ വിപ്ലവകരമായ നേട്ടവുമായി കെഎസ്ഇബി. ഗുണമേന്മയുള്ള വൈദ്യുതി തടസ്സ രഹിതമായി ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ കെഎസ്ഇബിയുടെ ആദ്യ 220 കെവി ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷൻ സജ്ജമായി.
കാഞ്ഞിരോടു നിന്ന് തലശ്ശേരിയിലേക്ക് പുതിയ 220/110 കെവി ലൈനും അനുബന്ധമായി സ്ഥാപിച്ചിട്ടുണ്ട്. കതിരൂർ പഞ്ചായത്ത് പറാംകുന്നിലെ 110 കെവി സബ് സ്റ്റേഷനോട് ചേർന്നുള്ള സ്ഥലത്താണ് ഇൻഡോർ ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷൻ. ട്രാൻസ് ഗ്രിഡ് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിർമാണം.
സംവിധാനങ്ങൾ ഇവ
100 എംവിഎ ശേഷിയുള്ള രണ്ട് 220/110 കെവി ട്രാൻസ്ഫോർമറുകൾ, 20 എംവിഎ ശേഷിയുള്ള രണ്ട് 110/11 കെവി ട്രാൻസ്ഫോമറുകൾ എന്നിവയാണു സബ് സ്റ്റേഷനിലുള്ളത്. തലശ്ശേരി, കൂത്തുപറമ്പ്, പാനൂർ നഗരസഭകൾ ഉൾപ്പെട്ട പ്രദേശങ്ങളിലും പിണറായി, കതിരൂർ,
പെരളശ്ശേരി, വേങ്ങാട്, പാട്യം, എരഞ്ഞോളി, ചൊക്ലി, ന്യൂ മാഹി, കുന്നോത്ത് പറമ്പ്, ധർമടം, പന്ന്യന്നൂർ എന്നീ പഞ്ചായത്ത് പരിധിയിൽ പെട്ട പ്രദേശങ്ങളിൽ നേരിട്ടും കണ്ണൂർ കോർപറേഷൻ പരിധിയിൽ ഭാഗികമായും പ്രയോജനം ലഭിക്കും.
പ്രവർത്തനം അത്യാധുനിക സാങ്കേതിക വിദ്യയിൽ
ചുരുങ്ങിയ സ്ഥലത്ത് ഏറ്റവും അത്യാധുനികമായ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സബ് സ്റ്റേഷനെന്നതാണ് ഇതിന്റെ പ്രത്യേകത. സാധാരണ 220 കെവി സബ് സ്റ്റേഷന് 5 ഏക്കർ സ്ഥലമെങ്കിലും ആവശ്യമാണ്. ജിഐ സബ്ബ് സ്റ്റേഷനാകട്ടെ ഒരു കെട്ടിടത്തിനുള്ളിൽ ഒതുങ്ങും. ജില്ലയിലെ വ്യവസായ, കാർഷിക മേഖലകൾക്കും ജിഐ സബ് സ്റ്റേഷൻ ഉണർവ് പകരും.
പ്രസരണ - വിതരണ സംവിധാനം കാര്യക്ഷമമാകുന്നതോടെ വ്യവസായത്തിനും ഇടതടവില്ലാതെ വൈദ്യുതി ലഭിക്കും. പരിപൂർണമായും ഓട്ടമാറ്റിക് ആണ്. കളമശ്ശേരി സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററിൽ നിന്നും പ്രവർത്തനം നിയന്ത്രിക്കാനാകും. സ്ഥലപരിമിതിയുള്ള കേരളം പോലുള്ള ഇടങ്ങളിൽ ഏറ്റവും അനിയോജ്യം. മെയിന്റനൻസ് പരിമിതം.
വരുന്നു പുതിയ ലൈനുകൾ
മലപ്പുറം അരീക്കോട് നിന്നാണ് വടക്കൻ കേരളത്തിലേക്ക് വൈദ്യുതി എത്തുന്നത്. ഈ ലൈനിൽ തകരാറ് സംഭവിച്ചാൽ വൈദ്യുതി വിതരണം തടസപ്പെടാറുണ്ട്. ഇതിന് പരിഹാരമായി ഉഡുപ്പിയിൽ നിന്ന് കാസർകോട് കരിന്തളത്തേക്ക് ലൈൻ വലിക്കുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. തലശ്ശേരി –കൂത്തുപറമ്പ് ലൈൻ വലിക്കുന്നതോടെ വയനാടിനും തലശ്ശേരി സബ് സ്റ്റേഷന്റെ ഗുണം ലഭിക്കും.
കക്കയത്തു നിന്നുള്ള ലൈൻ കൂടി വരുന്നതോടെ ഉഡുപ്പി വരെ നീളുന്ന വൈദ്യുതി കോറിഡോറിന്റെ ഭാഗം കൂടിയായി തലശ്ശേരി മാറും. കാസർകോട് കരിന്തളത്ത് 400 കെവി സബ് സ്റ്റേഷൻ കമ്മിഷൻ ചെയ്യുന്നതിനൊപ്പം കരിന്തളം മുതൽ തലശ്ശേരി വരെ ലൈൻ ബന്ധിപ്പിക്കുന്നതോടെ കൂടുതൽ മെച്ചപ്പെട്ട വൈദ്യുതി പ്രസരണ -വിതരണ ശൃംഖല ഉറപ്പ് വരുത്താനാകും.
ഗ്യാസ് ഇൻസുലേറ്റഡ് സ്റ്റേഷൻ ഉദ്ഘാടനം ഏപ്രിൽ 8ന്
ഉത്തര മലബാറിലെ ആദ്യ 220 കെവി ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷന്റെ ഉദ്ഘാടനം ഏപ്രിൽ 8ന് വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉദ്ഘാടന പരിപാടി നടത്തിപ്പിനായി സ്പീക്കർ എ.എൻ.ഷംസീർ ചെയർമാനായും കെഎസ്ഇബി ട്രാൻസ്ഗ്രിഡ് ഡപ്യൂട്ടി ചീഫ് എൻജിനീയർ ഐ.ടി.അരുണൻ കൺവീനറായും സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്.