പൊലീസുകാരെ ടിപ്പർ ലോറി ഇടിപ്പിച്ചു കൊല്ലാൻ ശ്രമം
പഴയങ്ങാടി ∙ രാത്രികാല പട്രോളിങ്ങിന് ഇറങ്ങിയ പഴയങ്ങാടി പൊലീസിന്റെ ജീപ്പിനു നേരെ മണൽ മാഫിയയുടെ അതിക്രമം. ഇന്നലെ പുലർച്ചെ 3നാണു സംഭവം. ചീറിപ്പാഞ്ഞു വന്ന മണൽ ടിപ്പർ ലോറി പഴയങ്ങാടി ബസ് സ്റ്റാൻഡ് പരിസരത്ത് പൊലീസ് വാഹനം കണ്ടു മുന്നോട്ടു വന്ന് ബസ് സ്റ്റാൻഡിലേക്കു കയറുന്ന ഭാഗത്തു കൂടി ഓടിച്ചുകൊണ്ടുപോകാൻ

പഴയങ്ങാടി ∙ രാത്രികാല പട്രോളിങ്ങിന് ഇറങ്ങിയ പഴയങ്ങാടി പൊലീസിന്റെ ജീപ്പിനു നേരെ മണൽ മാഫിയയുടെ അതിക്രമം. ഇന്നലെ പുലർച്ചെ 3നാണു സംഭവം. ചീറിപ്പാഞ്ഞു വന്ന മണൽ ടിപ്പർ ലോറി പഴയങ്ങാടി ബസ് സ്റ്റാൻഡ് പരിസരത്ത് പൊലീസ് വാഹനം കണ്ടു മുന്നോട്ടു വന്ന് ബസ് സ്റ്റാൻഡിലേക്കു കയറുന്ന ഭാഗത്തു കൂടി ഓടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചു. പിന്തുടർന്നുപോയ പൊലീസ് വാഹനത്തിൽ ആദ്യം ടിപ്പർ ലോറി ഇടിച്ചത് ബസ് സ്റ്റാൻഡ് പരിസരത്തു വച്ചായിരുന്നു. പിന്നീട് റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കുളള റോഡിൽ കയറിയ ടിപ്പർ ലോറി മാടായി പളളി പരിസരത്തു വച്ച് വീണ്ടും പൊലീസ് ജീപ്പിനെ ഇടിച്ചു.
ഇവിടെ നിന്നു വാടിക്കൽ ഭാഗത്തേക്കു പോയ ടിപ്പർ ലോറി വിവി റോഡ് കവലയിൽ മൂന്നാമതും പൊലീസ് ജീപ്പിനെ ഇടിച്ചു. ജീപ്പിന്റെ ചില്ല് തകർന്നു കഷ്ണങ്ങൾ തെറിച്ച് പഴയങ്ങാടി സ്റ്റേഷനിലെ എഎസ്ഐ വി.വി.ഗോപിനാഥ് (51), ഡ്രൈവർ കെ.ശരത്ത് (35), ഹോംഗാർഡ് ടി.ബാലകൃഷ്ണൻ (55) എന്നിവർക്കു പരുക്കേറ്റു. ഇവർ പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ജീപ്പിന്റെ മുൻ ഭാഗത്തും പിൻവശത്തെ ഡോറിന്റെ ഭാഗത്തും കേടുപാട് സംഭവിച്ചിട്ടുണ്ട്.
സിനിമാ സ്റ്റൈലിൽ അതിക്രമം
പൊലീസിനെ കണ്ടാൽ പമ്പ കടക്കാറുള്ള മണൽക്കടത്തു സംഘം ഇക്കുറി ടിപ്പർ ലോറി ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ നോക്കുകയായിരുന്നു. പൊലീസ് വാഹനത്തെ ഇടിക്കുക മാത്രമല്ല, ജീപ്പിൽ നിന്ന് ഇറങ്ങാൻ പറ്റാത്ത രീതിയിൽ അതിക്രമം നടത്തുകയും ചെയ്തുവെന്നു പൊലീസ് പറയുന്നു. ഡോറിന്റെ ഭാഗത്ത് ഒട്ടേറെ തവണ ടിപ്പർ ലോറി ഇടിച്ചത് ഈ ഉദ്ദേശത്തിലാണെന്നാണ് അനുമാനം.
എണ്ണത്തിൽ കുറവായിരുന്നു പട്രോളിങ്ങിന് ഇറങ്ങിയ പൊലീസുകാർ. അതിക്രമം നടത്താൻ മണൽ മാഫിയയ്ക്ക് ഇതു ധൈര്യമായി എന്നും പൊലീസ് പറയുന്നു. ടിപ്പർ ലോറിയുടെ നമ്പർ മറച്ച നിലയിലായിരുന്നു. അതുകൊണ്ടു തന്നെ ടിപ്പർ ലോറിയും പ്രതികളെയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
പതറാതെ പൊലീസ്
ആദ്യ തവണ ടിപ്പർ പൊലീസ് വണ്ടിയിൽ ഇടിച്ച ശേഷവും പതറാതെ പിന്തുടരുകയായിരുന്നു പൊലീസ് സംഘം. പുലർച്ചെ ആയതിനാൽ മറ്റു വാഹനങ്ങൾ റോഡിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ട് മറ്റ് അപകടങ്ങളുണ്ടായില്ല. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും മണൽക്കൊള്ള നടത്തുന്ന ടിപ്പർ ലോറി ഉപയോഗിച്ചു പൊലീസ് വാഹനം തകർക്കാൻ ശ്രമിക്കുകയും പൊലീസുകാരുടെ ജീവൻ അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതിനു ടിപ്പർ ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ലോറിയുടെ ആർസി ഉടമയ്ക്കെതിരെയും കേസെടുക്കും. ഇവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.
കർശന നടപടിക്ക് നീക്കം
പിടികൂടുന്ന ടിപ്പർ ലോറികൾ സ്റ്റേഷനിൽ നിന്നു വൈകാതെ ഇറക്കിക്കൊണ്ടു പോകാൻ കഴിയുന്നതു മണൽ മാഫിയയ്ക്കു വീണ്ടും മണൽക്കൊള്ള നടത്താൻ പ്രചോദനം നൽകുന്നുണ്ട് എന്നാണു നിഗമനം. ഇത് ഒഴിവാക്കാൻ നടപടി വേണമെന്ന ആവശ്യം പൊലീസുകാരും ഉന്നയിക്കുന്നു. പഴയങ്ങാടിയിലെ സംഭവം ജില്ലാ പൊലീസ് മേധാവികളെ അറിയിച്ചിട്ടുണ്ട്.