ബോണസ് വിതരണം തുടങ്ങി; പെട്രോൾ പമ്പ് തൊഴിലാളികൾ പണിമുടക്ക് അവസാനിപ്പിച്ചു
കണ്ണൂർ∙ 2022 – 23 വർഷത്തെ ബോണസ് നേടിയെടുക്കുന്നതിന് ജില്ലയിലെ പെട്രോൾ പമ്പ് തൊഴിലാളികൾ ആരംഭിച്ച പണിമുടക്ക് പിൻവലിച്ചു. കലക്ടർ എസ്.ചന്ദ്രശേഖർ വിളിച്ചു ചേർത്ത ചർച്ചയെ തുടർന്നു നിലവിൽ ലഭിക്കുന്ന 17 ശതമാനം ബോണസ് തൊഴിലാളികൾക്കു നൽകാൻ തീരുമാനമായി. ചർച്ച തീർന്ന ഉടൻ തന്നെ ബോണസ് വിതരണം ആരംഭിച്ചു. ഇന്നലെ

കണ്ണൂർ∙ 2022 – 23 വർഷത്തെ ബോണസ് നേടിയെടുക്കുന്നതിന് ജില്ലയിലെ പെട്രോൾ പമ്പ് തൊഴിലാളികൾ ആരംഭിച്ച പണിമുടക്ക് പിൻവലിച്ചു. കലക്ടർ എസ്.ചന്ദ്രശേഖർ വിളിച്ചു ചേർത്ത ചർച്ചയെ തുടർന്നു നിലവിൽ ലഭിക്കുന്ന 17 ശതമാനം ബോണസ് തൊഴിലാളികൾക്കു നൽകാൻ തീരുമാനമായി. ചർച്ച തീർന്ന ഉടൻ തന്നെ ബോണസ് വിതരണം ആരംഭിച്ചു. ഇന്നലെ രാവിലെ 6 മുതലാണ് സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് സംഘടനകളുടെ നേതൃത്വത്തിൽ അനിശ്ചതകാല പണിമുടക്ക് ആരംഭിച്ചത്. രാവിലെ റീജനൽ ലേബർ കമ്മിഷണർ ഇൻ ചാർജ് വിപിന്റെ സാന്നിധ്യത്തിൽ ചേർന്ന ചർച്ച പരാജയപ്പെട്ടതോടെയാണ് ഉച്ചകഴിഞ്ഞ് കലക്ടർ ജില്ലയിലെ പെട്രോൾ ഉടമകളേയും സമരക്കാരേയും ചേംബറിൽ വിളിച്ചു ചേർത്തത്.
പെട്രോൾ പമ്പ് ജീവനക്കാരുടെ പണിമുടക്ക് കാരണം കണ്ണൂർ സെൻട്രൽ ജയിലിനു മുൻപിലും മാഹിയിലുമുള്ള പെട്രോൾ പമ്പുകളിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. മിക്ക ബസുകളും തലേ ദിവസം തന്നെ മാഹിയിൽ നിന്നും മറ്റും ഇന്ധനം നിറച്ചിരുന്നു. വിഷു, റമസാൻ കാലമായതിനാൽ വിവിധ മേളകളും മറ്റുമായി നഗരങ്ങൾ തിരക്കിലാണ്. പെട്രോൾ പമ്പ് സമരം വിപണിയെ ബാധിക്കുമെന്ന ആശങ്കയിലായിരുന്നു മേളകളുടെ നടത്തിപ്പുകാർ.കണ്ണൂർ ഡിസ്ട്രിക്ട് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.വി.ജയദേവൻ, സെക്രട്ടറി എം.അനിൽ, ട്രഷറർ സി.ഹരിദാസ്, സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി.സഹദേവൻ, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ജോസ് ജോർജ് പ്ലാത്തോട്ടം, സംയുക്ത സമരസമിതി കൺവീനർ എ.പ്രേമരാജൻ, കെ.ജയരാജൻ, എ.ടി.നിഷാത്ത്, എം.വേണുഗോപാലൻ, റിജുൽദാസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.