മാടായി, മാട്ടൂൽ പഞ്ചായത്തുകളിലെ കടൽ ഭിത്തി നിർമാണം വേഗത്തിലാക്കാൻ അവലോകന യോഗം
പഴയങ്ങാടി∙ മാടായി, മാട്ടൂൽ പഞ്ചായത്തുകളിലെ തീരദേശത്ത് നടക്കുന്ന കടൽ ഭിത്തി നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ അവലോകനയോഗം. എം.വിജിൻ എംഎൽഎയുടെ അധ്യക്ഷതയിൽ കല്യാശേരി ബ്ലോക്ക് പഞ്ചായത്തിൽ നടന്ന യോഗത്തിൽ നിർമാണം വേഗത്തിൽ പൂർത്തിയാക്കണം എന്ന് എംഎൽഎ ആവശ്യപ്പെട്ടു. നീരൊഴുക്കും ചാൽ ഭാഗത്ത് 625 മീറ്ററിൽ

പഴയങ്ങാടി∙ മാടായി, മാട്ടൂൽ പഞ്ചായത്തുകളിലെ തീരദേശത്ത് നടക്കുന്ന കടൽ ഭിത്തി നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ അവലോകനയോഗം. എം.വിജിൻ എംഎൽഎയുടെ അധ്യക്ഷതയിൽ കല്യാശേരി ബ്ലോക്ക് പഞ്ചായത്തിൽ നടന്ന യോഗത്തിൽ നിർമാണം വേഗത്തിൽ പൂർത്തിയാക്കണം എന്ന് എംഎൽഎ ആവശ്യപ്പെട്ടു.
നീരൊഴുക്കും ചാൽ ഭാഗത്ത് 625 മീറ്ററിൽ 420 മീറ്റർ നിർമാണം പൂർത്തീകരിച്ചു. നീരൊഴുക്കും ചാൽ രണ്ടാം റീച്ചിൽ 267 മീറ്റർ, പുതിയങ്ങാടി 250 മീറ്റർ, കക്കാടൻ ചാൽ 120 മീറ്റർ ഉൾപ്പെടെ 1057 മീറ്റർ കടൽ ഭിത്തി നിർമാണം പൂർത്തിയായതായി യോഗം വിലയിരുത്തി. മാട്ടൂൽ സൗത്ത് 29, സെൻട്രൽ 365, വാവുവളപ്പ് 798 ഉൾപ്പെടെ 1763 മീറ്റർ കടൽ ഭിത്തി നിർമാണം ഉടൻ പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി. ഇറിഗേഷൻ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും അവലോകനയോഗത്തിൽ പങ്കെടുത്തു.