നിർമാണം തുടങ്ങി 3 വർഷം കഴിഞ്ഞു; കോടതി സമുച്ചയത്തിന്റെ മൂന്നാം നിലയുടെ ഡിസൈൻ കരാറുകാരന് നൽകിയില്ല
പയ്യന്നൂർ ∙ നിർമാണം തുടങ്ങി 3 വർഷം കഴിഞ്ഞിട്ടും കോടതി സമുച്ചയത്തിന്റെ മൂന്നാം നിലയുടെ ഡിസൈൻ പിഡബ്ല്യുഡി വിഭാഗം കരാറുകാരന് നൽകിയില്ല. ഒന്നും രണ്ടും നിലയുടെ കോൺക്രീറ്റ് വർക്ക് പൂർത്തിയാക്കിയ കരാറുകാരൻ മൂന്നാം നിലയുടെ നിർമാണം തുടങ്ങാൻ ഡിസൈന് വേണ്ടി കാത്തിരിക്കുകയാണ്. 3 വർഷമായിട്ടും നിർമാണം ഇഴഞ്ഞു

പയ്യന്നൂർ ∙ നിർമാണം തുടങ്ങി 3 വർഷം കഴിഞ്ഞിട്ടും കോടതി സമുച്ചയത്തിന്റെ മൂന്നാം നിലയുടെ ഡിസൈൻ പിഡബ്ല്യുഡി വിഭാഗം കരാറുകാരന് നൽകിയില്ല. ഒന്നും രണ്ടും നിലയുടെ കോൺക്രീറ്റ് വർക്ക് പൂർത്തിയാക്കിയ കരാറുകാരൻ മൂന്നാം നിലയുടെ നിർമാണം തുടങ്ങാൻ ഡിസൈന് വേണ്ടി കാത്തിരിക്കുകയാണ്. 3 വർഷമായിട്ടും നിർമാണം ഇഴഞ്ഞു നീങ്ങുന്ന വാർത്ത മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് നിർമാണം വിലയിരുത്താൻ എത്തിയ ജില്ലാ ജഡ്ജി കെ.ടി.നിസാർ അഹമ്മദിനോടാണ് ഇക്കാര്യം കരാറുകാരൻ അറിയിച്ചത്. 2024 മാർച്ചിൽ നിർമാണം പൂർത്തിയാക്കുമോ എന്ന് ജഡ്ജി ചോദിച്ചപ്പോഴാണ് ഡിസൈൻ ലഭിക്കാത്ത സാങ്കേതിക തടസ്സം ഉന്നയിച്ചത്.
ഒപ്പമുണ്ടായിരുന്ന പിഡബ്ല്യുഡി കെട്ടിട വിഭാഗം എൻജിനീയർക്ക് ഇതേ കുറിച്ച് മറുപടിയൊന്നും പറയാനായില്ല. ആറ് നില കെട്ടിടം പണിയുമെന്നാണ് തറക്കല്ലിടൽ ചടങ്ങിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. അതിന് 16 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ 4 നില കെട്ടിടത്തിനുള്ള ഫണ്ട് മാത്രമേ അനുവദിച്ചിട്ടുള്ളൂ. നിർമാണം വേഗത്തിലാക്കാമെന്ന് കരാറുകാരൻ ജഡ്ജിക്ക് ഉറപ്പ് നൽകി. സബ് ജഡ്ജി എം.എസ്.ഉണ്ണിക്കൃഷ്ണൻ, മുൻസിഫ് എ.ഗ്രീഷ്മ, ബാർ അസോസിയേഷൻ പ്രസിഡന്റ് വി.കെ.രവീന്ദ്രൻ, സെക്രട്ടറി കെ.പ്രേംകുമാർ, അഭിഭാഷകർ, കോടതി ജീവനക്കാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.