കൊട്ടിയൂർ∙ വൈശാഖ ഉത്സവത്തിനിടയിൽ ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങി. അഞ്ച് ദിവസമായി കൊട്ടിയൂരിലെ കുടിവെളള വിതരണം മുടങ്ങിയിട്ട്. ഉത്സവത്തിന്റെ അവസാന ദിവസങ്ങളിൽ പാമ്പറപ്പാനിലും കൊട്ടിയൂർ ടൗണിലും കുടിവെള്ള വിതരണം നടന്നില്ല എന്ന പരാതി ഇന്നലെയാണ് ഉയർന്നത്. കൊട്ടിയൂർ ടൗണിൽ ബസ് സ്റ്റാൻഡിൽ ഉള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊട്ടിയൂർ∙ വൈശാഖ ഉത്സവത്തിനിടയിൽ ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങി. അഞ്ച് ദിവസമായി കൊട്ടിയൂരിലെ കുടിവെളള വിതരണം മുടങ്ങിയിട്ട്. ഉത്സവത്തിന്റെ അവസാന ദിവസങ്ങളിൽ പാമ്പറപ്പാനിലും കൊട്ടിയൂർ ടൗണിലും കുടിവെള്ള വിതരണം നടന്നില്ല എന്ന പരാതി ഇന്നലെയാണ് ഉയർന്നത്. കൊട്ടിയൂർ ടൗണിൽ ബസ് സ്റ്റാൻഡിൽ ഉള്ള ശുചിമുറികളിലും വെള്ളമില്ല. ശുചിമുറികൾ ആകെ വൃത്തികേടായ നിലയിലാണ് ഉള്ളത്. ടൗണിലെ ടാപ്പുകളിലൂടെ വെള്ളം ലഭിക്കാതായിട്ടും ജല അതോറിറ്റി നടപടികൾ സ്വീകരിച്ചില്ല. പാമ്പറപ്പാനിലെ ടാങ്കിൽ നിന്നാണ് ടൗണിലേക്കുള്ള കുടിവെള്ള വിതരണം നടത്തുന്നത്. കൊട്ടിയൂർ ക്ഷേത്രത്തിന് സമീപമാണ് കിണർ ഉള്ളത്. ഉത്സവകാലം കൂടുതൽ വെള്ളം പമ്പ് ചെയ്തതിനാൽ കിണറിലെ ജല നിരപ്പ് താഴ്ന്നുവെന്നും മോട്ടർ ഉപയോഗിച്ച് പമ്പ് ചെയ്യാനുള്ള വെള്ളം കിണറ്റിൽ ഇല്ലാത്തതാണ് ജല വിതരണം തടസപ്പെടുന്നതിനുളള കാരണം എന്നുമാണ് ജല അതോറിറ്റി നാട്ടുകാർക്ക് നൽകുന്ന വിശദീകരണം. ഉത്സവം കഴിഞ്ഞ സാഹചര്യത്തിൽ ഇന്നലെ മുതൽ എങ്കിലും വെള്ളം ലഭിക്കും എന്ന് ടൗണിലെ വ്യാപാരികളും നാട്ടുകാരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇന്നലെയും വെള്ളം ലഭിക്കാതെ വന്നതോടെ വിവരം പഞ്ചായത്തിനെ അറിയിച്ച് പരിഹാരത്തിനായി കാത്തിരിക്കുകയാണ് നാട്ടുകാർ.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT