സംഗീതവസന്തം വിരിയിച്ച് സാകേത് രാമൻ

പയ്യന്നൂർ ∙ ശ്രുതിമധുരമായ ശബ്ദ സൗന്ദര്യം കൊണ്ടു സദസ്സിനെ കയ്യിലെടുത്ത് സാകേത് രാമൻ തുരീയം സംഗീതോത്സവം അഞ്ചാം ദിവസം സംഗീത വസന്തം വിരിയിച്ചു. പോത്താങ്കണ്ടം ആനന്ദ ഭവനമാണ് 21നാൾ നീണ്ടു നിൽക്കുന്ന 18-ാമത് തുരീയം സംഗീതോത്സവം നടത്തുന്നത്. തുരീയം വേദിയിൽ പലപ്പോഴും സാന്നിധ്യമറിയിച്ച സാകേത് രാമൻ സ്വന്തം

പയ്യന്നൂർ ∙ ശ്രുതിമധുരമായ ശബ്ദ സൗന്ദര്യം കൊണ്ടു സദസ്സിനെ കയ്യിലെടുത്ത് സാകേത് രാമൻ തുരീയം സംഗീതോത്സവം അഞ്ചാം ദിവസം സംഗീത വസന്തം വിരിയിച്ചു. പോത്താങ്കണ്ടം ആനന്ദ ഭവനമാണ് 21നാൾ നീണ്ടു നിൽക്കുന്ന 18-ാമത് തുരീയം സംഗീതോത്സവം നടത്തുന്നത്. തുരീയം വേദിയിൽ പലപ്പോഴും സാന്നിധ്യമറിയിച്ച സാകേത് രാമൻ സ്വന്തം ചിട്ടസ്വരം ചെയ്തിട്ടുള്ള കൃതികളും അവതരിപ്പിച്ചു. ഡൽഹി സുന്ദർ (വയലിൽ), തിരുവാരൂർ ഭക്തവത്സലം (മൃദംഗം), അനിരുദ്ധ ആത്രേയ (ഗഞ്ചിറ) എന്നിവർ പിന്നണിയിലുണ്ടായിരുന്നു.
കേരളത്തിലെ കർണാടക സംഗീതത്തിൽ ഉയർന്ന നിലവാരമുള്ള തൃശൂർ സ്വദേശി വി.ആർ.ദിലീപ് കുമാർ ഇന്നു തുരീയം സംഗീതോത്സവ വേദിയിൽ കച്ചേരി അവതരിപ്പിക്കും. കണ്ണൂർ സർവകലാശാലയിൽ നിന്നു ത്യാഗരാജ കൃതികളെ കുറിച്ചുള്ള പ്രത്യേക വിഷയത്തിൽ ഗവേഷണ ബിരുദമെടുത്ത ദിലീപ് കുമാർ 3 ദശാബ്ദത്തിലധികമായി ആലാപന മികവ് പ്രകടിപ്പിക്കുന്നു. തെന്നിന്ത്യയിലെ ഒട്ടുമിക്ക സംഗീത സദസ്സുകളിലും തന്റെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. തുരീയം വേദിയിൽ ആദ്യമായാണു പാടുന്നത്.