ബാവലി പുഴയിനി സുഖമായൊഴുകും
വെങ്ങലോടി∙ ബാവലി പുഴ ഗതി മാറി ഒഴുകി നഷ്ടപ്പെട്ട കൃഷിയിടങ്ങൾക്ക് കൂടുതൽ നാശം ഒഴിവാക്കാനും നീരൊഴുക്ക് പഴയതു പോലെ ക്രമീകരിക്കാനും നടപടി ആരംഭിച്ചു. പുഴയെ പൂർവ സ്ഥിതിയിലാക്കാൻ വേണ്ടിയുള്ള പണികളാണ് നടത്തുന്നത്. കൊട്ടിയൂർ പഞ്ചായത്തിലെ വെങ്ങലോടിയിലാണ് പണികൾ ആരംഭിച്ചത്. 2018 ലാണ് ആദ്യമായി പുഴ ഗതിമാറി

വെങ്ങലോടി∙ ബാവലി പുഴ ഗതി മാറി ഒഴുകി നഷ്ടപ്പെട്ട കൃഷിയിടങ്ങൾക്ക് കൂടുതൽ നാശം ഒഴിവാക്കാനും നീരൊഴുക്ക് പഴയതു പോലെ ക്രമീകരിക്കാനും നടപടി ആരംഭിച്ചു. പുഴയെ പൂർവ സ്ഥിതിയിലാക്കാൻ വേണ്ടിയുള്ള പണികളാണ് നടത്തുന്നത്. കൊട്ടിയൂർ പഞ്ചായത്തിലെ വെങ്ങലോടിയിലാണ് പണികൾ ആരംഭിച്ചത്.
2018 ലാണ് ആദ്യമായി പുഴ ഗതിമാറി ഒഴുകി കൃഷിയിടങ്ങൾ ഒലിച്ചു പോയത്. തുടർന്നുള്ള വർഷങ്ങളിൽ കൂടുതൽ പ്രദേശങ്ങൾ നശിച്ചു. ഏക്കർ കണക്കിന് ഭൂമിയാണ് നഷ്ടപ്പെട്ടത്.ഇതിന് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് നിരവധി പരാതികൾ നൽകിയെങ്കിലും നടപടികൾ ഉണ്ടായില്ല. ഷാജി പൗലോസ്, തോമസ് മടത്തിപറമ്പിൽ, ഷൈജൻ തടങ്ങഴിയിൽ തുടങ്ങി നിരവധി കർഷകർ വീണ്ടും പരാതി നൽകി.
ഇരിട്ടിയിൽ മന്ത്രി കെ.രാധാകൃഷ്ണൻ നടത്തിയ അദാലത്തിൽ പരാതി പരിഗണിച്ച് നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പുഴയിൽ വന്നടിഞ്ഞ് കല്ലും മണ്ണും യന്ത്രങ്ങൾ ഉപയോഗിച്ച് വാരി കൃഷിയിടം നഷ്ടപ്പെട്ട ഭാഗത്ത് താൽക്കാലിക സംരക്ഷണ ഭിത്തി നിർമിക്കുന്ന പണിയാണ് ഇപ്പോൾ നടക്കുന്നത്.നീർച്ചാൽ ഗതി മാറ്റി വിടുകയും ചെയ്യുന്നുണ്ട്. അഞ്ച് വർഷമായിട്ടും നടപടി ഉണ്ടാകാതിരുന്ന വിഷയത്തിലാണ് വൈകിയാണെങ്കിലും നടപടികൾ ആരംഭിച്ചിട്ടുള്ളത്. എന്നാൽ കൃഷിയിടം നഷ്ടപ്പെട്ടവർക്ക് ഇനിയും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.