കൈവിലങ്ങുമായി സ്റ്റേഷനിൽ നിന്ന് പ്രതി മുങ്ങി; വട്ടംചുറ്റി പൊലീസ്
മയ്യിൽ ∙ അറസ്റ്റിലായ പ്രതി മയ്യിൽ പൊലീസ് സ്റ്റേഷനിൽ നിന്നു കൈവിലങ്ങുമായി കടന്നുകളഞ്ഞു. വീട്ടമ്മയുടെ മൊബൈൽ ഫോൺ കവർന്ന കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ മുണ്ടേരി ചാപ്പ സ്വദേശി കെ.പി.അജ്നാസാണ് (22) ഇന്നലെ വൈകിട്ട് സ്റ്റേഷനിൽ നിന്നും മുങ്ങിയത്. 2 മണിക്കൂറിലേറെ പൊലീസിനെ വട്ടംകറക്കിയ പ്രതിയെ വേളം ഗണപതി

മയ്യിൽ ∙ അറസ്റ്റിലായ പ്രതി മയ്യിൽ പൊലീസ് സ്റ്റേഷനിൽ നിന്നു കൈവിലങ്ങുമായി കടന്നുകളഞ്ഞു. വീട്ടമ്മയുടെ മൊബൈൽ ഫോൺ കവർന്ന കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ മുണ്ടേരി ചാപ്പ സ്വദേശി കെ.പി.അജ്നാസാണ് (22) ഇന്നലെ വൈകിട്ട് സ്റ്റേഷനിൽ നിന്നും മുങ്ങിയത്. 2 മണിക്കൂറിലേറെ പൊലീസിനെ വട്ടംകറക്കിയ പ്രതിയെ വേളം ഗണപതി ക്ഷേത്രക്കുളത്തിനു സമീപത്തുവച്ച് പൊലീസ് പിടികൂടി.
കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകാൻ ഒരുങ്ങുന്നതിനിടെ ഇന്നലെ വൈകിട്ട് 3.30ഓടെയാണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് സ്റ്റേഷന്റെ പിൻഭാഗത്തുകൂടി കടന്നു കളഞ്ഞത്. സ്റ്റേഷനിൽ എത്തിച്ച അജ്നാസിനെ രാത്രി കണ്ണൂരിൽ മജിസ്ട്രേറ്റിന്റെ വീട്ടിലെത്തിച്ച് റിമാൻഡ് ചെയ്യും. മയ്യിൽ സ്റ്റേഷനിൽ നിന്നു മുൻപും പ്രതികൾ ചാടിപ്പോയിട്ടുണ്ട്. സുരക്ഷിതമല്ലാത്ത പഴയ ഇരുനില കെട്ടിടത്തിലാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്.