ഡോൾഫിന്റെ ജഡം കരയ്ക്കടിഞ്ഞു; രണ്ടു വയസ്സ് പ്രായം, 25 കിലോഗ്രാം ഭാരം, 152 സെന്റിമീറ്റർ നീളം
കണ്ണൂർ ∙ കന്റോൺമെന്റിനു സമീത്തുള്ള ബേബി ബീച്ചിൽ കരയ്ക്കടിഞ്ഞ ഡോൾഫിനെ പോസ്റ്റ്മോർട്ടം നടത്തി സംസ്കരിച്ചു. അഞ്ചു ദിവസത്തെ പഴക്കമുണ്ട്. രണ്ടു വയസ്സുള്ള ആൺ ഡോൾഫിനാണു കരയ്ക്കടിഞ്ഞത്. ഏകദേശം 25 കിലോഗ്രാം ഭാരവും 152 സെന്റിമീറ്റർ നീളവും 90 സെന്റിമീറ്റർ വീതിയുമുണ്ട്. ചിറകറ്റു പോയിരുന്നു. ഒരു ചെവി പൂർണമായി

കണ്ണൂർ ∙ കന്റോൺമെന്റിനു സമീത്തുള്ള ബേബി ബീച്ചിൽ കരയ്ക്കടിഞ്ഞ ഡോൾഫിനെ പോസ്റ്റ്മോർട്ടം നടത്തി സംസ്കരിച്ചു. അഞ്ചു ദിവസത്തെ പഴക്കമുണ്ട്. രണ്ടു വയസ്സുള്ള ആൺ ഡോൾഫിനാണു കരയ്ക്കടിഞ്ഞത്. ഏകദേശം 25 കിലോഗ്രാം ഭാരവും 152 സെന്റിമീറ്റർ നീളവും 90 സെന്റിമീറ്റർ വീതിയുമുണ്ട്. ചിറകറ്റു പോയിരുന്നു. ഒരു ചെവി പൂർണമായി നശിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കായി സാംപിളുകൾ ലാബിലേക്ക് അയച്ചു. പട്ടാള ഉദ്യോഗസ്ഥരാണു തളിപ്പറമ്പ് ഫോറസ്റ്റ് ഓഫിസർ പി.രതീശനെ വിവരമറിയിച്ചത്. പോസ്റ്റ്മോർട്ടത്തിനു ചീഫ് വെറ്ററിനറി ഓഫിസർ ഡോ.പി.കെ.പത്മരാജ്, ചീഫ് വെറ്ററിനറി സർജൻ ഡോ.വർഷ മത്തായി, ഡോ.അരവിന്ദ്, ഡോ.ജിഥി തുടങ്ങിയവർ നേതൃത്വം നൽകി.