അമൃത് ഭാരത് പദ്ധതി: പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവൃത്തി തുടങ്ങി
Mail This Article
പയ്യന്നൂർ ∙ അമൃത് ഭാരത് പദ്ധതിയിൽ 31.2 കോടി രൂപ ചെലവിൽ പയ്യന്നൂർ റെയിൽവേ സ്‌റ്റേഷൻ നവീകരിക്കുന്ന പ്രവൃത്തി തുടങ്ങി. അമൃത് ഭാരത് പദ്ധതിയിൽ പയ്യന്നൂർ റെയിൽവേ സ്‌റ്റേഷൻ ഉൾപ്പെടെ രാജ്യത്തെ 508 റെയിൽവേ സ്‌റ്റേഷനുകൾ നവീകരിക്കുന്ന പ്രവൃത്തി ഓൺലൈനായി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിൽ നടന്ന പരിപാടി ടി.ഐ.മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, നഗരസഭ അധ്യക്ഷ കെ.വി.ലളിത, സ്ഥിരം സമിതി അധ്യക്ഷ ടി.പി.സമീറ, കൗൺസിലർ എം.പ്രസാദ്, സ്വാതന്ത്ര്യ സമര സേനാനി വി.പി.അപ്പുക്കുട്ട പൊതുവാൾ, പെരിങ്ങോം സിആർപിഎഫ് ഡിഐജി പി.പി.പോളി, നാവിക അക്കാദമി കമ്യൂണിക്കേഷൻ ഓഫിസർ കമൻഡാന്റ് കൗശൽ കുമാർ, കണ്ണൂർ റെയിൽവേ സ്റ്റേഷൻ മാനേജർ എസ്.സജിത്ത് കുമാർ റെയിൽവേ കമേഴ്സ്യൽ പ്രൊജക്ട് മാനേജർ എസ്.ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.