ഇരിട്ടി∙ പാലത്തിന് സമീപം പുഴയോര ഭംഗി കൂടി ഉപയോഗപ്പെടുത്തി പായം പഞ്ചായത്തിന്റെ സഹകരണത്തോടെ ഗ്രീൻലീഫ് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റി നിർമിച്ച ‘ഗ്രീൻലീഫ് പാർക്ക്’ പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. പ്രവേശനം സൗജന്യമാണ്. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി അധ്യക്ഷത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരിട്ടി∙ പാലത്തിന് സമീപം പുഴയോര ഭംഗി കൂടി ഉപയോഗപ്പെടുത്തി പായം പഞ്ചായത്തിന്റെ സഹകരണത്തോടെ ഗ്രീൻലീഫ് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റി നിർമിച്ച ‘ഗ്രീൻലീഫ് പാർക്ക്’ പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. പ്രവേശനം സൗജന്യമാണ്. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി അധ്യക്ഷത വഹിച്ചു. പൊതു നിരത്തുകളിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾക്ക് സമീപവുമായി അഞ്ഞൂറോളം മരങ്ങൾ നട്ടുപരിപാലിക്കുന്ന പരിസ്ഥിതി സ്നേഹി എൻ.മുഹമ്മദിനെ ഇരിട്ടി എഎസ്പി തപോഷ് ബസുമതാരിയും പാർക്ക് രൂപകൽപന നടത്തി നിർമിച്ച പി.പി.രജീഷിനെ ഇരിട്ടി നഗരസഭ അധ്യക്ഷ കെ.ശ്രീലതയും വള്ളിത്തോട് ഒരുമ റെസ്ക്യൂ ടീമിനെ ഹരിതകേരളം മിഷൻ കണ്ണൂർ കോഓർഡിനേറ്റർ ഇ.കെ.സോമശേഖരനും ആദരിച്ചു.

പൊതു നിരത്തുകളിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾക്ക് സമീപവുമായി അഞ്ഞൂറോളം മരങ്ങൾ നട്ടുപരിപാലിക്കുന്ന പരിസ്ഥിതി സ്നേഹി എൻ.മുഹമ്മദിന് ഇരിട്ടി ഗ്രീൻലീഫിന്റെ നേതൃത്വത്തിൽ നൽകിയ അനുമോദനത്തിൽ ഇരിട്ടി എഎസ്പി തപോഷ് ബസുമതാരി ഉപഹാരം കൈമാറുന്നു.

പായം പഞ്ചായത്ത് അംഗം പി.പി.കുഞ്ഞൂഞ്ഞ്, ഇരിട്ടി നഗരസഭാ കൗൺസിലർ വി.പി.അബ്ദുൽ റഷീദ്, ഗ്രീൻലീഫ് ചെയർമാൻ ടി.എ.ജസ്റ്റിൻ, ഇരിട്ടി സിഐ കെ.ജെ.ബിനോയി, സെക്രട്ടറി പി.അശോകൻ, പ്രഥമ ചെയർമാൻ ഡോ.എം.ജെ.മാത്യു, വൈസ് ചെയർമാൻ സി.ബാബു എന്നിവർ പ്രസംഗിച്ചു. തലശേരി-വളവുപാറ റോഡ് വികസനത്തിന്റെ ഭാഗമായി നിർമിച്ച ഇരിട്ടി പുതിയ പാലം പരിസരത്തെ മാലിന്യ കൂമ്പാരമായി കിടന്ന സ്ഥലത്താണ് ഇരിപ്പിടങ്ങളും ഊഞ്ഞാലും ഉൾപ്പെടെ ഒരുക്കി പാർക്ക് നിർമിച്ചിട്ടുള്ളത്. ഏത് സമയത്തും കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും പാർക്കിൽ പ്രവേശിക്കാവുന്ന വിധമാണ് ക്രമീകരണം ഒരുക്കിയിട്ടുള്ളത്. സുരക്ഷിതത്വത്തിനായി നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

ADVERTISEMENT

ഗ്രീൻലീഫ് പാർക്ക് മാതൃകയാക്കും

പായം പഞ്ചായത്ത് സഹകരണത്തോടെ ഇരിട്ടി പുഴ പുറമ്പോക്കിലെ മാലിന്യ കൂമ്പാരം കുമിഞ്ഞുകൂടിയ സ്ഥലം ഉപയോഗപ്പെടുത്തി ഗ്രീൻലീഫ് നിർമിച്ച പാർക്ക് മാതൃകയാക്കി പുതിയ സാധ്യതകൾ പരിശോധിക്കുമെന്ന് ഹരിതകേരളം മിഷൻ കണ്ണൂർ ജില്ലാ കോ-ഓർഡിനേറ്റർ ഇ.കെ.സോമശേഖരൻ അറിയിച്ചു. മറ്റ് സ്ഥലങ്ങളിലും ഈ സാധ്യത ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിനായി സന്ദർശിക്കാവുന്ന ഇടമായും ഈ പാർക്കിനെ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT