പതാക ഉയർത്തിയും മധുര പലഹാരങ്ങൾ വിതരണം ചെയ്തും... ത്രിവർണമണിഞ്ഞ് നാട്
ഇരിട്ടി∙ ദേശീയ പതാക ഉയർത്തിയും പായസവും മധുര പലഹാരങ്ങളും വിതരണം ചെയ്തും റാലികൾ നടത്തിയും 77–ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് നാട്. വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആരാധനായലങ്ങളുടെയും നേതൃത്വത്തിൽ മേഖലയിലാകെ ആഘോഷങ്ങൾ നടത്തി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ നടന്ന
ഇരിട്ടി∙ ദേശീയ പതാക ഉയർത്തിയും പായസവും മധുര പലഹാരങ്ങളും വിതരണം ചെയ്തും റാലികൾ നടത്തിയും 77–ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് നാട്. വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആരാധനായലങ്ങളുടെയും നേതൃത്വത്തിൽ മേഖലയിലാകെ ആഘോഷങ്ങൾ നടത്തി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ നടന്ന
ഇരിട്ടി∙ ദേശീയ പതാക ഉയർത്തിയും പായസവും മധുര പലഹാരങ്ങളും വിതരണം ചെയ്തും റാലികൾ നടത്തിയും 77–ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് നാട്. വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആരാധനായലങ്ങളുടെയും നേതൃത്വത്തിൽ മേഖലയിലാകെ ആഘോഷങ്ങൾ നടത്തി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ നടന്ന
ഇരിട്ടി∙ ദേശീയ പതാക ഉയർത്തിയും പായസവും മധുര പലഹാരങ്ങളും വിതരണം ചെയ്തും റാലികൾ നടത്തിയും 77–ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് നാട്. വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആരാധനായലങ്ങളുടെയും നേതൃത്വത്തിൽ മേഖലയിലാകെ ആഘോഷങ്ങൾ നടത്തി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ നടന്ന സെക്രട്ടറി മീരാഭായി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ഇരിട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടന്ന ആഘോഷം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
പുന്നാട്∙ താവിലക്കുറ്റി ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.ചാത്തുക്കുട്ടി നമ്പ്യാർ പതാക ഉയർത്തി. ബൂത്ത് പ്രസിഡന്റ് പി.പി.അരുൺ അധ്യക്ഷത വഹിച്ചു.
ആറളം∙ കോൺഗ്രസ് നേതൃത്വത്തിൽ ആറളം മണ്ഡലത്തിലെ എടൂർ, ആറളം, ചെടിക്കുളം, തോട്ടുകടവ്, ഉരുപ്പുംകുണ്ട്, കൂട്ടക്കളം, അമ്പലക്കണ്ടി, കൊക്കോട്, നെടുമുണ്ട, വെള്ളർവയൽ, വീർപ്പാട്, കല്ലറ, വെമ്പുഴച്ചാൽ, പെരുമ്പഴസി, കരാപറമ്പ് എന്നിവിടങ്ങളി പതാക ഉയർത്തി.
ചരൾ∙ കോൺഗ്രസ് അയ്യൻകുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 40 മുതിർന്ന പ്രവർത്തകരെ ചടങ്ങിൽ ഷാൾ അണിയിച്ച് ആദരിച്ചു. ലോക യുവജന സമ്മേളനത്തിൽ പങ്കെടുത്ത കരിക്കോട്ടക്കരി മണ്ഡലം പ്രസിഡന്റ് മനോജ്.എം.കണ്ടത്തിലിനെ അനുമോദിച്ചു. അനുസ്മരണ സദസ്സ് സണ്ണി ജോസഫ് എംഎൽഎ. ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജയിൻസ് മാത്യു അധ്യക്ഷത വഹിച്ചു.
കരിക്കോട്ടക്കരി∙ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിക്കോട്ടക്കരി ടൗണിൽ മണ്ഡലം പ്രസിഡണ്ട് മനോജ്.എം.കണ്ടത്തിൽ പതാക ഉയർത്തി. എല്ലാ ബൂത്തുകളിലും ബൂത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ പതാക ഉയർത്തി.
എടൂർ∙ കീഴ്പ്പള്ളി വൈസ്മെൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ എടൂർ വികാസ്ഭവൻ സ്പെഷൽ സ്കൂൾ വിദ്യാർഥികൾക്കൊപ്പം ആഘോഷം നടത്തി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ പതാക ഉയർത്തി.
അങ്ങാടിക്കടവ്∙ ആംആദ്മി പാർട്ടി അയ്യൻകുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ജെയ്സ് മമ്പളിക്കുന്നേൽ പതാക ഉയർത്തി.
കീഴ്പ്പള്ളി∙ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിമ്മി അന്തീനാട്ട് പതാക ഉയർത്തി.
ആറളം ഫാം∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണവും സ്വാതന്ത്ര്യ ദിനാഘോഷവും തലശേരി സബ് കലക്ടർ സന്ദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ഇരിട്ടി എഎസ്പി തപോഷ് ബസുമതാരി അധ്യക്ഷത വഹിച്ചു.
ആറളം ഫാം∙ പ്രധാന ഓഫിസ് പരിസരത്ത് സബ് കലക്ടർ സന്ദീപ്കുമാർ പതാക ഉയർത്തി.
കരിക്കോട്ടക്കരി∙ സെന്റ് തോമസ് ഹൈസ്കൂളിൽ പ്രധാനാധ്യാപിക മിനിമോൾ.പി.സിറിയക് പതാക ഉയർത്തി. പിടിഎ പ്രസിഡന്റ് തോമസ് നടുത്തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. യുപി സ്കൂളിൽ പ്രധാനാധ്യാപിക എൻ.എസ്.സൂസമ്മ പതാക ഉയർത്തി. വിദ്യാർഥി പ്രതിനിധി അയറിൻ സ്വാതന്ത്യ്രദിന സന്ദേശം നൽകി.
വിളക്കോട്∙ ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂളിൽ മുഴക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി.വിനോദ് മുഖ്യാതിഥിയായി. ഗ്ലോബൽ ഇന്ത്യ എജ്യുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് വൈസ് ചെയർമാൻ എ.റഫീഖ് അധ്യക്ഷത വഹിച്ചു.
തില്ലങ്കേരി∙ സിഎച്ച്എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തില്ലങ്കേരി ടൗൺ ശുചീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എറമു അധ്യക്ഷത വഹിച്ചു.
തെക്കംപോയിൽ∙ വാണിവിലാസം എൽപി സ്കൂളിൽ ചിൽഡ്രൻസ് പാർക്കും സ്വാതന്ത്ര്യദിനാഘോഷവും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാജിദ സാദിഖ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.എ.ഷെല്ലി അധ്യക്ഷത വഹിച്ചു.
ആറളം∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആറളം പഞ്ചായത്ത് അംഗം ഷീബ രവി പതാക ഉയർത്തി. പിടിഎ പ്രസിഡന്റ് പ്രേമദാസൻ കൊച്ചോത്ത് അധ്യക്ഷത വഹിച്ചു.
ഇരിട്ടി∙ പ്രഗതി വിദ്യാനികേതനിൽ വൈസ് പ്രിൻസിപ്പൽ എം.രതീഷ് പതാക ഉയർത്തി. സിനിമാ സീരിയൽ നടൻ സൂരജ് സൺ, എഴുത്തുകാരൻ ഡോ . കൂമുള്ളി ശിവരാമൻ എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്തു.
മാടത്തിൽ∙ മലനാട് ആയുർ ക്ഷേത്ര നഴ്സിങ് കോളജിൽ പ്രസിഡന്റ് തോമസ് വർഗീസ് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ എം.ടി.ജെയിംസ് അധ്യക്ഷത വഹിച്ചു.
വാണിയപ്പാറ∙ കോൺഗ്രസ് വാണിയപ്പാറ ബൂത്ത് കമ്മിറ്റി നേതൃത്വത്തിൽ ഷിജു മഞ്ഞപ്പള്ളി പതാക ഉയർത്തി.
മീത്തലെ പുന്നാട്∙ ബദർ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡന്റ് ടി.പി.ഇസ്മായിൽ പതാക ഉയർത്തി.
കടത്തുംകടവ്∙ സെന്റ് ജോൺ ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ മേഴ്‌സി സ്‌കറിയ അധ്യക്ഷത വഹിച്ചു.
നല്ലൂർ∙ എൽപി സ്കൂളിൽ പ്രധാനാധ്യാപിക പ്രമീള പതാക ഉയർത്തി. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.സി.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ആറളം∙ എംഐഎം എൽപി സ്കൂളിൽ 77 കുട്ടികൾ ഗാന്ധിമാരായി അണിനിരന്നു.
പേരട്ട∙ സെന്റ് ജോസഫ് സ്കൂളിൽ ഉളിക്കൽ എസ്ഐ കെ.കെ.ശശീന്ദ്രൻ മുഖ്യാതിഥിയായി. പ്രധാനാധ്യാപിക സിസ്റ്റർ ടെക്സി മാത്യു അധ്യക്ഷത വഹിച്ചു.
കീഴൂർ∙ വാഴുന്നവർസ് യുപി സ്കൂളിൽ ഇരിട്ടി നഗരസഭാ വൈസ് ചെയർമാൻ പി.പി.ഉസ്മാൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു.
ഇരിട്ടി പാലം∙ കോൺഗ്രസ് പായം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി പാലത്തിന് സമീപം സണ്ണി ജോസഫ് എംഎൽഎ പതാക ഉയർത്തി.
ഇരിട്ടി∙ മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രസിഡന്റ് അയൂബ് പൊയിലൻ പതാക ഉയർത്തി.
മീത്തലെ പുന്നാട്∙ ദീപം സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ നഗരസഭാ കൗൺസിലർമാരായ എ.കെ ഷൈജു, സി.കെ.അനിത എന്നിവർ ചേർന്ന് പതാക ഉയർത്തി.
കൂടലാട്∙ ഫ്രണ്ട്‌സ് കൂടലാടിന്റെ നേതൃത്വത്തിൽ റിട്ട. ആർമി ക്യാപ്റ്റൻ കെ.ദിനേശൻ പതാക ഉയർത്തി. അശ്മിൽ, ലത്തീഫ്, സിറാജ്, രഞ്ചിത്ത്, ഷമീർ എന്നിവർ നേതൃത്വം നൽകി
കാക്കയങ്ങാട്∙ വൈസ്മെൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ കാക്കയങ്ങാട് മുതൽ പാലപ്പുഴ വരെയുള്ള റോഡിന് ഇരുവശവും ശുചീകരിച്ചു. മുഴക്കുന്ന് എസ്എച്ച്ഒ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കെ.പി.വേണുഗോപാൽ അധ്യക്ഷത വഹിച്ചു.
വള്ളിത്തോട്∙ ഹയാത്തുൽ ഇസ്‍ലാം ഹയർ സെക്കൻഡറി മദ്രസയിൽ വള്ളിത്തോട് മഹല്ല് പ്രസിഡന്റ് എം.പി.അബ്ദുൽ ഖാദിർ ഹാജി പതാക ഉയർത്തി.
നല്ലൂർ∙ നൂറുൽ ഹുദാ മർകസ് കാംപസ്സിൽ മഹല്ല് പ്രസിഡന്റ് കെ.പി.അലി ഹാജി പതാക ഉയർത്തി. കേരള മുസ്ലിം ജമാഅത്ത്, എസ്‍വൈഎസ്, എസ്എസ്എഫ് നല്ലൂർ യൂണിറ്റ് നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കേരള മുസ്ലിം ജമാഅത്ത് ഫിനാൻസ് സെക്രട്ടറി സക്കരിയ ഹാജി പതാക ഉയർത്തി.
തില്ലങ്കേരി∙ കോൺഗ്രസ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം പ്രസിഡന്റ് കെ.പി.പത്മനാഭൻ പതാക ഉയർത്തി.
വിളക്കോട്∙ എസ്ഡിപിഐ ബ്രാഞ്ച് കമ്മിറ്റി ആസാദി മീറ്റും ശുചീകരണ പ്രവർത്തനവും നടത്തി. പ്രസിഡന്റ് കെ.ഹംസ പതാക ഉയർത്തി. എസ്ഡിപിഐ മുഴക്കുന്ന് പഞ്ചായത്ത് സെക്രട്ടറി കെ.മുഹമ്മദലി വിളക്കോട് ചെങ്ങാടിവയൽ റോഡ് പരിസരത്തെ കാട് വെട്ടിത്തെളിച്ച് ശുചീകരിക്കൽ ഉദ്ഘാടനം ചെയ്തു.
ഇരിട്ടി∙ അഗ്നിരക്ഷാ നിലയത്തിൽ സ്റ്റേഷൻ ഓഫീസർ കെ.രാജീവൻ പതാക ഉയർത്തി. സിവിൽ ഡിഫെൻസ് വാർഡൻമാരും ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർമാരും ഫോം ഹാർഡുമാരും പങ്കെടുത്തു.
എടൂർ∙ സെന്റ് മേരീസ് ഫൊറോന പള്ളി അങ്കണത്തിൽ വികാരി ഫാ. തോമസ് വടക്കേമുറിയിൽ പതാക ഉയർത്തി. അസിസ്റ്റന്റ് വികാരി ഫാ. ആശിഷ് അറയ്ക്കൽ നേതൃത്വം നൽകി.
മട്ടന്നൂർ∙ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാലോട് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് പി.കെ.സനീഷ് പതാക ഉയർത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മട്ടന്നൂർ യൂണിറ്റിന്റെ പരിപാടിയിൽ സി.എച്ച്.സക്കറിയ ഹാജി പതാക ഉയർത്തി.
മട്ടന്നൂർ∙ നിടുവോട്ടുകുന്ന് കുഞ്ഞിപ്പള്ളിയിലെ നാട്ടുകാരുടെ കൂട്ടായ്മ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ നഗരസഭാ കൗൺസിലർമാരായ പി.രജിന, വി.എം.സീമ എന്നിവർ ചേർന്നു പതാക ഉയർത്തി.
മട്ടന്നൂർ∙ കെഎസ്‌യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി എടയന്നൂരിൽ സ്വാതന്ത്ര്യ സമരനായകരുടെ രക്തസാക്ഷി മണ്ഡപത്തിൽ ദേശീയ പതാക ഉയർത്തി. സിപിഎം ചാലോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലോടിൽ ജില്ലാ കമ്മിറ്റി അംഗം സി.വി.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
തെരൂർ∙ വെൽഫെയർ പാർട്ടി കീഴല്ലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ സ്വാതന്ത്ര്യ സംരക്ഷണ സദസ്സ് ജില്ലാ സെക്രട്ടറി സി.കെ.മുനവ്വിർ ഉദ്ഘാടനം ചെയ്തു. ടി.കെ. ജസീം അധ്യക്ഷത വഹിച്ചു. വാർഡ് അംഗം പി.കെ.കൗലത് പതാക ഉയർത്തി.
കൊളോളം ∙ ഇമാം ഗസാലി ക്യാംപസിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ ചാലോട് ബസ് സ്റ്റാൻഡ് പരിസരത്ത് ഘോഷയാത്ര നടത്തി.
മണ്ണൂർ ∙എൽപി സ്കൂളിൽ പ്രധാന അധ്യാപകൻ പി.രാഘവൻ ഉദ്ഘാടനം ചെയ്തു. കെ.കെ.പ്രസാദ് അധ്യക്ഷത വഹിച്ചു.
മുട്ടന്നൂർ ∙ദേശമിത്രം എൽപി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷവും എൽഎസ്എസ് വിജയികൾക്കുള്ള അനുമോദനവും കൂടാളി പഞ്ചായത്ത് അംഗം പി.ഗീത ഉദ്ഘാടനം ചെയ്തു. എം.ആർ.നിമിഷ അധ്യക്ഷത വഹിച്ചു.
ചാലോട് ∙ക്രൗൺ ലയൺസ് ക്ലബ് സ്വാതന്ത്ര്യ ദിനാഘോഷം പയ്യാവൂർ വെമ്പുവായി തെരേസ ഭവനിൽ ആഘോഷിച്ചു. ക്ലബ് പ്രസിഡന്റ് മനോജ് നീലിയത്ത് പതാക ഉയർത്തി.
മട്ടന്നൂർ ∙ കുഴിക്കൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ സ്വാതന്ത്ര്യ ദിനാഘോഷം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് മാവില ഉദ്ഘാടനം ചെയ്തു. പി.എം. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
പട്ടാന്നൂർ ∙കെപിസി ഹയർ സെക്കൻഡറി സ്കൂൾ എൻസിസി യൂണിറ്റ്,എസ്പിസി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ്, എൻഎസ്എസ് എന്നിവ ചേർന്ന് നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷം പ്രിൻസിപ്പൽ എ.സി.മനോജ് ഉദ്ഘാടനം ചെയ്തു. റിട്ട.ഹവിൽദാർ ടി.വി.വിനോബ വിശിഷ്ടാതിഥിയായിരുന്നു.
പൊറോറ ∙യുപി സ്കൂളിൽ നഗരസഭ കൗൺസിലർ കെ.പ്രിയ ഉദ്ഘാടനം ചെയ്തു. എൽഎസ്എസ്, യുഎസ്എസ് വിജയികൾക്കുള്ള സമ്മാനവിതരണം കൗൺസിലർ കെ.അഭിനേഷ് നിർവഹിച്ചു. വി.സുജാത അധ്യക്ഷത വഹിച്ചു.
മട്ടന്നൂർ∙തെരൂർ യുപി സ്കൂളിൽ റിട്ട: അധ്യാപകൻ സജീവൻ പതാക ഉയർത്തി. പ്രധാന അധ്യാപിക പി.വി.ഉഷശ്രീ അധ്യക്ഷത വഹിച്ചു. കാനാട് പ്രതിഭ ക്ലബിൽ കെ.കെ.ഗംഗാധരൻ, പിസി.പത്മനാഭൻ, പി.സി.മോഹനൻ, കെ.സി.മോഹനൻ, പ്രദീഷ് കാനാട് എന്നിവർ പ്രസംഗിച്ചു.
പുന്നാട്∙ മീത്തലെ പുന്നാട് യുപി സ്കൂളിൽ നഗരസഭ കൗൺസിലർ കെ.അനിത ഉദ്ഘാടനം ചെയ്തു. സി.വി.സുധീപൻ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക സി.കെ.അനിത പതാക ഉയർത്തി. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ പൂർവ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു.
ഉരുവച്ചാൽ∙ബാവോട്ടുപാറ ദാറുസ്സലാം മദ്രസയിൽ എം.ഷൗക്കത്ത് പതാക ഉയർത്തി. ഷഫീഖ് ബാവോട്ടുപാറ ഉദ്ഘാടനം ചെയ്തു. എൻ.വി.മുഹമ്മദ് ഷമീം അധ്യക്ഷത വഹിച്ചു.
ഉളിക്കൽ ∙ മുണ്ടാനൂരിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. സിപിഎം ബ്രാഞ്ച് കമ്മിറ്റി നടത്തിയ പരിപാടിയിൽ ജയിംസ് പതാക ഉയർത്തി. എബി സ്‌പോർട്ടിങ് ക്ലബ്, അബ്ദുൽ കലാം വായനശാല എന്നിവയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ എൻ.കെ.റോയ് പതാക ഉയർത്തി. ജോബി.
പട്ടിക ജാതി സാംസ്‌കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ കോളനി കമ്മിറ്റി പ്രസിഡന്റ് സത്യൻ പതാക ഉയർത്തി. കോൺഗ്രസ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് എം.മനോഹരൻ മായൻമുക്കിലും ജോസഫ് ആനന്ദഭനൻ ടൗണിലും പതാക ഉയർത്തി. ഫ്രണ്ട്സ് യുവ സ്വാശ്രയ സംഘം നടത്തിയ പരിപാടിയിൽ ജോബി.എം. ജോസ് പതാക ഉയർത്തി.
ചാലോട്∙ കെഎസ്‍യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന പരിപാടികളുടെ ഭാഗമായി എടയന്നൂരിൽ സ്വാതന്ത്ര്യ സമര നായകരുടെ രക്തസാക്ഷി മണ്ഡപത്തിൽ ദേശീയ പതാക ഉയർത്തി.
കീഴല്ലൂർ∙ പ്രിയദർശിനി കൾചറൽ സെന്ററിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഐഎൻടിയുസി ജില്ലാ സെക്രട്ടറി കെ.വി.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. റിട്ട. സൈനികൻ ജനാർദ്ദനൻ ദേശീയ പതാകയുയർത്തി.
ചാലോട്∙ കൂടാളി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. കൂടാളി കെ.ടി.കുഞ്ഞിക്കമ്മാരൻ നമ്പ്യാർ സ്മാരക കോൺഗ്രസ് മന്ദിരത്തിന് മുന്നിൽ മണ്ഡലം പ്രസിഡന്റ് കെ.സി.ബൈജുവിന്റെ നേതൃത്വത്തിൽ പതാക ഉയർത്തി. കെ.പി.പ്രസാദൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
തൊണ്ടിയിൽ∙ സംഗമം ജനശ്രീ മിഷന്റെ നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ചെയർമാൻ ജോസഫ് നിരപ്പേൽ ദേശീയ പതാക ഉയർത്തി. മധുരപലഹാരം വിതരണം ചെയ്തു.
മുരിങ്ങോടി∙ കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷം മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് ചാലാറത്ത് ഉദ്ഘാടനം ചെയ്തു. പായസ വിതരണം നടത്തി.
പേരാവൂർ∙ സീനിയർ ചേംബറിന്റെ നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പ്രസിഡന്റ് മനോജ് താഴെപ്പുര പതാക ഉയർത്തി.
പേരാവൂർ∙ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷെഫീർ ചെക്യാട്ട് അധ്യക്ഷനായിരുന്നു.
ചുങ്കക്കുന്ന്∙ ഗവ യുപി സ്കൂളിൽ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പ്രധാന അധ്യാപകൻ ഇ.ആർ.വിജയൻ പതാക ഉയർത്തി. പഞ്ചായത്തംഗം ബാബു മാങ്കോട്ടിൽ അധ്യക്ഷത വഹിച്ചു. മധുരപലഹാര വിതരണം നടത്തി.
തൊണ്ടിയിൽ∙സെന്റ് ജോൺസ് യുപി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മാനേജർ ഫാ.ഡോ.തോമസ് കൊച്ചുകരോട്ട് പതാക ഉയർത്തി. ദേശഭക്തി ഗാനം, മധുര പലഹാര വിതരണം, ഫ്ലാഷ്മോബ് സംഘടിപ്പിച്ചു.
പേരാവൂർ∙ശാന്തിനികേതൻ ഇംഗ്ലിഷ് സ്കൂളിൽ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷം ട്രസ്റ്റ് പ്രസിഡന്റ് ഡോ.വി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പേരാവൂർ∙ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പ്രിൻസിപ്പൽ കെ.വി.സെബാസ്റ്റ്യനും പ്രധാന അധ്യാപകൻ സണ്ണി കെ സെബാസ്റ്റ്യനും ചേർന്ന് പതാക ഉയർത്തി. പതാക വന്ദനവും മധുര വിതരണവും നടത്തി.
ഏലപ്പീടിക∙ സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂളിൽ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മാനേജർ ഫാ.ജിജോ വാത്തേലിൽ ദേശീയ പതാക ഉയർത്തി. പായസം വിതരണം, പ്രസംഗ മത്സരം, ഡിസ്പ്ലേ നടത്തി.
മടപ്പുരച്ചാൽ∙ കോൺഗ്രസ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷം പ്രസിഡന്റ് സി.വി.വർഗീസ് ഉദ്ഘാടനം ചെയ്തു.
മണത്തണ∙ ഐഎൻടിയുസി ചുമട്ടു തൊഴിലാളി യൂണിയൻ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി.
മണത്തണ∙ കോൺഗ്രസ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷം ഡിസിസി സെക്രട്ടറി ബൈജു വർഗീസ് ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗം സി.സി.കൃഷ്ണൻ പതാക ഉയർത്തി.
മുരിങ്ങോടി∙മഹാത്മ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ സുരേഷ് ചാലാറത്ത് പതാക ഉയർത്തി.
ഓടൻതോട്∙പാലം ജംക്‌ഷൻ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മുതിർന്ന അംഗം കരിക്കണ്ടത്തിൽ പാപ്പച്ചൻ ദേശീയ പതാക ഉയർത്തി.
കോളയാട്∙ സെന്റ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂൾ എൻസിസി കെഡറ്റുകളുടെ നേതൃത്വത്തിൽ സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി ആരോഗ്യമുള്ള ജനതയ്ക്ക് മാലിന്യ മുക്ത നാട് സന്ദേശവുമായി സൈക്കിൾ റാലി നടത്തി.
പേരാവൂർ∙യുണൈറ്റഡ് മർച്ചന്റസ് ചേംബർ പേരാവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ യൂണിറ്റ് പ്രസിഡന്റ് കെ.എം.ബഷീർ ദേശീയ പതാക ഉയർത്തി.