ഇരിട്ടി∙ ആറളം ഫാമിൽ കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളോടു പൊരുതി ആദിവാസി കൂട്ടായ്മ നടത്തുന്ന പച്ചമുളക് കൃഷിയിലും 100 മേനി നേട്ടം. ബ്ലോക്ക് 13 ലെ ഫ്ലോറി വില്ലേജിൽ ആറളം ഫാം ഫ്ലവർ പ്രൊഡ്യൂസേഴ്സ് കോ – ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള 18 കർഷകരുടെ കൂട്ടായ്മ നടത്തിയ കൃഷിയിൽ മികച്ച വിളവാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരിട്ടി∙ ആറളം ഫാമിൽ കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളോടു പൊരുതി ആദിവാസി കൂട്ടായ്മ നടത്തുന്ന പച്ചമുളക് കൃഷിയിലും 100 മേനി നേട്ടം. ബ്ലോക്ക് 13 ലെ ഫ്ലോറി വില്ലേജിൽ ആറളം ഫാം ഫ്ലവർ പ്രൊഡ്യൂസേഴ്സ് കോ – ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള 18 കർഷകരുടെ കൂട്ടായ്മ നടത്തിയ കൃഷിയിൽ മികച്ച വിളവാണ് ലഭിച്ചത്. ആദ്യഘട്ടത്തിൽ 2 ഏക്കർ സ്ഥലത്തെ കൃഷിയാണ് വിളവെടുപ്പിന് പാകമായത്. ഇതിനകം കിലോയ്ക്ക് 50 രൂപ നിരക്കിൽ 5 ക്വിന്റൽ പച്ചമുളക് കണ്ണൂർ മാർക്കറ്റിൽ വിൽക്കാനായി. തികച്ചും വിഷരഹിതമായി ജൈവരീതിയിൽ നടത്തിയ കൃഷിയിൽ നിന്നുള്ള വിളവിന് ആവശ്യക്കാരും ഉണ്ട്.

സംസ്ഥാനത്തെ മികച്ച ട്രൈബൽ പച്ചക്കറി ക്ലസ്റ്ററിന‌ുള്ള പുരസ്കാരം ഇവിടത്തെ കർഷക കൂട്ടായ്മയായ ആറളം ഫാം ഫ്ലവർ പ്രൊഡ്യൂസേഴ്സ് കോ – ഓപ്പറേറ്റീവ് സൊസൈറ്റിക്കായിരുന്നു. ആറളം കൃഷിഭവന്റെയും ആറളം പഞ്ചായത്തിന്റെയും നേതൃത്വത്തിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, സംയോജിത പട്ടിക വർഗ വികസന പദ്ധതി, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സഹകരണത്തോടെയാണ് പച്ചക്കറി കൃഷി നടത്തുന്നത്. 48 ലക്ഷം രൂപ ചെലവിൽ 40 ഏക്കറിലായി നടത്തുന്ന സമഗ്ര കാർഷിക വികസന പദ്ധതിയിൽ പെടുത്തി 12 ഏക്കറിലാണ് പച്ചക്കറി കൃഷി നടത്തിയത്.

കർഷക കൂട്ടായ്മ നടത്തിയ പച്ചമുളക് കൃഷിയുടെ വിളവെടുപ്പ് നടത്തിയപ്പോൾ.
ADVERTISEMENT

പച്ചമുളകിനു പുറമേ വാഴ, കരനെല്ല‌്, ചീര, വെണ്ട, പയർ, വഴുതന, മഞ്ഞൾ, പാവൽ, ഇഞ്ചി തുടങ്ങി വിവിധ വിളകളുടെയും കൃഷിയുണ്ട്. ടൂറിസം സ്വപ്നങ്ങളിലേക്ക് ചെണ്ടുമല്ലി പാടങ്ങൾ ആറളം ഫാമിൽ ആദിവാസികൾക്ക് ലഭിച്ച ഭൂമിയുടെ സാധ്യത ഉപയോഗപ്പെടുത്തി പുനരധിവസിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് കൂലിയും തൊഴിലും ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഫ്ലോറി വില്ലേജ് പദ്ധതിയിൽ ടൂറിസം ലക്ഷ്യങ്ങളും ഉണ്ട്. ചെണ്ടുമല്ലി, ജർബറ, കുറ്റിമുല്ല, ജമന്തി, ചാമ, മുത്താറി തുടങ്ങിയ കൃഷികളും നടത്തുന്നുണ്ട്. ഇതിൽ മഞ്ഞവസന്തം കാഴ്ച ഒരുക്കുന്ന ചെണ്ടുമല്ലി പാടങ്ങൾ കാണാൻ സന്ദർശകർ എത്തുന്നുണ്ട്. സ്ഥലത്ത് എത്തുന്നവർക്കും കണ്ണൂർ മാർക്കറ്റിൽ പൂക്കൾ വിൽക്കുന്നുണ്ട്.