പതിവുതെറ്റിയില്ല; മംഗളൂരുവിൽ നിന്ന് പൂക്കച്ചവടക്കാരെത്തി
പയ്യന്നൂർ ∙ പതിവ് തെറ്റാതെ മംഗളൂരുവിലെ അതിർത്തി ഗ്രാമങ്ങളിലെ പൂക്കച്ചവടക്കാർ ഇത്തവണയും പയ്യന്നൂരിലെ ഓണ വിപണിയിൽ പൂക്കച്ചവടം സജീവമാക്കാൻ എത്തി. 10 വർഷത്തിലധികമായി ഇവരുടെ സാന്നിധ്യം ഉത്രാട തലേന്നും ഉത്രാട നാളിലും ഓണ വിപണിയിലുണ്ടാകാറുണ്ട്. കോവിഡ് കാലത്ത് മാത്രമാണ് ഇവർ മാറി നിന്നത്. സംഘം ചേർന്ന്

പയ്യന്നൂർ ∙ പതിവ് തെറ്റാതെ മംഗളൂരുവിലെ അതിർത്തി ഗ്രാമങ്ങളിലെ പൂക്കച്ചവടക്കാർ ഇത്തവണയും പയ്യന്നൂരിലെ ഓണ വിപണിയിൽ പൂക്കച്ചവടം സജീവമാക്കാൻ എത്തി. 10 വർഷത്തിലധികമായി ഇവരുടെ സാന്നിധ്യം ഉത്രാട തലേന്നും ഉത്രാട നാളിലും ഓണ വിപണിയിലുണ്ടാകാറുണ്ട്. കോവിഡ് കാലത്ത് മാത്രമാണ് ഇവർ മാറി നിന്നത്. സംഘം ചേർന്ന് എത്തുന്ന ഇവർ പൂക്കളെല്ലാം വിറ്റ് ഓണം നാളിലെ മടങ്ങാറുള്ളൂ. സാധാരണ ഇവർ പൂ വിപണിയിലെത്തിയാൽ പൂ വില കുറയുകയാണ് പതിവ്.
ഇവർ നേരിട്ട് പൂ കർഷകരിൽ നിന്ന് വാങ്ങി കൊണ്ടു വരുന്നതിനാൽ മറ്റ് പൂക്കച്ചവടക്കാരെക്കാൾ വില കുറച്ച് ഇവർക്ക് വിൽപന നടത്താനാകും. എന്നാൽ ഇത്തവണ ഇവർ ഒരു മുഴം പൂവ് 40 രൂപയ്ക്കാണ് വിൽക്കുന്നത്. ഇത് മറ്റ് പൂക്കച്ചവടക്കാരുടെ വിലയെക്കാൾ കൂടുതലാണ്. ഇന്നലെ മറ്റു പൂക്കച്ചവടക്കാർ എല്ലാ പൂക്കളും ചേർത്ത് കിലോവിന് 300 രൂപയ്ക്കാണ് വിറ്റത്. ഇന്ന് വില കുറയാനാണു സാധ്യത. ടൗണിന്റെ വിവിധ ഭാഗങ്ങളിൽ വലിയ തോതിൽ പൂക്കച്ചവടം ഇത്തവണ ഉണ്ട്. പൂ വിപണിയിൽ കടുത്ത മത്സരം തന്നെയാണ് ഇത്തവണ.