ഇരിട്ടി ∙ കല്ലുമുട്ടിയിൽ സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ(കെഎസ്എഫ്ഡിസി) സ്ഥാപിക്കുന്ന മൾട്ടിപ്ലക്സ് തിയറ്ററിന്റെ പ്രവൃത്തി ഉദ്ഘാടനം നടത്തി ഒന്നേകാൽ വർഷം കഴിഞ്ഞിട്ടും ടെൻഡർ പോലും നടത്താത്തതിൽ വിമർശനം ഉയരുമ്പോൾ പ്രതീക്ഷ നൽകി പ്രോജക്ട് മാനേജരുടെ സന്ദർശനം. നടപടിക്രമങ്ങൾ പൂർത്തീകരിച്ചതായും ടെൻഡർ ഉടൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരിട്ടി ∙ കല്ലുമുട്ടിയിൽ സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ(കെഎസ്എഫ്ഡിസി) സ്ഥാപിക്കുന്ന മൾട്ടിപ്ലക്സ് തിയറ്ററിന്റെ പ്രവൃത്തി ഉദ്ഘാടനം നടത്തി ഒന്നേകാൽ വർഷം കഴിഞ്ഞിട്ടും ടെൻഡർ പോലും നടത്താത്തതിൽ വിമർശനം ഉയരുമ്പോൾ പ്രതീക്ഷ നൽകി പ്രോജക്ട് മാനേജരുടെ സന്ദർശനം. നടപടിക്രമങ്ങൾ പൂർത്തീകരിച്ചതായും ടെൻഡർ ഉടൻ വിളിക്കുമെന്നാണ് അറിയിപ്പു ലഭിച്ചിട്ടുള്ളതെന്നും പായം പഞ്ചായത്ത് അധികൃതർ അറിയിച്ചു. 6 മാസം കൊണ്ടു പ്രവൃത്തി പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട പദ്ധതി ടെൻഡർ പോലും വിളിക്കാതെ ഇഴഞ്ഞു നീങ്ങുന്നതായുള്ള പരാതികൾക്കിടെയാണു ചലച്ചിത്ര വികസന കോർപറേഷന്റെ പുതിയ പ്രോജക്ട് മാനേജർ രതീഷ് തിയറ്റർ കോംപ്ലക്സ് സന്ദർശിച്ചത്. തലശ്ശേരി – കുടക് സംസ്ഥാനാന്തരപാതയിൽ പായം പഞ്ചായത്ത് പദ്ധതി പ്രകാരം നിർമാണം പൂർത്തിയാക്കിയ ബഹുനില കെട്ടിട സമുച്ചയത്തിലാണു കെഎസ്എഫ്ഡിസിയുടെ മൾട്ടിപ്ലക്സ് തിയറ്റർ വരുന്നത്. കഴിഞ്ഞ വർഷം മേയ് 18നു മന്ത്രി സജി ചെറിയാൻ തിയറ്റർ നിർമാണം ഓൺലൈനായി ഉദ്ഘാടനവും നടത്തി. 6.88 കോടി രൂപ കിഫ്ബി പദ്ധതിയിൽ അനുവദിച്ചാണു കല്ലുമുട്ടിയിലെ ഇരട്ട തിയറ്റർ നിർമാണം. 

കെട്ടിടനിർമാണം 2019ൽ തുടങ്ങി നേരത്തേ തന്നെ അന്തിമഘട്ടത്തിൽ എത്തിച്ചതാണ്. തിയറ്ററിന്റെ ഉൾവശത്തു വരുത്തേണ്ട ക്രമീകരണങ്ങളാണു ചെയ്യാനുള്ളത്. ഇതിന്റെ പ്രവൃത്തി ഉദ്ഘാടനമാണു മന്ത്രി നടത്തിയത്. ആധുനിക നിലവാരത്തിലുള്ള ഡോൾബി സംവിധാനങ്ങളും ഇരിപ്പിട സൗകര്യങ്ങളും ഇന്റീരിയർ ക്രമീകരണങ്ങളുമായി 150 സീറ്റുകൾ വീതമുള്ള 2 തിയറ്ററുകളാണു പണിയുന്നത്. തിയറ്ററിന്റെ രൂപരേഖ മുംബൈയിൽ നിന്നുള്ള പ്രമുഖ ആർക്കിടെക്ട് രാഹുൽ ജാവെരി സ്ഥലം സന്ദർശിച്ച് ഒന്നേകാൽ വർഷം മുൻപു തയാറാക്കിയതാണ്. വകുപ്പുതലത്തിലും ചലച്ചിത്ര വികസന കോർപറേഷൻ ഭാഗത്തു നിന്നുമുള്ള മെല്ലെപ്പോക്കും ഉദ്യോഗസ്ഥരുടെ മാറ്റവും ഉൾപ്പെടെയാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്. പ്രോജക്ട് മാനേജരുമായി പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി, വൈസ് പ്രസിഡന്റ് എം.വിനോദ് കുമാർ, സ്ഥിരംസമിതി അധ്യക്ഷ പി.എൻ.ജെസി, വി.പ്രമീള ഷൈജൻ ജേക്കബ്, പഞ്ചായത്ത് സെക്രട്ടറി ഷീലാ കുമാരി, അസിസ്റ്റന്റ് എൻജിനീയർ ബെന്നി, പ്ലാനിങ് സെക്ഷൻ ക്ലാർക്ക് ലത എന്നിവർ ചർച്ച നടത്തി.

ADVERTISEMENT

പഞ്ചായത്ത് ഒരുക്കിയത് 5 നില കെട്ടിടം

പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ തലശ്ശേരി – വളവുപാറ റോഡിന് അഭിമുഖമായുള്ള 80 സെന്റ് സ്ഥലത്ത് 7 കോടി രൂപ ചെലവിട്ടാണു മൾട്ടിപ്ലക്സ് തിയറ്റർ ഒരുക്കുന്നതിനായി പഞ്ചായത്ത് 5 നില കെട്ടിടം പണിതത്. അടിനിലയിൽ പാർക്കിങ്, 2 നിലകളിൽ വ്യാപാര സ്ഥാപനങ്ങൾ, മൂന്നും നാലും നിലകൾ ഉൾപ്പെടുത്തി 2 തിയറ്ററുകൾ എന്നിവയാണു പദ്ധതി. തിയറ്റർ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാത്തതിനാൽ വ്യാപാര സ്ഥാപനങ്ങളുടെ സ്ഥലം ടെൻഡർ ചെയ്യുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും പഞ്ചായത്തിനു നടത്താനായിട്ടില്ല.

ADVERTISEMENT

''മൾട്ടിപ്ലക്സ് തിയറ്റർ നിർമാണം സംബന്ധിച്ചു ചലച്ചിത്ര വികസന കോർപറേഷൻ അധികൃതരുമായി പഞ്ചായത്ത് ആശയവിനിമയം നടത്തുന്നുണ്ടായിരുന്നു. അന്തിമ ഒരുക്കങ്ങൾ വിലയിരുത്താനാണു പ്രോജക്ട് മാനേജർ എത്തിയത്. അടുത്ത മാസം ടെൻഡർ വിളിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മാർച്ചിനുള്ളിൽ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം നടത്താനാണു ലക്ഷ്യമിടുന്നത്''. പി.രജനി, പായം പഞ്ചായത്ത് പ്രസിഡന്റ്