തട്ടിപ്പു കേസ്: യുവാവ് പൊലീസ് സ്റ്റേഷനിൽ എത്തിയത് വ്യാജ നമ്പർ പ്ലേറ്റുള്ള കാറുമായി
കണ്ണൂർ ∙ വാഹന തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിലേക്ക് വിളിപ്പിച്ച യുവാവ് വ്യാജ നമ്പർ പ്ലേറ്റുള്ള കാറുമായി പൊലീസിന്റെ പിടിയിലായി. തലശ്ശേരി വടക്കുമ്പാട് സ്വദേശി പി.ആസിഫിനെയാണ് (27) കണ്ണൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ് അസീഫിനെ ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക്

കണ്ണൂർ ∙ വാഹന തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിലേക്ക് വിളിപ്പിച്ച യുവാവ് വ്യാജ നമ്പർ പ്ലേറ്റുള്ള കാറുമായി പൊലീസിന്റെ പിടിയിലായി. തലശ്ശേരി വടക്കുമ്പാട് സ്വദേശി പി.ആസിഫിനെയാണ് (27) കണ്ണൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ് അസീഫിനെ ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
ഇയാൾ സ്റ്റേഷനിലേക്ക് എത്തിയ കർണാടക റജിസ്ട്രേഷ കാറിന്റെ നമ്പർ പ്ലേറ്റ് ഇളകിയതു കണ്ടാണ് പൊലീസ് പരിശോധന നടത്തിയത്.നമ്പർ പ്ലേറ്റ് വ്യാജമാണെന്നു തിരിച്ചറിഞ്ഞതോടെ കൂടുതൽ പരിശോധിച്ചപ്പോൾ വാഹനത്തിന്റെ ചേസിസ് നമ്പറിലും സ്റ്റിക്കർ ഒട്ടിച്ചതായി കണ്ടെത്തി. കാറിന്റെ കർണാടക റജിസ്ട്രേഷൻ വ്യാജമാണെന്നും മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നു കാർ കാണാതായതുമായി ബന്ധപ്പെട്ട കേസാണിതെന്നും പൊലീസ് കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.