ഉളിക്കൽ എസ്ഐക്കു നേരെ ആക്രമണം; 2 പേർ അറസ്റ്റിൽ
ഉളിക്കൽ ∙ ഉളിക്കൽ പ്രിൻസിപ്പൽ എസ്ഐ കെ.ശശീന്ദ്രനു (54) നേരെ ആക്രമണം. 2 പേർ അറസ്റ്റിൽ. നുച്യാട് സ്വദേശികളായ നൗഷാദ് (30), റസാക്ക് (31) എന്നിവരെയാണ് എസ്എച്ച്ഒ കെ.സുധീറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 8നായിരുന്നു സംഭവം. പബസ് സ്റ്റാൻഡിൽ ബഹളം നടക്കുന്നെന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ

ഉളിക്കൽ ∙ ഉളിക്കൽ പ്രിൻസിപ്പൽ എസ്ഐ കെ.ശശീന്ദ്രനു (54) നേരെ ആക്രമണം. 2 പേർ അറസ്റ്റിൽ. നുച്യാട് സ്വദേശികളായ നൗഷാദ് (30), റസാക്ക് (31) എന്നിവരെയാണ് എസ്എച്ച്ഒ കെ.സുധീറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രി 8നായിരുന്നു സംഭവം. പബസ് സ്റ്റാൻഡിൽ ബഹളം നടക്കുന്നെന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ശശീന്ദ്രനെ ഇരുവരും ചേർന്ന് ആക്രമിക്കുകയായിരുന്നു.
തലയ്ക്കും മുഖത്തും സാരമായി പരുക്കേറ്റ ശശീന്ദ്രനെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് കുടുതൽ പൊലീസെത്തി നാട്ടുകാരുടെ സഹായത്തോടെയാണു പ്രതികളെ പിടികൂടിയത്.
പൊലീസിനെ ആക്രമിച്ച കേസ്:7 പേർക്ക് ജാമ്യം
കണ്ണൂരിൽ പൊലീസ് സംഘത്തെ ആക്രമിച്ച സംഭവത്തിൽ 7 പേർക്ക് പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. അത്താഴക്കുന്നിൽ പരിശോധനയ്ക്കെത്തിയ ടൗൺ എസ്ഐ: സി.എച്ച്. നസീബിനെ മുറിയിൽ പൂട്ടിയിട്ട് മദ്യപ സംഘം മർദിച്ചുവെന്നാണ് പരാതി. കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡിലായ കുഞ്ഞിപ്പള്ളി സ്വദേശികളായ അഖിലേഷ്, അഭയ്, അൻസീർ, പ്രജിൽ, സങ്കീർത്ത്, കാർത്തിക്, സനൽജിത്ത് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. ഓഗസ്റ്റ് 14ന് രാത്രിയാണ് സംഭവം.