ഓൺലൈൻ നിക്ഷേപം; 47 ലക്ഷം രൂപ നഷ്ടമായെന്നു യുവാവിന്റെ പരാതി
പരിയാരം ∙ ഓൺലൈൻ നിക്ഷേപ കമ്പനിയിൽ പണം നിക്ഷേപിച്ച യുവാവിന് 47 ലക്ഷം രൂപ നഷ്ടമായെന്നു പരാതി. ചന്തപ്പുര കൊഴുമ്മൽ ചിറ്റടി വീട്ടിൽ കെ.സി.സുധീഷാണ് പണം നഷ്ടമായതായി പരാതി നൽകിയത്. ആംസ്റ്റർഡാം കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്ലോബൽ കെപിഒ എന്ന നിക്ഷേപ കമ്പനിയുടെ ഇന്ത്യയിലെ ഫ്രാഞ്ചൈസി വഴിയാണ് ജൂലൈയിൽ പല

പരിയാരം ∙ ഓൺലൈൻ നിക്ഷേപ കമ്പനിയിൽ പണം നിക്ഷേപിച്ച യുവാവിന് 47 ലക്ഷം രൂപ നഷ്ടമായെന്നു പരാതി. ചന്തപ്പുര കൊഴുമ്മൽ ചിറ്റടി വീട്ടിൽ കെ.സി.സുധീഷാണ് പണം നഷ്ടമായതായി പരാതി നൽകിയത്. ആംസ്റ്റർഡാം കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്ലോബൽ കെപിഒ എന്ന നിക്ഷേപ കമ്പനിയുടെ ഇന്ത്യയിലെ ഫ്രാഞ്ചൈസി വഴിയാണ് ജൂലൈയിൽ പല തവണയായി പണം നിക്ഷേപിച്ചത്.
ആദ്യം 10,000 രൂപ നിക്ഷേപിച്ച ഉടൻ ലാഭവിഹിതമായി 900 രൂപ ലഭിച്ചതോടെ കമ്പനിയിലുള്ള വിശ്വാസം വർധിച്ച് കൂടുതൽ തുക നിക്ഷേപിച്ചു. ഇപ്പോഴും അക്കൗണ്ടിൽ തുക കാണുന്നുണ്ടെങ്കിലും പിൻവലിക്കാൻ സമ്മതിക്കാതെ കൂടുതൽ തുക നിക്ഷേപിക്കാൻ നിർബന്ധിച്ചതോടെയാണു സുധീഷ് പരിയാരം പൊലീസിൽ പരാതി നൽകിയത്. കമ്പനിക്കെതിരെ പൊലീസ് കേസെടുത്തു.