ട്രോളി ബാഗിൽ മൃതദേഹം കണ്ടെത്തിയ സംഭവം: അന്വേഷണം കണ്ണപുരത്തേക്കും
ഇരിട്ടി ∙ മാക്കൂട്ടം ചുരം റോഡിൽ ട്രോളി ബാഗിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വിരാജ്പേട്ട സിഐ ശിവരുദ്രയുടെയും എസ്ഐ മഞ്ജുനാഥിന്റെയും നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണം കണ്ണപുരത്തേക്കും വ്യാപിപ്പിച്ചു. കണ്ണപുരം പൊലീസ് സ്റ്റേഷൻ പരിധിയിലും പെൺകുട്ടിയെ കാണാതായിട്ടുണ്ടെന്ന വിവരത്തെ

ഇരിട്ടി ∙ മാക്കൂട്ടം ചുരം റോഡിൽ ട്രോളി ബാഗിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വിരാജ്പേട്ട സിഐ ശിവരുദ്രയുടെയും എസ്ഐ മഞ്ജുനാഥിന്റെയും നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണം കണ്ണപുരത്തേക്കും വ്യാപിപ്പിച്ചു. കണ്ണപുരം പൊലീസ് സ്റ്റേഷൻ പരിധിയിലും പെൺകുട്ടിയെ കാണാതായിട്ടുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു കണ്ണപുരത്തെ അന്വേഷണം. കണ്ണപുരത്തു നിന്നു കാണാതായ പെൺകുട്ടിക്ക് 20 വയസ്സാണ് പൊലീസ് പ്രായം രേഖപ്പെടുത്തിയിരുന്നത്. ശാസ്ത്രീയ പരിശോധനയിൽ കൊല്ലപ്പെട്ട യുവതിക്ക് 25 നും 35നും ഇടയിൽ പ്രായമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
കണ്ണവത്ത് നിന്ന് കാണാതായ യുവതിക്കു 31 വയസ്സാണ് എന്ന് കണ്ണവം പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നത്. അതിനാൽ കണ്ണവത്തെ കാണാതായ കുട്ടിയുടെ ബന്ധുക്കളെ മൃതശരീരത്തിൽ കാണപ്പെട്ട ചുരിദാർ കാണിച്ചെങ്കിലും തിരിച്ചറിയാൻ സാധിച്ചിട്ടില്ല എന്നാണ് പൊലീസ് നൽകുന്ന വിവരം. കുട്ടിയുടെ അമ്മയിൽ നിന്നും രക്ത സാംപിൾ ശേഖരിച്ച പൊലീസ് ഡിഎൻഎ ടെസ്റ്റ് നടത്താനുള്ള തയാറെടുപ്പിലാണ്. ചുരം പാതയിൽ നിരീക്ഷണം ശക്തമാക്കിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. മൃതദേഹത്തിന്റെ പഴക്കം കണക്കാക്കി അതിനടുത്ത ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് ഇപ്പോൾ ശേഖരിക്കുന്നത്.