പയ്യന്നൂർ ഗവ.താലൂക്ക് ആശുപത്രിക്കെട്ടിടം ഉദ്ഘാടനം 24ന്
പയ്യന്നൂർ ∙ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 56 കോടി രൂപ ചെലവിൽ നിർമിച്ച ഗവ.താലൂക്ക് ആശുപത്രി കെട്ടിടം നാളെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. 1919ൽ റൂറൽ ഡിസ്പെൻസറിയായി പ്രവർത്തനം തുടങ്ങിയ സ്ഥാപനം 1965ൽ സർക്കാർ ആശുപത്രിയായും 2009ൽ താലൂക്ക് ആശുപത്രിയായും

പയ്യന്നൂർ ∙ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 56 കോടി രൂപ ചെലവിൽ നിർമിച്ച ഗവ.താലൂക്ക് ആശുപത്രി കെട്ടിടം നാളെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. 1919ൽ റൂറൽ ഡിസ്പെൻസറിയായി പ്രവർത്തനം തുടങ്ങിയ സ്ഥാപനം 1965ൽ സർക്കാർ ആശുപത്രിയായും 2009ൽ താലൂക്ക് ആശുപത്രിയായും ഉയർത്തി.
ഒരു ഏക്കർ 96 സെന്റ് സ്ഥലത്താണ് ആശുപത്രി പ്രവർത്തിക്കുന്നത്. 150 കിടക്കകളുള്ള ഈ ആശുപത്രിയിൽ 8 വിഭാഗങ്ങളിലായി 22 ഡോക്ടർമാരും 150 ജീവനക്കാരും ഉണ്ട്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 104 കോടി രൂപയുടെ മാസ്റ്റർ പ്ലാനിൽ പ്രവർത്തനമാരംഭിച്ച കെട്ടിടത്തിന് 2009 ഫെബ്രുവരി 8ന് ഭരണാനുമതി ലഭിച്ചു. ഇതിൽ 56 കോടി രൂപ കെട്ടിട നിർമാണത്തിനും 22 കോടി രൂപ ഉപകരണങ്ങൾക്കും ബാക്കി തുക അനുബന്ധ സൗകര്യങ്ങൾക്കുമാണ് ഉപയോഗിക്കുന്നത്. 2020 മാർച്ച് 6 നാണ് നിർമാണം തുടങ്ങിയത്. 79452 ചതുരശ്ര അടി വിസ്തീർണത്തിൽ 7 നിലകളിലായാണ് കെട്ടിടം പണിതത്. താഴത്തെ നിലയിൽ അത്യാഹിത വിഭാഗം, ഇസിജി, ജീവിത ശൈലി രോഗ നിർണയ വിഭാഗങ്ങൾ പ്രവർത്തിക്കും.
ഡിജിറ്റൽ എക്സ്റേ, സിടി സ്കാൻ എന്നിവയും ഈ നിലയിൽ സജ്ജമാക്കും. ഒന്നാം നിലയിൽ കുട്ടികളുടെ വാർഡ്, കുട്ടികളുടെ ഐസിയു, രണ്ടാം നിലയിൽ സ്ത്രീകളുടെ വാർഡും മെഡിക്കൽ ഐസിയുയും പ്രവർത്തിക്കും. മൂന്നാം നിലയിൽ പ്രസവ മുറി, ഗൈനക് ഓപ്പറേഷൻ തിയറ്റർ, പ്രസവാനന്തര ശസ്ത്രക്രിയ വാർഡ് എന്നിവയാണ് ഉള്ളത്. നാലാം നിലയിൽ പുരുഷന്മാരുടെ വാർഡ് , പുനരധിവാസ കേന്ദ്രം, സെമിനാർ ഹാൾ എന്നിവയുണ്ട് അഞ്ചാം നിലയിൽ പുരുഷന്മാരുടെ സർജിക്കൽ വാർഡ്, സർജിക്കൽ ഐസിയു എന്നിവയും ആറാം നിലയിൽ ഓപ്പറേഷൻ തിയറ്റർ, ശസ്ത്രക്രിയാനന്തര വാർഡ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.
ഏഴാം നിലയിൽ ലബോറട്ടറി പരിശോധന സൗകര്യവും സെൻട്രൽ സ്റ്ററ്ററൈൽ സപ്ലൈ ഡിപ്പാർട്മെന്റും സജ്ജമാക്കിയിട്ടുണ്ട്. കെഎസ്ഇബിയുടെ സഹകരണത്തോടെ ഓട്ടോമേറ്റഡ് റിങ് മെയിൻ യൂണിറ്റ് ഓട്ടോമേറ്റഡ് സംവിധാനം ഉപയോഗപ്പെടുത്തി വൈദ്യുതി വിതരണ സംവിധാനങ്ങൾ കെട്ടിടത്തിൽ സജ്ജമാക്കിയിട്ടുണ്ട്. ഇതിന് സബ് സ്‌റ്റേഷനിൽ നിന്ന് ഭൂഗർഭ കേബിൾ വഴിയാണ് വൈദ്യുതി എത്തിക്കുന്നത്. 168000 ലീറ്റർ സംഭരണ ശേഷിയുള്ള മഴ വെള്ള സംഭരണി, ആധുനിക രീതിയിലുള്ള മാലിന്യ നിർമാർജന പ്ലാന്റ് എന്നിവയും പ്രവർത്തന സജ്ജമാണ്.