വളപട്ടണം∙ സർക്കാരിനോ പഞ്ചായത്തിനോ കാര്യമായ വരുമാനം നൽകാതെ വളപട്ടണം പഞ്ചായത്ത് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്. 11 സംരംഭങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും വാടക, നികുതി ഇനത്തിൽ തുഛമായ വരുമാനം മാത്രമാണ് ലഭിക്കുന്നത്. എന്നാൽ നടത്തിപ്പുകാർ മറുവാടകയ്ക്ക് നൽകി ലക്ഷങ്ങൾ നേടുന്നതായാണ് ആക്ഷേപം. 1975ൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളപട്ടണം∙ സർക്കാരിനോ പഞ്ചായത്തിനോ കാര്യമായ വരുമാനം നൽകാതെ വളപട്ടണം പഞ്ചായത്ത് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്. 11 സംരംഭങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും വാടക, നികുതി ഇനത്തിൽ തുഛമായ വരുമാനം മാത്രമാണ് ലഭിക്കുന്നത്. എന്നാൽ നടത്തിപ്പുകാർ മറുവാടകയ്ക്ക് നൽകി ലക്ഷങ്ങൾ നേടുന്നതായാണ് ആക്ഷേപം.

1975ൽ പഞ്ചായത്തിന്റെ 96 സെന്റ് സ്ഥലത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച കേന്ദ്രത്തിന്റെ നടത്തിപ്പ് സിഡ്കോയ്ക്ക് നൽകിയിരുന്നു. കരാർ പ്രകാരം 30 വർ‌ഷത്തിനു ശേഷം തിരിച്ചു നൽകണമെന്നാണ് തീരുമാനം. എന്നാൽ നടത്തിപ്പ് ചുമതല ഇപ്പോഴും സിഡ്കോ തുടരുകയാണ്. മാത്രമല്ല മെഴുകുതിരി നിർമാണം, സ്റ്റീൽ ഫർണിച്ചർ തുടങ്ങിയ ചെറു സംരംഭങ്ങൾ മാത്രം അനുവദിക്കണമെന്ന നിബന്ധനയുണ്ടായിരുന്നു.

ADVERTISEMENT

എന്നാൽ കരാർ ചട്ടങ്ങൾ കാറ്റിൽ പറത്തി മരത്തടി സംബന്ധമായ വ്യവസായങ്ങൾ ഉൾപ്പെടെയുള്ളവയാണ് പ്രവർത്തിക്കുന്നത്. ഇതാവട്ടെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി വേണ്ട സംരംഭങ്ങളാണ്. 10 മീറ്റർ മാത്രം അകലെ  ആരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നതിനാൽ ഇത്തരം വലിയ വ്യവസായ സംരംഭങ്ങൾക്ക് പ്രവർത്തനാനുമതി പാടില്ല. പൊടിപടലങ്ങൾ ആശുപത്രി പ്രവർത്തനത്തെ ബാധിക്കുന്നതായും ആക്ഷേപം ഉയർന്നിരിന്നു. പഞ്ചായത്തിൽ കൂടുതൽ പൊതുസ്ഥലം ലഭ്യമല്ലാത്തതിനാലും കരാർ കലാവധി കഴിഞ്ഞതിനാലും മിനി വ്യവസായ കേന്ദ്രം പഞ്ചായത്തിനു വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് 2021 ഒക്ടോബറിൽ പഞ്ചായത്ത് സിഡ്കോയ്ക്ക് കത്തു നൽകിയിരുന്നെങ്കിലും നടപടി ആയിട്ടില്ല. ഇക്കാര്യം ഉന്നയിച്ച് കലക്ടർക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു.

സ്ഥലത്തിന്റെ ഉടസ്ഥാവകാശം സംബന്ധിച്ചും അവകാശ വാദങ്ങൾ ഉണ്ടായെങ്കിലും ഭൂമി വളപട്ടണം പഞ്ചായത്തിന്റെ തന്നെയാണെന്ന് വില്ലേജ് ഓഫിസർ സാക്ഷ്യപത്രവും നൽകിയിരുന്നു. സംസ്ഥാനത്തെ ഏറ്റവും ചെറിയ പഞ്ചായത്താണ് വളപട്ടണം. അതുകൊണ്ടു തന്നെ വരുമാനം കുറവാണ്. സംരംഭങ്ങൾ ആരംഭിക്കുന്നതിനും ഭൂമിയുടെ ദൗർലഭ്യവുമുണ്ട്. വ്യവസായ കേന്ദ്രത്തിന്റെ നടത്തിപ്പിലൂടെയും വാടക ഇനത്തിലും ലക്ഷക്കണക്കിനു രൂപ വരുമാനം നേടാമെന്നിരിക്കെ സംരംഭം തിരിച്ചു പിടിക്കാനുള്ള പഞ്ചായത്തിന്റെ ശ്രമങ്ങൾക്ക് വേഗത്തിൽ ഫലം കാണേണ്ടതുണ്ട്.