കണ്ണൂർ സിറ്റി∙ അധ്യാപകരും രക്ഷിതാക്കളും ലഹരിക്കെതിരെ നിതാന്ത ജാഗ്രത വേണമെന്നും എങ്കിൽ മാത്രമേ യുവത്വത്തെ ലഹരി മുക്തമാക്കാൻ കഴിയുകയുള്ളുവെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡോ.കൗസർ എടപ്പകത്ത്. സോളിഡ് സിറ്റി സംഘടിപ്പിച്ച പത്താമത് ഖുർആൻ ക്വിസ് മത്സരത്തിന്റെ സമ്മാനദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ സിറ്റി∙ അധ്യാപകരും രക്ഷിതാക്കളും ലഹരിക്കെതിരെ നിതാന്ത ജാഗ്രത വേണമെന്നും എങ്കിൽ മാത്രമേ യുവത്വത്തെ ലഹരി മുക്തമാക്കാൻ കഴിയുകയുള്ളുവെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡോ.കൗസർ എടപ്പകത്ത്. സോളിഡ് സിറ്റി സംഘടിപ്പിച്ച പത്താമത് ഖുർആൻ ക്വിസ് മത്സരത്തിന്റെ സമ്മാനദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രോഗ്രാം ഓർഗനൈസർ എം.സി.അബ്ദുൽ ഖല്ലാക്കിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മേയർ ടി.ഒ.മോഹനൻ വിജയികളുടെ പേരുകൾ പ്രഖ്യാപിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ സമ്മാനങ്ങൾ നൽകി. 

കേരള സർക്കാരിന്റെ ബാഡ്ജ് ഓഫ് എക്സലൻസ് അവാർഡ് ജേതാവും വിമുക്തി മിഷൻ, എക്സൈസ് ഓഫിസറുമായ സമീർ ധർമടം, ഗവ. സിറ്റി ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു വിരമിച്ച പ്രിൻസിപ്പൽ കെ.സുനിത എന്നിവരെ ആദരിച്ചു. തളിപ്പറമ്പ് മസ്ജിദ് ഇഹ്സാൻ പള്ളി ഖത്തീബ് സി. കെ.മുനവ്വിർ പ്രഭാഷണം നടത്തി. കോർപറേഷൻ കൗൺസിലർ സാബിറ, സിറ്റി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആർ.പി.വിനോദ്, ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മ കൺവീനർ കെ.നിസാമുദ്ദീൻ, പി.മുബഷിർ, കണ്ണൂർ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് ഡോ. പി.സലീം, എസ്ഐഒ ജില്ലാ പ്രസിഡന്റ് മിസ്അബ് ഷിബിലി, സിറ്റി ജുമാ മസ്ജിദ് ഖത്തീബ് പി.അബ്ദുൽ നാസർ മൗലവി, വി.യൂസഫ്, കെ.ജഷീർ എന്നിവർ പ്രസംഗിച്ചു. 

ADVERTISEMENT

ലഹരിക്ക് എതിരായ കത്തെഴുത്തു മത്സരത്തിൽ എം.എസ്.അഭിനവ് ഒന്നാം സ്ഥാനം നേടി. സി.സുലാല, ആൻ മാരിയ എന്നിവർക്കാണ് രണ്ടും മുന്നും സ്ഥാനം. ഖുർആൻ പാരായണ മത്സരം പുരുഷ വിഭാഗത്തിൽ കെ.മുഹമ്മദ് മുബഷിർ, പി.എസ്.മുഹമ്മദ് ആദിൽ, വി.അബ്ദുൽ മുഇസ്, വനിതാ വിഭാഗത്തിൽ മറിയ തസ്കീൻ, ഫാത്തിമ തസ്നീം, ഹഫ്സീന നസ്രീൻ, ബാങ്ക് വിളി മത്സരത്തിൽ കെ.മുഹമ്മദ് മുബഷിർ, എം.സി.നിഹാദ്, അനിഖ് ഷിഹാബ് എന്നിവർ യഥാക്രമം ഒന്ന് മുതൽ മൂന്നുവരെ  സ്ഥാനം നേടി.