മാഹി തിരുനാൾ 5ന് കൊടിയേറും മാഹി ∙ പ്രസിദ്ധ തീർഥാടനകേന്ദ്രമായ സെന്റ് തെരേസാസ് ദേവാലയത്തിലെ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാളിന് 5ന് കൊടിയേറും. ക്രൈസ്തവ വിശ്വാസം മാഹിയിൽ എത്തിയതിന്റെ മുന്നൂറാം വാർഷികവും ആഘോഷിക്കും. 5ന് രാവിലെ 11.30ന് വികാരി ഫാ.വിൻസെന്റ് പുളിക്കൽ കൊടി ഉയർത്തും. തുടർന്ന് അമ്മ

മാഹി തിരുനാൾ 5ന് കൊടിയേറും മാഹി ∙ പ്രസിദ്ധ തീർഥാടനകേന്ദ്രമായ സെന്റ് തെരേസാസ് ദേവാലയത്തിലെ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാളിന് 5ന് കൊടിയേറും. ക്രൈസ്തവ വിശ്വാസം മാഹിയിൽ എത്തിയതിന്റെ മുന്നൂറാം വാർഷികവും ആഘോഷിക്കും. 5ന് രാവിലെ 11.30ന് വികാരി ഫാ.വിൻസെന്റ് പുളിക്കൽ കൊടി ഉയർത്തും. തുടർന്ന് അമ്മ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാഹി തിരുനാൾ 5ന് കൊടിയേറും മാഹി ∙ പ്രസിദ്ധ തീർഥാടനകേന്ദ്രമായ സെന്റ് തെരേസാസ് ദേവാലയത്തിലെ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാളിന് 5ന് കൊടിയേറും. ക്രൈസ്തവ വിശ്വാസം മാഹിയിൽ എത്തിയതിന്റെ മുന്നൂറാം വാർഷികവും ആഘോഷിക്കും. 5ന് രാവിലെ 11.30ന് വികാരി ഫാ.വിൻസെന്റ് പുളിക്കൽ കൊടി ഉയർത്തും. തുടർന്ന് അമ്മ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാഹി തിരുനാൾ 5ന് കൊടിയേറും:മാഹി ∙ പ്രസിദ്ധ തീർഥാടനകേന്ദ്രമായ സെന്റ് തെരേസാസ് ദേവാലയത്തിലെ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാളിന് 5ന് കൊടിയേറും. ക്രൈസ്തവ വിശ്വാസം മാഹിയിൽ എത്തിയതിന്റെ മുന്നൂറാം വാർഷികവും ആഘോഷിക്കും. 5ന് രാവിലെ 11.30ന് വികാരി ഫാ.വിൻസെന്റ് പുളിക്കൽ കൊടി ഉയർത്തും. തുടർന്ന് അമ്മ ത്രേസ്യയുടെ തിരുസ്വരൂപം പൊതുവണക്കത്തിനായി പ്രതിഷ്ഠിക്കും. 18 ദിവസത്തെ തിരുനാൾ 22ന് സമാപിക്കും. 

തിരുസ്വരൂപത്തിൽ പൂമാല അർപ്പിക്കാനും സന്നിധിയിൽ മെഴുകുതിരി തെളിക്കാനും തീർഥാടകർക്ക് അവസരം ലഭിക്കും.എല്ലാ ദിവസവും കുർബാന, നൊവേന എന്നിവ ഉണ്ടാകും. ഫ്രഞ്ച്, സിറോ മലബാർ കുർബാനകൾ ഉണ്ടാകും. 5നു വൈകിട്ട് 6ന് മോൺ.  ജെൻസൻ പുത്തൻവീട്ടിലിന്റെ കാർമികത്വത്തിൽ കുർബാനയും നൊവേനയും.

ADVERTISEMENT

6നു വൈകിട്ട് 6ന് ഫാ. ജെറാൾഡ് ജോസഫ്, 7ന് ഫാ.സജീവ് വർഗീസ് എന്നിവരുടെ കാർമികത്വത്തിൽ കുർബാന.8നു രാവിലെ 9ന് ഫാ. ലോറൻസ് കുലാസ് ഫ്രഞ്ച് കുർബാന അർപ്പിക്കും. വൈകിട്ട് 6നു കുർബാനയ്ക്കും നൊവേനയ്ക്കും ഫാ.മാർട്ടിൻ രായപ്പൻ കാർമികത്വം വഹിക്കും. 9ന് ഫാ. അലോഷ്യസ് കുളങ്ങര കുർബാന അർപ്പിക്കും. 10ന് വൈകിട്ട് 6നു ഇംഗ്ലിഷ് കുർബാനയ്ക്ക് ഫാ.പീറ്റർ മച്ചാദോ കാർമികത്വം വഹിക്കും.

11നു ഫാ. വില്യം രാജനും  12 ന് ഫാ.മാർട്ടിൻ ഇലഞ്ഞിപ്പറമ്പിലും 13ന് മോൺ. ക്ലാരൻസ് പാലിയത്തും കുർബാന അർപ്പിക്കും. പ്രധാന തിരുനാൾ ദിവസങ്ങളായ 14,15 തീയതികളിൽ തിരുനാൾ ജാഗരവും തിരുസ്വരൂപം വഹിച്ചുള്ള നഗരപ്രദക്ഷിണവും നടക്കും. 14ന് വൈകിട്ട് 5നു ഫാ.ആന്റണി സാമി പീറ്റർ അബിറിന്റെ കാർമികത്വത്തിൽ തമിഴ് കുർബാന. 15ന് പുലർച്ചെ ഒന്നു മുതൽ 6 വരെ ശയനപ്രദക്ഷിണം. 10.30 ന് കോഴിക്കോട് ബിഷപ് ഡോ.വർഗീസ് ചക്കാലയ്ക്കലിന്റെ കാർമികത്വത്തിൽ കുർബാന. വൈകിട്ട് 5 ന് സ്നേഹ സംഗമം.

16ന് താമരശ്ശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ തിരുനാൾ കുർബാന അർപ്പിക്കും. 22ന് ഉച്ചകഴിഞ്ഞ് 3നു തിരുസ്വരൂപം അൾത്താരയിലേക്ക് മാറ്റുന്നതോടെ തിരുനാൾ സമാപിക്കും.വാഹനങ്ങൾ പാർക്ക് ചെയ്യാൻ കോളജ് ഗ്രൗണ്ടിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സഹ വികാരി ഫാ.ഡിലു റാഫേൽ, പാരിഷ് കൗൺസിൽ സെക്രട്ടറി രാജേഷ് ഡിസിൽവ, ഇ.എൻ.അഗസ്റ്റിൻ, മീഡിയ കൺവീനർ സ്റ്റാൻലി ഡിസിൽവ, ജോസ് പുളിക്കൽ, ജോസ് ബേസിൽ ഡിക്രൂസ് എന്നിവർ പറഞ്ഞു.

മിനി ജോബ് ഫെയർ അഭിമുഖം 30ന്

ADVERTISEMENT

കണ്ണൂർ ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്ററിൽ മിനി ജോബ് ഫെയർ നടത്തുന്നു. 30നു രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് അഭിമുഖം. യോഗ്യരായ ഉദ്യോഗാർഥികൾ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് റജിസ്റ്റർ ചെയ്യണം. നിലവിൽ റജിസ്റ്റർ ചെയ്തിട്ടുള്ളവർക്കും റജിസ്ട്രേഷൻ സ്ലിപ്പുമായി അഭിമുഖത്തിൽ പങ്കെടുക്കാം. 0497 2707610, 6282942066.

തസ്തികകൾ – മാർക്കറ്റിങ് മാനേജർ (എംബിഎ, 3 വർഷത്തെ പ്രവൃത്തി പരിചയം), എച്ച്ആർ മാനേജർ, അസിസ്റ്റന്റ് മാനേജർ, ട്രെയിനിങ് ഇൻസ്ട്രക്ടർ(എംബിഎ), അക്കൗണ്ടന്റ്, ഓഫിസ് അസിസ്റ്റന്റ് വിത്ത് എൽഎംവി ലൈസൻസ്, സ്റ്റോർ കീപ്പർ, ബില്ലിങ്, കാഷ്യർ, മാർക്കറ്റിങ് സ്റ്റാഫ്, സെയിൽസ് മാൻ/ഗേൾ, പബ്ലിക് റിലേഷൻ ഓഫിസർ, ഫ്ലോർ മാനേജർ, ഇലക്ട്രിഷ്യൻ കം ഡ്രൈവർ, ഫാഷൻ ഡിസൈനർ.യോഗ്യത – എസ്എസ്എൽസി, പ്ലസ്ടു, എംബിഎ, പിജി, ഡിഗ്രി, ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിങ്.

സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് നാളെ

കണ്ണൂർ ∙ സർവകലാശാലയ്ക്കു കീഴിലെ കോളജുകളിലും സർവകലാശാലാ ക്യാംപസുകളിലും വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് നാളെ നടക്കും. ജില്ലയിലെ 48 ക്യാംപസുകളിൽ 20 ഇടത്തും വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എതിരില്ലാതെ ഭൂരിപക്ഷം നേടിയതായി എസ്എഫ്ഐ അറിയിച്ചു. മാങ്ങാട്ടുപറമ്പ ക്യാംപസിൽ വൈസ് ചെയർപഴ്സൻ സ്ഥാനത്തേക്കു മാത്രമാണു മത്സരമുള്ളതെന്നും എസ്എഫ്ഐ പറഞ്ഞു. ജില്ലയിലെ പല ക്യാംപസുകളിലും കെഎസ്‌യു മുന്നേറിയതായി സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് പറഞ്ഞു. ആലക്കോട് മേരിമാതയിലും പൈസക്കരി ദേവമാതയിലും യൂണിയൻ ഭരണം കെഎസ്‌യു ഉറപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

സൗജന്യ മ്യൂറൽ പെയിന്റിങ് പരിശീലനം

തളിപ്പറമ്പ് ∙ റുഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 6 ദിവസത്തെ സൗജന്യ മ്യൂറൽ പെയ്ന്റിങ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ രണ്ടാം വാരം ആരംഭിക്കുന്ന പരിശീലനത്തിൽ ക്യാൻവാസ്, ക്ലോത്ത്, ബാംബൂ, ചുമർ എന്നിവയിൽ മ്യൂറൽ പരിശീലിപ്പിക്കും. 18നും 45നും ഇടയിൽ പ്രായമുള്ളവർക്കു പങ്കെടുക്കാം.താൽപര്യമുള്ളവർ 29ന് മുൻപായി റുഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടണം. 04602226573.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ജില്ലയിൽ ടൂറിസം വകുപ്പിൽ ചൗഫർ ഗ്രേഡ് 2(ഡ്രൈവർ) തസ്തികയിലേക്ക് (367/2021) 2022 സെപ്റ്റംബർ 5നു നടത്തിയ ഒഎംആർ പരീക്ഷയുടെയും 2023 ജൂലൈ 20, 21 തീയതികളിൽ നടത്തിയ പ്രായോഗിക പരീക്ഷയുടെയും അടിസ്ഥാനത്തിൽ തയാറാക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ്‌സി ഓഫിസർ അറിയിച്ചു.

മത്സര പരീക്ഷാ പരിശീലനം

തലശ്ശേരി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പട്ടികവർഗ വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികൾക്കായി 30 ദിവസത്തെ സൗജന്യ മത്സരപരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. 10–ാം ക്ലാസും അതിനു മുകളിലും യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കു പങ്കെടുക്കാം. ഒക്ടോബർ 15നകം തലശ്ശേരി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ടു ഹാജരായി അപേക്ഷ സമർപ്പിക്കണം. അപേക്ഷയുടെ മാതൃക തലശ്ശേരി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്കു സ്‌റ്റൈപന്റ് നൽകും. 0490 2327923.

നിയമനം നടത്തും

പട്ടികജാതി വികസന വകുപ്പിനു കീഴിലെ മാടായി ഗവ.ഐടിഐ ബോയ്സ് ഹോസ്റ്റലിൽ കെയർ ടേക്കർ, നൈറ്റ് വാച്ച്മാൻ, ഫുൾടൈം സ്വീപ്പർ എന്നീ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു.അഭിമുഖം 4ന് രാവിലെ 10നു ജില്ലാ പട്ടികജാതി വികസന ഓഫിസിൽ നടക്കും. 0495 2371451.

അപേക്ഷ ക്ഷണിച്ചു

മുഴുവൻ സമയ തൊഴിലധിഷ്ഠിത/പ്രവൃത്തിപര/സാങ്കേതിക കോഴ്സുകളിൽ പഠിക്കുന്ന വിമുക്തഭടൻമാരുടെ ആശ്രിതരായ മക്കൾ/ ഭാര്യ എന്നിവർക്കുള്ള പ്രഫഷനൽ കോഴ്സ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കോഴ്സിൽ പ്രവേശനം നേടുന്ന സമയത്തു മക്കളുടെ പ്രായം 25 വയസ്സ് കവിയരുത്. കാപ്പിറ്റേഷൻ ഫീ നൽകി കോഴ്സിൽ പ്രവേശനം നേടിയവരും മറ്റു സ്‌കോളർഷിപ്പുകൾ/കോഴ്സ് ഫീസിൽ ഇളവ് എന്നിവ ലഭിക്കുന്നവരും ഈ സ്‌കോളർഷിപ്പിന് അർഹരല്ല. പൂരിപ്പിച്ച അപേക്ഷ ഒക്ടോബർ 31നകം ജില്ലാ സൈനിക ക്ഷേമ ഓഫിസിൽ സമർപ്പിക്കണം. അപേക്ഷാ ഫോറവും മറ്റു വിശദ വിവരങ്ങളും ജില്ലാ സൈനിക ക്ഷേമ ഓഫിസിൽ നിന്നു ലഭിക്കും. 0497 2700069.

സീറ്റ് ഒഴിവ്

കോളജ് ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ് കോളജിൽ ബിഎസ്​സി കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ് കോഴ്സിൽ സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ളവർ 30നകം അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളജിൽ നേരിട്ടു ഹാജരാകണം. വിശദ വിവരങ്ങൾ www.admission.kannuruniversity.ac.in എന്ന സൈറ്റിൽ ലഭിക്കും. 0497 2835390, 8281574390. വെബ്സൈറ്റ്: www.iihtkannur.ac.in. കെൽട്രോണിന്റെ തലശ്ശേരി നോളജ് സെന്ററിൽ മൾട്ടിമീഡിയ അനിമേഷന്റെ ഒരു വർഷത്തെ അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്. 0490 2321888, 9400096100.

വോക് ഇൻ ഇന്റർവ്യൂ

കണ്ണപുരം പഞ്ചായത്തിനു കീഴിലെ കണ്ണപുരം ബഡ്സ് സ്പെഷൽ സ്‌കൂളിലേക്കു ദിവസവേതനാടിസ്ഥാനത്തിൽ ടീച്ചർ, സ്പീച്ച് തെറപ്പിസ്റ്റ് എന്നിവരെ നിയമിക്കുന്നു. അഭിമുഖം 6നു രാവിലെ 10.30ന് കണ്ണപുരം പഞ്ചായത്ത് ഓഫിസിൽ. 0497 2860234.

കൂടിക്കാഴ്ച 29ന്

കരിവെള്ളൂർ ∙ ചീമേനി ഗവ. ഹയർ സെക്കഡറി സ്കൂളിൽ എച്ച്എസ്ടി നാച്ചുറൽ സയൻസ് വിഭാഗത്തിൽ ഒരു ഒഴിവുണ്ട്. കൂടിക്കാഴ്ച 29ന് 10 .30 ന് നടക്കും.''

കൂടിക്കാഴ്ച 3ന്

പാടിയോട്ടുചാൽ ∙വയക്കര ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒഴിവുള്ള എഫ്ടിഎം തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുമായി 3ന് രാവിലെ 10ന് ഇന്റർവ്യുവിന് ഹാജരാകണം.

അധ്യാപക നിയമനം

കണ്ണൂർ ∙ സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ ജേണലിസം അധ്യാപകരെ നിയമിക്കുന്നു. ജേണലിസത്തിൽ 55% മാർക്കിൽ കുറയാതെയുള്ള മാസ്റ്റർ ബിരുദമാണ് യോഗ്യത. നെറ്റ്/ പ്രവൃത്തി പരിചയമുള്ളവർക്കു മുൻഗണന. അഭിമുഖം നാളെ രാവിലെ 11നു പഠനവകുപ്പിൽ നടക്കും. 9961936451