കണ്ണൂർ ∙ നഗരമധ്യത്തിൽ, പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ വൻദുരന്തം ഒഴിവായതു തലനാരിഴയ്ക്ക്. റോഡിലെ ഡിവൈഡറായി വച്ച ബാരിക്കേഡ് ഇടിച്ചു തകർത്ത്, വൺവേ തെറ്റിച്ചു നിയന്ത്രണം വിട്ടു കുതിച്ചെത്തിയ പൊലീസ് വാഹനം പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഈ സമയത്തു പെട്രോൾ

കണ്ണൂർ ∙ നഗരമധ്യത്തിൽ, പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ വൻദുരന്തം ഒഴിവായതു തലനാരിഴയ്ക്ക്. റോഡിലെ ഡിവൈഡറായി വച്ച ബാരിക്കേഡ് ഇടിച്ചു തകർത്ത്, വൺവേ തെറ്റിച്ചു നിയന്ത്രണം വിട്ടു കുതിച്ചെത്തിയ പൊലീസ് വാഹനം പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഈ സമയത്തു പെട്രോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ നഗരമധ്യത്തിൽ, പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ വൻദുരന്തം ഒഴിവായതു തലനാരിഴയ്ക്ക്. റോഡിലെ ഡിവൈഡറായി വച്ച ബാരിക്കേഡ് ഇടിച്ചു തകർത്ത്, വൺവേ തെറ്റിച്ചു നിയന്ത്രണം വിട്ടു കുതിച്ചെത്തിയ പൊലീസ് വാഹനം പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഈ സമയത്തു പെട്രോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ നഗരമധ്യത്തിൽ, പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ വൻദുരന്തം ഒഴിവായതു തലനാരിഴയ്ക്ക്. റോഡിലെ ഡിവൈഡറായി വച്ച ബാരിക്കേഡ് ഇടിച്ചു തകർത്ത്, വൺവേ തെറ്റിച്ചു നിയന്ത്രണം വിട്ടു കുതിച്ചെത്തിയ പൊലീസ് വാഹനം പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഈ സമയത്തു പെട്രോൾ പമ്പിലുണ്ടായിരുന്ന കാറിലിടിച്ചാണു പൊലീസ് വാഹനം നിന്നത്. ആഘാതത്തിൽ നീങ്ങിയ കാർ പമ്പിലെ, ഇന്ധന വിതരണ സംവിധാനമായ മൾട്ടി പ്രോഡക്ട് ഡിസ്പെൻസർ ഇടിച്ചു തകർത്തു. ഇന്നലെ രാവിലെ 6.45ന് ആണു സംഭവം. എആർ ക്യാംപിലെ മെസ്സിലേക്കു സാധനങ്ങൾ വാങ്ങാൻ പോയ പൊലീസ് വാഹനമാണ് അപകടമുണ്ടാക്കിയത്.

പെട്രോൾ പമ്പിലേക്കു നിയന്ത്രണം വിട്ട് പൊലീസ് ജീപ്പ് ഇടിച്ചുണ്ടായ അപകടം.

കാൽടെക്സ് ജംക്‌ഷനു സമീപം കലക്ടറേറ്റിനു മുന്നിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഡിവൈഡറുകൾ ഇടിച്ചു തെറിപ്പിച്ചു. ഒരു ഡിവൈഡർ വാഹനത്തിൽ കുരുങ്ങി. അതുമായി മുന്നോട്ടുനീങ്ങിയ വാഹനം പെട്രോൾ പമ്പിലെ കാറിന്റെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. മുന്നിൽ കുരുങ്ങിയ ബാരിക്കേഡ്, പമ്പിന്റെ തൂണിൽ ഞെരുങ്ങിയതിനേത്തുടർന്നാണു പൊലീസ് വാഹനം നിന്നത്. കാറിനകത്തു കുടുങ്ങിയ കാർ ഉടമ കമ്പിൽ സ്വദേശി കരുണാകരനെ പമ്പിലുണ്ടായിരുന്ന ബൈക്ക് യാത്രക്കാരും പമ്പ് ജീവനക്കാരനും ചേർന്നു കാറിനുള്ളിൽ പുറത്തിറക്കി.

ADVERTISEMENT

നിസാര പരുക്കുകളേറ്റ കരുണാകരൻ പിന്നീട് എകെജി ആശുപത്രിയിൽ ചികിത്സ തേടി.  പമ്പിന്റെ മറ്റു കൗണ്ടറുകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിൽ കിടന്നിരുന്ന പൊലീസ് വാഹനത്തെ ജീവനക്കാരും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണു തള്ളിമാറ്റിയത്. വാഹനങ്ങളെടുക്കാൻ പൊലീസ് വരുന്നതും കാത്ത് അഗ്നിരക്ഷാസേന കാത്തിരുന്നെങ്കിലും പൊലീസ് സ്ഥലത്തെത്തുന്നതു മണിക്കൂറുകൾക്കു ശേഷം 9നാണ്. ക്രെയിനുമായി സ്ഥലത്തെത്തിയ പൊലീസ് അപകടത്തിൽപെട്ട വാഹനങ്ങൾ സ്റ്റേഷനിലേക്കു കൊണ്ടുപോയി. രാവിലെ 11ഓടുകൂടി ഭാരത് പെട്രോളിയം ജീവനക്കാർ സ്ഥലത്തെത്തി, പുതിയ എംപിഡി സ്ഥാപിക്കുന്ന നടപടികൾ ആരംഭിച്ചു. 

അപകടം നടന്ന  പെട്രോൾ പമ്പ്

∙ പമ്പിന്റെ ഇന്ധനശേഷി:  15,000 ലീറ്റർ (പെട്രോളും ഡീസലും ചേർന്ന്). 
∙ സംഭവം നടക്കുമ്പോൾ പമ്പിലുണ്ടായിരുന്ന ഇന്ധനം: 4000 ലീറ്റർ
∙ പൊലീസ് വാഹനം ഇടിച്ച കാറിന്റെ ഇന്ധനശേഷി: 30 ലീറ്റർ.  
∙ കാറുടമ പമ്പിൽനിന്ന് നിറച്ച പെട്രോൾ: 10 ലീറ്റർ. 

‘‘വളരെ പെട്ടെന്നാണു പൊലീസ് വാഹനമെത്തിയത്. ബാരിക്കേഡ് വലിച്ചോണ്ടുവന്നതിനാൽ ശബ്ദം ഉണ്ടായിരുന്നു. ശബ്ദം കേട്ട് ഓടിമാറിയതിനാലാണ് രക്ഷപ്പെട്ടത്.  പെട്ടെന്ന് തന്നെ ഡീലറെ വിളിച്ചറിയിക്കുകയായിരുന്നു.’’

പൊലീസ് വാഹനം
∙ 11 വർഷത്തെ പഴക്കം. 
∙ എആർ ക്യാംപിലെ മെസ്സിലേക്കു ഭക്ഷണ സാധനങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്ന വാഹനം. 
∙ അപകടസമയത്ത്, വാഹനത്തിൽ ഭക്ഷണപാത്രങ്ങൾ. 
∙ പൊലീസ് സ്റ്റേഷനിൽ നിന്ന് ഒഴിവാക്കുന്ന വാഹനമാണ്, എആർ ക്യാംപിന്റെ മെസ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുക. 
∙ വാഹനത്തിന് അറ്റകുറ്റപ്പണി നടത്താറില്ല. 

ADVERTISEMENT

സർക്കാർ വാഹനങ്ങളുടെ സ്ഥിതിയിങ്ങനെ:
∙ ജില്ലയിൽ 15 വർഷ കാലാവധി എത്താറായ സർക്കാർ വാഹനങ്ങൾ – 200ൽ ഏറെ. 
∙ സർക്കാർ വാഹനങ്ങളുടെ അറ്റകുറ്റപ്പണിയുടെ പരിശോധന നടത്താൻ ചുമതലപ്പെട്ട മരാമത്ത് വകുപ്പിലെ മെക്കാനിക്കൽ വിഭാഗത്തിൽ ദിവസവുമെത്തുന്നത് 10–12 വാഹനങ്ങൾ. ഒരാഴ്ചയിൽ ചുരുങ്ങിയത് 70 എണ്ണം.
∙ പൊലീസ്, ആരോഗ്യം, അഗ്നിരക്ഷാസേന എന്നിവയുടെ ചെറിയ അറ്റകുറ്റപ്പണിക്കു ചുമതലപ്പെട്ടത് അതതു വിഭാഗങ്ങളുടെ സ്വന്തം വാഹന വിഭാഗം. വലിയ അറ്റകുറ്റപ്പണി വന്നാൽ, മരാമത്ത് വകുപ്പ് മെക്കാനിക്കൽ വിഭാഗമാണു ചെയ്യേണ്ടത്. 

‘‘ഇടിയുടെയോ തീയുടെയോ സാഹചര്യം ഉണ്ടായാൽ അപ്പോൾത്തന്നെ ഭൂമിക്കടിയിലെ ടാങ്കുമായുള്ള വാൽവുകൾ സ്വയം അടയും. ഇതിനു പുറമെയുള്ള ഒരു സുരക്ഷാ വാൽവ് സംഭവസമയത്തു പമ്പിലുണ്ടായിരുന്ന ജീവനക്കാരൻ തന്നെ ഓഫ് ചെയ്തിരുന്നു. 6 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.’’

നിരത്തിലിറങ്ങാൻ വാഹനങ്ങൾക്ക്(സർക്കാർ വാഹനങ്ങൾക്ക് അടക്കം) വേണ്ട രേഖകൾ

റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് 
വാഹനം റീജനൽ ട്രാൻസ്‌പോർട്ട് ഓഫിസിൽ(ആർടിഒ) റജിസ്റ്റർ ചെയ്തതിന്റെ രേഖ. റജിസ്ട്രേഷൻ നമ്പർ, നിർമാണം, മോഡൽ, വ്യക്തിഗത വിശദാംശങ്ങൾ എന്നിവ ഇതിൽ ഉണ്ടാകും. 15 വർഷത്തേക്കാണു വാഹനങ്ങൾക്ക് ആർസി നൽകുക. 

മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് 
വാഹനം പുറന്തള്ളുന്ന മലിനീകരണത്തിന്റെ അളവ് സൂചിപ്പിക്കുന്ന എമിഷൻ സർട്ടിഫിക്കറ്റാണിത്. വാഹനം പുറത്തു വിടുന്ന കാർബൺ മോണോക്‌സൈഡ് അംഗീകൃത പരിധിക്കുള്ളിലാണോയെന്നതു സർട്ടിഫിക്കറ്റിൽ വ്യക്തമാക്കും. 

ADVERTISEMENT

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് 
15 വർഷത്തേക്കാണ് വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നത്.  

ഇൻഷുറൻസ് പോളിസി 
വാഹന ഇൻഷുറൻസിനു യാത്രക്കാരേയും വാഹനത്തെയും മറ്റ് വാഹനങ്ങളെയും കാൽനടയാത്രക്കാരെയും അപകടമുണ്ടായാൽ സാമ്പത്തിക നഷ്ടത്തിൽ നിന്നോ ബാധ്യതയിൽ നിന്നോ സംരക്ഷിക്കാൻ കഴിയും. ഇൻഷുറൻസ് പോളിസി വാഹനത്തിന്റെ ബ്രാൻഡ്/മോഡൽ, പ്രായം, ഉടമസ്ഥാവകാശ വിശദാംശങ്ങൾ, ഇൻഷുറൻസ് കവറേജിന്റെ തരവും പരിധിയും പോളിസിയുടെ കാലാവധി മുതലായവ വ്യക്തമാക്കും.

കാര്യങ്ങളെല്ലാം കഷ്ടത്തിലാണ് !
കണ്ണൂർ ∙ സർക്കാരിന്റെയോ സർക്കാർ ഫണ്ട് ലഭിക്കുന്നതോ ആയ എല്ലാ വാഹനങ്ങളുടേയും പരിശോധന നടത്തി അനുമതി നൽകേണ്ടതു മരാമത്ത് വകുപ്പിലെ മെക്കാനിക്കൽ വിഭാഗമാണ്. പൊലീസ്, ആരോഗ്യവകുപ്പ്, അഗ്നിരക്ഷാസേന എന്നിവയുടെ വാഹനങ്ങൾക്കു വലിയ ചെലവുള്ള അറ്റകുറ്റപ്പണി വന്നാലും ഇതേ വിഭാഗമാണു നോക്കേണ്ടത്. കാലപരിധി പിന്നിട്ട വാഹനങ്ങളുടെ കാര്യത്തിലും തീരുമാനമെടുക്കുന്നത് ഇവരാണ്. ഈ വർഷം ഏപ്രിൽ മുതൽ, വാഹനങ്ങൾക്ക് 15 വർഷം പഴക്കം പരിധി നിശ്ചയിച്ചുള്ള കണ്ടം ചെയ്യൽ(ഒഴിവാക്കൽ) നടപടിയാണെടുക്കുന്നത്. കേന്ദ്രസർക്കാർ നിർദേശപ്രകാരം വാഹനങ്ങളുടെ കാലാവധി 15 വർഷമാണെങ്കിലും 10 വർഷമോ 3 ലക്ഷം കിലോമീറ്റർ ഓട്ടം ഓടിയതോ ഏതാണ് ആദ്യം വരുന്നത് ഇതു പ്രകാരമുള്ള കണ്ടം ചെയ്യൽ നടപടിയാണു സ്വീകരിക്കുന്നത്. 

പഴയതാണ്, പലതും 
പഴയങ്ങാടി പൊലീസ് സ്‌റ്റേഷനിൽ 2 വാഹനങ്ങളാണുള്ളത്. ഇതു രണ്ടും ഏറെ കാലപ്പഴക്കം ചെന്നതും. അധിക ദിവസവും ഇതിൽ ഏതെങ്കിലും ഒരു വാഹനം വർക്ക്ഷോപ്പിലാണ്. നേരത്തെയുണ്ടായ ബൊലേറോ ജീപ്പിനു മണൽ കടത്ത് സംഘവുമായുള്ള ഏറ്റുമുട്ടലിൽ കാര്യമായ കേടുപാട് സംഭവിച്ചു. പകരം വന്ന ജീപ്പാണ് ഇപ്പോഴുള്ളതിലൊന്ന്. അത്യാവശ്യ ഘട്ടത്തിൽ പോകാൻ നോക്കിയാൽ വാഹനം വർക്ക്ഷോപ്പിലായിരിക്കും. തളിപ്പറമ്പ് പൊലീസിൽ ട്രാഫിക് യൂണിറ്റിന്റെ വാഹനത്തിന്റെ അവസ്ഥയും ശോചനീയമാണ്. 10 വർഷത്തിലധികം പഴക്കമുള്ള ജീപ്പാണുള്ളത്. വാഹനത്തിന്റെ ഭാഗങ്ങൾ തുരുമ്പെടുത്ത നിലയിലും. എടക്കാട് പൊലീസ് സ്റ്റേഷനിലെ പഴയ 2 വാഹനങ്ങളും തകരാർ കൊണ്ടു കട്ട പുറത്താകുന്നത് പതിവാണ്. 

കാലപ്പഴക്കം നിമിത്തം തളിപ്പറമ്പ് തഹസിൽദാരുടെയും റവന്യു വകുപ്പിന്റെ മറ്റു 2 വാഹനങ്ങളും കണ്ടം ചെയ്യാനായി കയറ്റിയിട്ടിരിക്കുകയാണ്. പയ്യന്നൂർ താലൂക്ക് ഓഫിസിൽ പുതിയ കാറാണ്. അതു തകരാറായതിനാൽ ഒരു മാസമായി വർക്ക്ഷോപ്പിലാണ്. കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെ കാറിന് ഒരു വർഷം കൂടിയേ ഉള്ളൂ കാലാവധി. ഒടുവള്ളി സിഎച്ച്സിയുടെ വാഹനം കാലപ്പഴക്കം മൂലം ഉപയോഗിക്കാനാകുന്നില്ല. 6 മാസമായി വാഹനം വാടകയ്ക്കു വിളിച്ചാണ് ആശുപത്രി പ്രവർത്തനം നടത്തുന്നത്. തളിപ്പറമ്പ് അഗ്നിരക്ഷാസേനയുടെ ജീപ്പ് കാലപ്പഴക്കം നിമിത്തം അടുത്തകാലത്ത് ലേലം ചെയ്തു. പകരം വാഹനം ലഭിക്കാത്തതിനാൽ കാസർകോട് സെക്‌ഷനിൽ നിന്നുള്ള ഒരു വാഹനമാണ് ഇപ്പോൾ 3 മാസത്തേക്ക് അനുവദിച്ചു കിട്ടിയിരിക്കുന്നത്.

മുറിവുണ്ടോ, എങ്കിൽ കേസെടുക്കാം !
അപകടത്തിൽ തകർന്ന കാറിന്റെ ഉടമ, പരിയാരം മെഡിക്കൽ കോളജ് മുൻ ഉദ്യോഗസ്ഥനായ കരുണാകരൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയപ്പോൾ പൊലീസ് പെരുമാറിയത് അതിരൂക്ഷമായി. സംഭവം നടന്നു മണിക്കൂറുകൾ കഴിഞ്ഞിട്ടും പൊലീസ് എത്താത്തതിലുള്ള അതൃപ്തി കരുണാകരൻ മാധ്യമങ്ങളോടു പങ്കുവച്ചിരുന്നു. ‘നിങ്ങൾക്ക് മുറിവുണ്ടോ, എങ്കിലേ പരാതി നൽകാനാവൂ’ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞെന്നു കരുണാകരൻ ആരോപിക്കുന്നു. കാസർകോട് ജോലി ചെയ്യുന്ന മകളെ ട്രെയിൻ കയറ്റിവിട്ടു തിരികെ വരുമ്പോഴാണു പെട്രോളടിക്കാൻ പമ്പിൽ കയറുന്നത്. ഇൻഷുറൻസ് ആവശ്യത്തിന് ഏതെങ്കിലും തരത്തിലുള്ള രേഖ ലഭിക്കുമോ എന്നറിയാനാണു സ്റ്റേഷനിലെത്തിയത്. പമ്പ് ഡീലർ നൽകിയിട്ടുള്ള പരാതിയുടെ എഫ്ഐആറിൽ ഈ വിഷയവും ഉൾപ്പെടുത്താമെന്നാണു പൊലീസ് കരുണാകരനെ അറിയിച്ചത്.

പൊലീസ് വാഹനത്തിന് ഇൻഷുറൻസ് ഇല്ലേ?
അപകടം നടന്ന സമയത്തു പൊലീസ് വാഹനത്തിന് ഇൻഷുറൻസ് ഇല്ലായിരുന്നുവെന്ന ആരോപണം നിഷേധിച്ച് പൊലീസ്. എംപരിവാഹൻ വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം ഒക്ടോബർ 7ന് ഇൻഷുറൻസ് കാലാവധി അവസാനിച്ചിരുന്നു. എന്നാൽ ഇന്നലെ രാവിലെ 6.45ന് അപകടം നടന്നതിനുശേഷം പൊലീസ് നൽകിയ രേഖ പ്രകാരം, ഇൻഷുറൻസ് ഇഷ്യു ചെയ്തത് ഇന്നലെ രാവിലെ 11.16നാണ്. എന്നാൽ കാലാവധി കാണിക്കുന്നത് ഒക്ടോബർ 8 മുതലും.  ഇൻഷുറൻസ് ഇല്ലാതിരുന്ന വാഹനത്തിന് അപകടത്തിനുശേഷം പഴയ തീയതി വച്ച്  ഇൻഷുറൻസ് സംഘടിപ്പിക്കുകയാണു പൊലീസ് ചെയ്തെന്നാണ് ആരോപണം. എന്നാൽ കാലാവധി കഴി‍ഞ്ഞ അന്നുതന്നെ കേരള സ്റ്റേറ്റ് ഇൻഷുറൻസ് ഡിപ്പാർ‍ട്മെന്റിലേക്കു ഫീസ് അടച്ചിരുന്നുവെന്നും മറ്റുരേഖകൾ നൽകി അതുകൈപ്പറ്റിയത് ഇന്നലെയായതിനാലാണ് ഇഷ്യു ഡേറ്റ് മാറിയതെന്നും പൊലീസ് പറയുന്നു.

English Summary:

In the center of the city, a major disaster was averted when a police jeep rammed into a petrol pump.