ഭയം തിങ്ങിയ 7 മണിക്കൂറുകൾ; കഴുത്തിൽ കത്തിവച്ചു സ്വർണാഭരണം എവിടെയെന്ന് ചോദിച്ചു...
പരിയാരം ∙ പഞ്ചായത്തിൽ വീടുകൾ കുത്തിത്തുറന്നുള്ള മോഷണം വ്യാപകം. കഴിഞ്ഞ ദിവസം രാത്രി ചിതപ്പിലെ പൊയിലിൽ ഡോക്ടർ ദമ്പതികളുടെ വീട്ടിൽ മുഖംമൂടി ധരിച്ചെത്തിയ നാലുപേർ ജനൽ തകർത്തു സ്ത്രീയുടെ വായിൽ തുണി തിരുകിക്കയറ്റി പ്ലാസ്റ്റർ ഒട്ടിച്ചു കയ്യും കാലും കെട്ടിയിട്ടാണു കവർച്ച നടത്തിയത്. 10 പവൻ സർണാഭരണങ്ങളും
പരിയാരം ∙ പഞ്ചായത്തിൽ വീടുകൾ കുത്തിത്തുറന്നുള്ള മോഷണം വ്യാപകം. കഴിഞ്ഞ ദിവസം രാത്രി ചിതപ്പിലെ പൊയിലിൽ ഡോക്ടർ ദമ്പതികളുടെ വീട്ടിൽ മുഖംമൂടി ധരിച്ചെത്തിയ നാലുപേർ ജനൽ തകർത്തു സ്ത്രീയുടെ വായിൽ തുണി തിരുകിക്കയറ്റി പ്ലാസ്റ്റർ ഒട്ടിച്ചു കയ്യും കാലും കെട്ടിയിട്ടാണു കവർച്ച നടത്തിയത്. 10 പവൻ സർണാഭരണങ്ങളും
പരിയാരം ∙ പഞ്ചായത്തിൽ വീടുകൾ കുത്തിത്തുറന്നുള്ള മോഷണം വ്യാപകം. കഴിഞ്ഞ ദിവസം രാത്രി ചിതപ്പിലെ പൊയിലിൽ ഡോക്ടർ ദമ്പതികളുടെ വീട്ടിൽ മുഖംമൂടി ധരിച്ചെത്തിയ നാലുപേർ ജനൽ തകർത്തു സ്ത്രീയുടെ വായിൽ തുണി തിരുകിക്കയറ്റി പ്ലാസ്റ്റർ ഒട്ടിച്ചു കയ്യും കാലും കെട്ടിയിട്ടാണു കവർച്ച നടത്തിയത്. 10 പവൻ സർണാഭരണങ്ങളും
പരിയാരം ∙ പഞ്ചായത്തിൽ വീടുകൾ കുത്തിത്തുറന്നുള്ള മോഷണം വ്യാപകം. കഴിഞ്ഞ ദിവസം രാത്രി ചിതപ്പിലെ പൊയിലിൽ ഡോക്ടർ ദമ്പതികളുടെ വീട്ടിൽ മുഖംമൂടി ധരിച്ചെത്തിയ നാലുപേർ ജനൽ തകർത്തു സ്ത്രീയുടെ വായിൽ തുണി തിരുകിക്കയറ്റി പ്ലാസ്റ്റർ ഒട്ടിച്ചു കയ്യും കാലും കെട്ടിയിട്ടാണു കവർച്ച നടത്തിയത്. 10 പവൻ സർണാഭരണങ്ങളും 16,000 രൂപയുമാണു മോഷണം പോയത്.
ഡോക്ടർമാർ ഔട്ട് കള്ളൻമാർ ഇൻ
ഒരു മാസത്തിനുള്ളിൽ അഞ്ചിലധികം കവർച്ചയാണു പരിയാരത്തു നടന്നത്. ഇന്നലത്തേതാണ് ഏറ്റവും ഒടുവിലെ സംഭവം. ഡോ.കെ.എ.സക്കീർ അലി– ഡോ.കെ.ഫർസീന ദമ്പതികളുടെ വീട്ടിലാണു മോഷ്ടാക്കളെത്തി പണവും ആഭരണവും കവർന്നത്. കവർച്ച നടന്ന വ്യാഴാഴ്ച രാത്രി 11ന് ഡോ.സക്കീർ അലിയും ഭാര്യ ഡോ.ഫർസീനയും എറണാകുളത്തായിരുന്നു. വീട്ടിൽ ആകെയുണ്ടായിരുന്നത് ഫർസീനയുടെ മാതൃസഹോദരി മാഹി സ്വദേശി കെ.ആയിഷ(62)യും മക്കളായ ഇഹ്സാനും(12) സോയയും(7) മാത്രം. ഡോക്ടർമാർ യാത്ര പോയി ഒരു മണിക്കൂറിനുള്ളിൽ മോഷണസംഘം വീട്ടിൽ കയറി കവർച്ച നടത്തി.
കഴുത്തിൽ കത്തി,കൊല്ലുമെന്ന് ഭീഷണിയും
മുറിയിൽ കിടുന്നുറങ്ങുകയായിരുന്ന ആയിഷയെ കവർച്ചാസംഘം തട്ടിവിളിച്ചു വീട്ടിലുള്ള സ്വർണവും പണവും സൂക്ഷിച്ച സ്ഥലം കാണിക്കാൻ ആവശ്യപ്പെട്ടു. സ്വർണം സൂക്ഷിച്ച ഇടമറിയില്ലെന്നും സ്ഥിരതാമസക്കാരിയല്ലെന്നും ആയിഷ പറഞ്ഞപ്പോൾ കുഞ്ഞുങ്ങളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. തുടർന്നാണ്, വായിൽ തുണി തിരുകിക്കയറ്റി പ്ലാസ്റ്റർ ഒട്ടിച്ച്, ഷാൾ ഉപയോഗിച്ചു കയ്യും കാലും കെട്ടിയിട്ടത്. പിന്നീട്, ആയിഷയുടെ കമ്മലും മറ്റ് ആഭരണങ്ങളും കവർന്നു. മലയാളത്തിലാണ് ആയിഷയോടു സംസാരിച്ചതെങ്കിലും കവർച്ചാസംഘത്തിലുള്ളവർ പരസ്പരം സംസാരിച്ചത് ഇതര ഭാഷയാണെന്നാണ് ആയിഷയുടെ മൊഴി.
നിരീക്ഷണ ക്യാമറകൾ മറച്ചു
റോഡരികിലെ വീടിന്റെ പലഭാഗത്തും നിരീഷണ ക്യാമറ സ്ഥാപിച്ചിരുന്നു. എന്നാൽ, ഈ ക്യാമറകൾ കവർച്ചാസംഘം തുണികൊണ്ടു മൂടിയും ചുമരിനോട് അഭിമുഖമാക്കി വച്ചുമാണു കവർച്ച നടത്തിയത്. വീടിനകത്തു കയറിയ മോഷ്ടാക്കൾ മുറിയിലെ സാധനങ്ങൾ വാരിവലിച്ചിട്ടു. മുറിയിലെ അലമാരകളും പരിശോധിച്ചു. അടുക്കളയുടെ സമീപത്തെ വർക്ക്ഏരിയ തുറന്നാണു കത്തിയും മറ്റും കവർച്ചാ സംഘം എടുത്തത്. ഈ കത്തി വരാന്തയിൽ ഉപേഷിച്ചു. മുറ്റത്തുണ്ടായ കാറും തുറക്കാൻ ശ്രമിച്ചിട്ടുണ്ട്.
വീടിന്റെ മുൻവശത്തെ ജനൽക്കമ്പി അടർത്തി മാറ്റിയാണു മോഷ്ടാക്കൾ അകത്തു കയറിയത്. രണ്ടു മണിക്കൂറോളം കവർച്ചാസംഘം വീട്ടിൽ ചെലവഴിച്ചു. അടുക്കളയിൽ സൂക്ഷിച്ച പഴങ്ങളും മോഷ്ടാക്കൾ കൊണ്ടുപോയി. വാതിൽ പുറത്തുനിന്നു പൂട്ടിയാണു സ്ഥലം വിട്ടത്. വീട്ടിൽ ജോലിക്കു വരുന്ന സ്ത്രീ രാവിലെ എത്തിയപ്പോഴാണു വീട്ടുകാരെ മുറിയിൽ പൂട്ടിയിട്ട വിവരം പുറംലോകമറിഞ്ഞത്. റൂറൽ പൊലീസ് എസ്പി ഹേമലത, പയ്യന്നൂർ ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദ്രൻ തുടങ്ങിയവരെത്തി അന്വേഷണം തുടങ്ങി. ഡോഗ്‌സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
ഭയം തിങ്ങിയ മണിക്കൂറുകൾ
പരിയാരം ∙ ഭയന്നു വിറച്ച് ആയിഷയും കുട്ടികളും വീട്ടിൽ കഴിഞ്ഞത് 7 മണിക്കൂർ. ഇതുവരെ അതിന്റെ ഞെട്ടലിൽ നിന്ന് അവരാരും മുക്തരായിട്ടില്ല. ‘കവർച്ചാസംഘത്തെ കണ്ടതു മുതൽ ഭയന്നു വിറയ്ക്കുകയായിരുന്നു. മോഷ്ടാക്കൾ കഴുത്തിൽ കത്തിവച്ചു സ്വർണാഭരണവും പണവും എവിടെയെന്ന് ചോദിച്ചു. എനിക്കറിയില്ലെന്നു കരഞ്ഞു പറഞ്ഞു. കരച്ചിലിന്റെ ശബ്ദം ഉയർന്നപ്പോൾ തുണി വായിൽ തിരുകി. പിന്നെ, കസേരയിൽ കയ്യും കാലും കെട്ടിയിട്ടു. കമ്മലും മാലയും വളയും കവർന്നു. വാതിൽ പൂട്ടിയാണു സ്ഥലം വിട്ടത്. ഇന്നലെ രാവിലെ ജോലിക്കാരിയെത്തിയാണു കെട്ടഴിച്ചത്’, ആയിഷ പറഞ്ഞു.
ഇരുചക്ര വാഹനത്തിലെത്തി വീട്ടമ്മയുടെ മാല മോഷ്ടിച്ചു
പഴയങ്ങാടി ∙ ഏഴോം കുറുവാട് റോഡിൽ വച്ച് വീട്ടമ്മയുടെ സ്വർണമാല ഇരുചക്രവാഹനത്തിലെത്തിയാൾ കഴുത്തിൽ നിന്നു പൊട്ടിച്ചു കടന്നു കളഞ്ഞു. കുറുവാടിലെ പാറയിൽ മീനാക്ഷിയുടെ(73) മൂന്നു പവന്റെ മാലയാണ് ഇന്നലെ രാത്രി 8 ഓടെ ഇരുചക്രവാഹനത്തിലെത്തി വഴി ചോദിക്കുന്ന വ്യാജനേ പൊട്ടിച്ചു കടന്നു കളഞ്ഞത്. കുറുവാട് ബസ് സ്റ്റോപ്പിനു സമീപം മകളുടെ വീട്ടിൽ പോയി സമീപത്തെ സ്വന്തം വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് സംഭവം. വണ്ണമുള്ളയാളാണു മാല പൊട്ടിച്ചതെന്ന് മീനാക്ഷി പറയുന്നു. പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവിയും പരിശോധിക്കുന്നുണ്ട്.
ഡിജിപിക്ക് പരാതി നൽകി
കണ്ണൂർ ∙ പരിയാരം സ്റ്റേഷൻ പരിധിയിൽ മോഷണം തുടരുന്ന സാഹചര്യത്തിൽ നടപടി ആവശ്യപ്പെട്ട് കെപിസിസി അംഗം വി.പി.അബ്ദുൽ റഷീദ് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹേബിനെ കണ്ടു പരാതിപ്പെട്ടു. ശക്തമായ നടപടി ഉണ്ടാവുമെന്ന് ഡിജിപി ഉറപ്പു നൽകിയതായി അബ്ദുൽ റഷീദ് പറഞ്ഞു. മോഷണ പരാതികളിൽ സ്പെഷൽ സ്‌ക്വാഡ് അന്വേഷണം തുടങ്ങിയെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടം ഉണ്ടാകുമെന്നും ഐജിയുമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ഡിജിപി ഉറപ്പു നൽകി. പൊലീസ് അനാസ്ഥയും ഡിജിപിയുടെ ശ്രദ്ധയിൽ പെടുത്തി. ഒരു വർഷത്തോളമായി പരിയാരത്ത് എസ്എച്ച്ഒ ഇല്ലെന്നും ഉടൻ നിയമനം നടത്തണമെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ പട്രോളിങ് ഉൾപ്പെടെ പൊലീസ് നടപടികൾ കർശനമാക്കണമെന്നും ആവശ്യപ്പെട്ടു. എസ്എച്ച്ഒ ചുമതല ഏറ്റെടുക്കാത്ത വിഷയം വളരെ പെട്ടെന്ന് പരിഹരിക്കുമെന്നും ഉറപ്പു ലഭിച്ചതായി അബ്ദുൽ റഷീദ് പറഞ്ഞു.
കവർച്ചസംഘം വിളയാടി പരിയാരം
2023 ഒക്ടോബർ – പരിയാരം ചിതപ്പിലെപ്പെയിൽ ഡോക്ടർ ദമ്പതികളുടെ വീട്ടിൽ നിന്ന് 10 പവൻ സ്വർണം, 15,000 രൂപയും.
2023 സെപ്റ്റംബർ – പരിയാരം ചിതപ്പിലെപ്പെയിൽ പ്രവാസിയുടെ വീട്ടിൽ നിന്ന് 25 പവൻ സ്വർണം, 10,000 രൂപയും, ഇരിങ്ങലിലെ വീട്ടിൽ നിന്ന് 5 പവൻ സ്വർണം.
2022 ഒക്ടോബറിൽ നടന്ന കവർച്ച
∙ പരിയാരം കുപ്പം-മുക്കുന്ന് റോഡിലെ വീട്ടിൽ നിന്ന് 14 പവനും 6000 രൂപയും.
∙ പരിയാരം പാച്ചേനി ഇരിങ്ങലിലെ വീട്ടിൽ നിന്ന് 13.5 പവനും 20,000 രൂപയും.
∙ പരിയാരം ചെനയന്നൂരിലെ പ്രവാസിയുടെ വീട്ടിൽ നിന്ന് 12000 ദിർഹം.