ചെറുവാഞ്ചേരിക്കു സമീപം കാട്ടാനക്കൂട്ടം കൃഷിയിടത്തിൽ ഇറങ്ങി
കൂത്തുപറമ്പ്∙ കണ്ണവം വനമേഖലയിൽ ചെറുവാഞ്ചേരിക്ക് സമീപം കൃഷിയിടത്തിൽ കാട്ടാനക്കൂട്ടം ഇറങ്ങി. കഴിഞ്ഞ ദിവസം പാട്യം പഞ്ചായത്ത് അതിർത്തി പ്രദേശമായ വെളുമ്പത്തെ കെ.വിജയൻ, കൃഷ്ണൻ എന്നിവരുടെ കൃഷിയിടത്തിലാണ് കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചത്. തെങ്ങ് കുത്തി മറിച്ചിട്ട ശേഷം സമീപത്തെ തൈ തെങ്ങുകളും കൃഷിയും

കൂത്തുപറമ്പ്∙ കണ്ണവം വനമേഖലയിൽ ചെറുവാഞ്ചേരിക്ക് സമീപം കൃഷിയിടത്തിൽ കാട്ടാനക്കൂട്ടം ഇറങ്ങി. കഴിഞ്ഞ ദിവസം പാട്യം പഞ്ചായത്ത് അതിർത്തി പ്രദേശമായ വെളുമ്പത്തെ കെ.വിജയൻ, കൃഷ്ണൻ എന്നിവരുടെ കൃഷിയിടത്തിലാണ് കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചത്. തെങ്ങ് കുത്തി മറിച്ചിട്ട ശേഷം സമീപത്തെ തൈ തെങ്ങുകളും കൃഷിയും നശിപ്പിച്ചു. ഏതാണ്ട് 250 മീറ്റർ ദൂരെ വനാതിർത്തിയിൽ ഇവ തമ്പടിച്ചിട്ടുണ്ടെന്നാണ് വിവരം. വനപാലകർ സ്ഥലത്ത് എത്തിയിരുന്നു. ഒരു കുട്ടി ആന ഉൾപ്പെടെ ആറെണ്ണം സംഘത്തിൽ ഉണ്ടെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
കാട്ടാനകളുടെ ആക്രമണത്തിൽ വ്യാപകമായി കൃഷി നശിപ്പിക്കപ്പെട്ട കണ്ണവം വില്ലേജിലെ കാണിയൂരിലും വെളുമ്പത്തും ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സി.ചന്ദ്രൻ, വാർഡ് മെംബർ ഷിബു, കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് എ.അശോകൻ, ജില്ലാ കമ്മിറ്റി അംഗം കെ.പി.പ്രമോദൻ, വിനോദൻ കോട്ടായി, കെ.കെ.മോഹൻദാസ്, പി.ജിനീഷ് എന്നിവർ സന്ദർശിച്ചു.