ചെറുപുഴ∙ തിരുമേനി പോസ്റ്റ് ഓഫിസ് കെട്ടിടം തകർച്ചാഭീഷണിയിൽ. ടൗണിൽ നിന്നു ഒരു വിളിപ്പാടകലെ സ്ഥിതി ചെയ്യുന്ന കെട്ടിടം ഏതുസമയത്തും തകർന്നു വീഴാവുന്ന സ്ഥിതിയിലാണ്. ഏറെ കാലപ്പഴക്കമുള്ള പോസ്റ്റ് ഓഫിസിൽ 3 ജീവനക്കാരാണ് ഉള്ളത്. ആദ്യകാലത്തു സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിലാണു പോസ്റ്റ് ഓഫിസ് പ്രവർത്തിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുപുഴ∙ തിരുമേനി പോസ്റ്റ് ഓഫിസ് കെട്ടിടം തകർച്ചാഭീഷണിയിൽ. ടൗണിൽ നിന്നു ഒരു വിളിപ്പാടകലെ സ്ഥിതി ചെയ്യുന്ന കെട്ടിടം ഏതുസമയത്തും തകർന്നു വീഴാവുന്ന സ്ഥിതിയിലാണ്. ഏറെ കാലപ്പഴക്കമുള്ള  പോസ്റ്റ് ഓഫിസിൽ 3 ജീവനക്കാരാണ് ഉള്ളത്. ആദ്യകാലത്തു സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിലാണു പോസ്റ്റ് ഓഫിസ് പ്രവർത്തിച്ചു വന്നിരുന്നത്. പിന്നീട് കെട്ടിടം പൊളിച്ചു മാറ്റിയതോടെ പോസ്റ്റ് ഓഫിസ് പ്രവർത്തിക്കാൻ സ്ഥലമില്ലാതായി. ഇതോടെ പോസ്റ്റ് ഓഫിസ് നഷ്ടപ്പെടുമെന്ന സ്ഥിതിയായി. തുടർന്നു സ്വകാര്യവ്യക്തിയുടെ സ്ഥലത്തു നാട്ടുകാരുടെ സഹായത്തോടെ ചെറിയൊരു കെട്ടിടം പണിതു പോസ്റ്റ് ഓഫിസിന്റെ പ്രവർത്തനം അങ്ങോട്ട് മാറ്റി.   അന്ന് പോസ്റ്റ് ഓഫിസ് കെട്ടിടത്തിന്റെ മേൽക്കൂര ഷീറ്റ് കൊണ്ടാണു നിർമിച്ചത്. 

കാലപ്പഴക്കം ചെന്നതോടെ ഷീറ്റിടാൻ ഉപയോഗിച്ച മരത്തിന്റെ ഉരുപ്പടിയും മറ്റും ചിതലെടുത്തു നശിക്കാൻ തുടങ്ങി. ഇതിനുപുറമെ മഴവെള്ളം ഓഫിസിനുള്ളിൽ വീഴാനും തുടങ്ങി. ഇതേത്തുടർന്നു കെട്ടിടത്തിനു മുകളിൽ പ്ലാസ്റ്റിക് ഷീറ്റിട്ടു മൂടിയാണു പോസ്റ്റ് ഓഫിസിന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ സ്ഥിതി തുടർന്നാൽ കെട്ടിടം ഏതു സമയത്തു വേണമെങ്കിലും നിലം പൊത്താം. പുതിയ കെട്ടിടം നിർമിച്ചു തിരുമേനി പോസ്റ്റ് ഓഫിസിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT