തലശ്ശേരി∙നഗരത്തിലെ ഹോട്ടലുകളിലെ വില വർധനയെക്കുറിച്ചു പഠിച്ച് റിപ്പോർട്ട് നൽകാൻ സബ് കലക്ടർ സന്ദീപ് കുമാർ താലൂക്ക് ഓഫിസറെ ചുമതലപ്പെടുത്തി. സമീപ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും വില പരിശോധിച്ചതിന് ശേഷം ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് ഉത്തരവ്. കൺസ്യൂമർ വെൽഫെയർ ഫോറം ജില്ലാ പ്രസിഡന്റ് എം.കെ. ശശിധരനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തലശ്ശേരി∙നഗരത്തിലെ ഹോട്ടലുകളിലെ വില വർധനയെക്കുറിച്ചു പഠിച്ച് റിപ്പോർട്ട് നൽകാൻ സബ് കലക്ടർ സന്ദീപ് കുമാർ താലൂക്ക് ഓഫിസറെ ചുമതലപ്പെടുത്തി. സമീപ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും വില പരിശോധിച്ചതിന് ശേഷം ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് ഉത്തരവ്. 

കൺസ്യൂമർ വെൽഫെയർ ഫോറം ജില്ലാ പ്രസിഡന്റ് എം.കെ. ശശിധരനും സംസ്ഥാന വൈസ് പ്രസി‍ഡന്റ് എം.പി. പ്രശാന്തനും സബ് കലക്ടർക്ക് നൽകിയ പരാതിയെത്തുടർന്ന് ഇന്നലെ ഹോട്ടലുടമകളെയും ഫോറം ഭാരവാഹികളെയും യുവജന സംഘടനാ പ്രതിനിധികളെയും വിളിച്ചു ചേർത്ത് സബ് കലക്ടർ പ്രശ്നം ചർ‌ച്ച ചെയ്തു. 

ADVERTISEMENT

താലൂക്ക് സപ്ലൈ ഓഫിസർ എൻ.മധുസൂദനനും യോഗത്തിൽ പങ്കെടുത്തു. നിത്യോപയോഗ സാധനങ്ങളുടെ വിലവർധനയും വാടകയും ഉൾപ്പെടെ ചൂണ്ടിക്കാട്ടി ഇന്നത്തെ സാഹചര്യത്തിൽ വില കുറയ്ക്കാനാവില്ലെന്ന് ഹോട്ടലുടമകളുടെ പ്രതിനിധികൾ യോഗത്തിൽ പറഞ്ഞു. 

കോഫി ഹൗസിൽ 10% വർധന വരുത്തിയപ്പോൾ മറ്റു ഹോട്ടലുകളിൽ 20% വർധനയാണ് വരുത്തിയിരിക്കുന്നതെന്ന് സിവിൽ സപ്ലൈസ് അധികൃതർ പറഞ്ഞു. ഏകപക്ഷീയമായ വില വർധന അനുവദിക്കാനാവില്ലെന്ന് യുവജന സംഘടനാ പ്രതിനിധികളും ചൂണ്ടിക്കാട്ടി. വില കുറയ്ക്കാൻ തയാറായില്ലെങ്കിൽ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് സബ് കലക്ടറും അറിയിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT