സിക: കോടതി പരിസരത്ത് ഫോഗിങ് നടത്തി
കണ്ണൂർ∙ ജില്ലാ കോടതി കോംപ്ലക്സിലെ മൂന്ന് കോടതികളിൽ ജുഡീഷ്യൽ ഓഫിസർമാർ ഉൾപ്പെടെയുള്ളവർക്കു ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനു കാരണം സിക വൈറസാണെന്നു സ്ഥിരീകരിച്ചതിനു പിന്നാലെ, കോടതിയും പരിസരവും ഫോഗിങ് നടത്തി. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഫോഗിങ് നടത്തിയത്. ഇന്ന്,

കണ്ണൂർ∙ ജില്ലാ കോടതി കോംപ്ലക്സിലെ മൂന്ന് കോടതികളിൽ ജുഡീഷ്യൽ ഓഫിസർമാർ ഉൾപ്പെടെയുള്ളവർക്കു ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനു കാരണം സിക വൈറസാണെന്നു സ്ഥിരീകരിച്ചതിനു പിന്നാലെ, കോടതിയും പരിസരവും ഫോഗിങ് നടത്തി. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഫോഗിങ് നടത്തിയത്. ഇന്ന്, തിരുവനന്തപുരത്തു നിന്നുള്ള ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തും. അതേസമയം, കൂടുതൽ പേരിൽ സമാനരോഗലക്ഷണങ്ങൾ കാണുന്നുണ്ടെന്നാണു വിവരം. നിലവിൽ, 8 പേർക്കാണ് സിക സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നലെയും ജില്ലാ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ കോടതിയും പരിസരപ്രദേശങ്ങളും പരിശോധിച്ചു. ഇന്നും പരിശോധന തുടരും. ഉച്ചയ്ക്ക് കോടതിയിൽ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചിട്ടുണ്ട്.
സിക വൈറസ് സ്ഥിരീകരിച്ചപ്പോൾ തന്നെ പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ‘പ്രദേശത്തെ ഗർഭിണികളെ ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ഉറവിട നശീകരണത്തിന്റെ ഭാഗമായി ലാർവ സർവേ നടത്തി. ഈഡിസ് ലാർവകളെയും കൊതുകുകളെയും ശേഖരിച്ചു സംസ്ഥാന എന്റമോളജി വിഭാഗത്തിലേക്ക് അയച്ചു. കോടതിക്കു സമീപമുള്ള 104 വീടുകൾ ആരോഗ്യപ്രവർത്തകർ സന്ദർശിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.’, മന്ത്രി പറഞ്ഞു.