രാത്രി പയ്യന്നൂരിലെത്തി മന്ത്രിസഭ; പൂത്തിരി കത്തിച്ച് സ്വീകരണം
പയ്യന്നൂർ ∙ നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നലെ രാത്രി എട്ടരയോടെ പയ്യന്നൂരിലെത്തി. ബസിൽ എത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സെൻട്രൽ ബസാറിൽ എൽഡിഎഫ് പ്രവർത്തകർ പൂത്തിരി കത്തിച്ചും മുദ്രാവാക്യം വിളിച്ചും സ്വീകരിച്ചു. ഹോട്ടൽ ജുജു ഇന്റർനാഷനലിലാണ് മന്ത്രിസഭാംഗങ്ങളുടെ താമസം. വിപുലമായ

പയ്യന്നൂർ ∙ നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നലെ രാത്രി എട്ടരയോടെ പയ്യന്നൂരിലെത്തി. ബസിൽ എത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സെൻട്രൽ ബസാറിൽ എൽഡിഎഫ് പ്രവർത്തകർ പൂത്തിരി കത്തിച്ചും മുദ്രാവാക്യം വിളിച്ചും സ്വീകരിച്ചു. ഹോട്ടൽ ജുജു ഇന്റർനാഷനലിലാണ് മന്ത്രിസഭാംഗങ്ങളുടെ താമസം.
വിപുലമായ ഒരുക്കങ്ങളാണു നടത്തിയിട്ടുള്ളത്. നഗരിയും പരിസര റോഡുകളും ശുചീകരിച്ചു. ശുചീകരണം നഗരസഭ ഉപാധ്യക്ഷൻ പി.വി.കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷ വി.വി.സജിത അധ്യക്ഷത വഹിച്ചു. മാലിന്യമുക്ത നവകേരളം ക്യാംപെയ്നിന്റെ ഭാഗമായി നവകേരള സദസ്സ് വീഥിയിൽ ശുചിത്വസന്ദേശമേകുന്ന സെൽഫി പോയിന്റും സ്ഥാപിച്ചിട്ടുണ്ട്.
ഗതാഗത നിയന്ത്രണം
പയ്യന്നൂർ ടൗണിൽ ഇന്ന് ഗതാഗത നിയന്ത്രണം. വെള്ളൂർ, കരിവെള്ളൂർ, കാങ്കോൽ, മാത്തിൽ, പെരിങ്ങോം, ചെറുപുഴ, കോറോം, എരമം, മാതമംഗലം, കുറ്റൂർ, വെള്ളോറ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പെരുമ്പ വഴി വന്ന് സെൻട്രൽ ബസാറിൽ ആളുകളെ ഇറക്കി പഴയ ബസ് സ്റ്റാൻഡ് സിഐടിയു ഓഫിസ് - സഹകരണ ആശുപത്രി വഴി വന്ന് സ്റ്റേഡിയത്തിൽ പാർക്ക് ചെയ്യണം.
കുന്നരു, രാമന്തളി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ സെൻട്രൽ ബസാർ ജംക്‌ഷൻ കടന്ന് മൈത്രി ഹോട്ടലിനു സമീപം ആളുകളെ ഇറക്കി പുതിയ ബസ് സ്റ്റാൻഡ് ട്രാഫിക് ജംക്‌ഷൻ വഴി സ്റ്റേഡിയത്തിൽ പാർക്ക് ചെയ്യണം. അന്നൂർ, കാറമേൽ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ഗവ.ആശുപത്രിക്കു വടക്കുള്ള റോഡിലൂടെ വന്ന് മഠത്തുംപടി ക്ഷേത്രത്തിനു സമീപം ആളുകളെ ഇറക്കി ബൈപാസ് വഴി ഹൈവേയിൽ പ്രവേശിച്ച് സ്റ്റേഡിയത്തിൽ പാർക്ക് ചെയ്യണം.
അന്നൂർ ഭാഗത്തുനിന്ന് പയ്യന്നൂരിലേക്കു വരുന്ന സ്വകാര്യ വാഹനങ്ങൾ ഗവ.ആശുപ്രതിക്കു വടക്കുള്ള റോഡിലൂടെ വന്ന് ബൈപാസ് വഴി ഹൈവേയിൽ പ്രവേശിച്ച് പെരുമ്പ വഴി ടൗണിലെത്തണം. പഴയ ബസ് സ്റ്റാൻഡിൽനിന്നു പുറപ്പെടുന്ന ബസുകൾ ഉച്ചവരെ സെൻട്രൽ ബസാർ വഴിയാണു സർവീസ് നടത്തേണ്ടത്. ബികെഎം - ജംക്‌ഷൻ ബൈപാസ് റോഡിലും ഗതാഗതനിയന്ത്രണം ഉണ്ടാകും.
പരാതി സ്വീകരിക്കാൻ 10 കൗണ്ടറുകൾ
നവകേരള സദസ്സിൽ 10 കൗണ്ടറുകളിൽ പരാതികൾ സ്വീകരിക്കും. നിർദേശങ്ങളും ടോക്കണും നൽകാൻ പ്രത്യേകം ഹെൽപ്ഡെസ്ക് കൗണ്ടറും പ്രവർത്തിക്കും. ഒന്നാം കൗണ്ടർ ഭിന്നശേഷിക്കാർക്കും രണ്ടും മൂന്നും കൗണ്ടറുകൾ മുതിർന്ന പൗരന്മാർക്കും നാലും അഞ്ചും കൗണ്ടറുകൾ സ്ത്രീകൾക്കും മുൻഗണന നൽകും. കൗണ്ടറുകളിൽ രാവിലെ 8 മുതൽ പരാതികൾ സ്വീകരിക്കും.