കല്യാശ്ശേരി മണ്ഡലം നവകേരള സദസ്സിന് ഒരുങ്ങി മാടായിപ്പാറ പാളയം ഗ്രൗണ്ട്
പഴയങ്ങാടി∙ മാടായിപ്പാറയിലെ ചരിത്ര സ്മാരകമായ പാളയം ഗ്രൗണ്ട് നവകേരള സദസ്സിന് ഒരുങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ എന്നിവരെ വരവേൽക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ തോരണങ്ങൾ, നവോത്ഥാന നായകരുടെ ശിൽപങ്ങൾ, മുത്തുക്കുടകൾ, അലങ്കാര വിളക്കുകൾ എന്നിവ നിറഞ്ഞുകഴിഞ്ഞു. നവകേരള സദസ്സിന്റെ അവസാനഘട്ട

പഴയങ്ങാടി∙ മാടായിപ്പാറയിലെ ചരിത്ര സ്മാരകമായ പാളയം ഗ്രൗണ്ട് നവകേരള സദസ്സിന് ഒരുങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ എന്നിവരെ വരവേൽക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ തോരണങ്ങൾ, നവോത്ഥാന നായകരുടെ ശിൽപങ്ങൾ, മുത്തുക്കുടകൾ, അലങ്കാര വിളക്കുകൾ എന്നിവ നിറഞ്ഞുകഴിഞ്ഞു.
നവകേരള സദസ്സിന്റെ അവസാനഘട്ട ഒരുക്കങ്ങൾ കാണാൻ ഇന്നലെ രാത്രി വൈകിയും മാടായിപ്പാറയിൽ വലിയ ജനക്കൂട്ടമുണ്ടായിരുന്നു.സദസ്സിന് എത്തുന്ന വാഹനങ്ങളുടെ പാർക്കിങ്ങിനു വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. പതിനായിരം കസേരകൾ സദസ്സിൽ ഒരുക്കിയിട്ടുണ്ട്. കാൽലക്ഷം പേർ സദസ്സിന് എത്തുമെന്നാണ് സംഘാടകരുടെ കണക്ക് കൂട്ടൽ.
ഉച്ചയ്ക്ക് സദസ്സ് തുടങ്ങുന്നതിനാൽ നല്ല ചൂട് കണക്കിലെടുത്ത് ലഘുഭക്ഷണം, വെളളം എന്നിവ ഒരുക്കിയിട്ടുണ്ട്. പ്രാഥമിക ചികിത്സ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. നിവേദനങ്ങൾ സ്വീകരിക്കാൻ വേദിക്ക് സമീപത്തായി 11 കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. സ്റ്റേജിനു അരികിലേക്ക് മുഖ്യമന്ത്രി ഉൾപ്പെടെ വരുന്നതിന്റെ മുന്നോടിയായി കെഎസ്ആർടിസി ബസ് ട്രയൽറൺ നടത്തി. എം.വിജിൻ എംഎൽഎ ചെയർമാനായി സംഘാടക സമിതിയാണ് ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്.